മലയാളം ചലച്ചിത്രമേള വെള്ളിയാഴ്ച മുതല്‍,ബെംഗളൂരു ഒരുങ്ങി

Subscribe to Oneindia Malayalam

ബെംഗളൂരു: ബെംഗളുരുവില്‍ മലയാളം ചലനച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന മലയാളം ചലച്ചിത്രമേള വെള്ളിയാഴ്ച ആരംഭിക്കും. ബെംഗളൂരും വസന്തനഗര്‍ മില്ലേഴ്‌സ് റോഡിലുള്ള ചാമുണ്ഡേശ്വരി സ്റ്റുഡിയോയിലാണ് മേള നടക്കുന്നത്. കേരള ചലച്ചിത്ര അക്കാദമി, കര്‍ണ്ണാടക ഇന്‍ഫര്‍മേഷന്‍സ് ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പ് എന്നിവയുടെ സഹകരണത്തോടെയാണ് ചലച്ചിത്രമേള സംഘടിപ്പിക്കുന്നത്. മേള മൂന്നു ദിവസം നീണ്ടു നില്‍ക്കും. തിരഞ്ഞെടുത്ത മലയാള ചലച്ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുക.

ഉച്ചതിരിഞ്ഞ് രണ്ടു മണിക്ക് സംവിധായകന്‍ കെജി ജോര്‍ജ്ജ് ചലച്ചിത്രമേളയുടെ ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിക്കും. കര്‍ണ്ണാടക ചലനച്ചിത്ര അക്കാദമി ചെയര്‍മാന്‍ രാജേന്ദ്രസിങ് ബാബു ചടങ്ങില്‍ അദ്ധ്യക്ഷത വഹിക്കും. മലയാള ചലച്ചിത്ര സംവിധായകരായ വിധു വിന്‍സെന്റ്, ഗിരീഷ് കാസറവള്ളി, ദിലീഷ് പോത്തന്‍, അഭിനേതാവ് വിനയ് ഫോര്‍ട്ട് എന്നിവരും മേളയില്‍ പങ്കെടുക്കാനെത്തും. പ്രവേശനം സൗജന്യമാണ്.

-11-1502445349.jpg -Properties

മേളയില്‍ വെള്ളിയാഴ്ച വൈകിട്ട് വിധു വിന്‍സന്റ് സംവിധാനം ചെയ്ത മാന്‍ഹോളും ദിലീഷ് പോത്തന്‍ സംവിധാനം നിര്‍വ്വഹിച്ച മഹേഷിന്റെ പ്രതികാരവും പ്രദര്‍ശിപ്പിക്കും. വരും ദിവസങ്ങളില്‍ സജി എസ് പാലമേലിന്റെ 'ആറടി', ഷാനവാസ് സംവിധാനം ചെയ്ത 'കിസ്മത്ത്', രാജീവ് രവി സംവിധാനം നിര്‍വ്വഹിച്ച 'കമ്മട്ടിപ്പാടം', ടിവി ചന്ദ്രന്‍ സംവിധാനം ചെയ്ത 'മോഹവലയം', ഡോക്ടര്‍ ബിജുവിന്റെ 'കാടപ പൂക്കുന്ന നേരം' എന്നീ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും.

English summary
Malayalam film festival begins in Bengalore today
Please Wait while comments are loading...