Get Updates
Get notified of breaking news, exclusive insights, and must-see stories!

സിദ്ദിഖ് കാപ്പന്റെ ജാമ്യാപേക്ഷ തള്ളി; കേസ് അന്വേഷണത്തെ ബാധിക്കുമെന്ന് പ്രോസിക്യൂഷന്‍

ലഖ്‌നൗ: ഉത്തര്‍ പ്രദേശ് ജയിലില്‍ കഴിയുന്ന മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്റെ ജാമ്യ ഹര്‍ജി കോടതി തള്ളി. മഥുര കോടതിയിലാണ് കാപ്പന്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചിരുന്നത്. വളരെ ഗൗരവുമുള്ള വകുപ്പുകള്‍ ചുമത്തി അന്വേഷണം നടക്കുകയാണെന്നും ഈ അവസരത്തില്‍ ജാമ്യം നല്‍കരുതെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. ഈ വാദം അംഗീകരിച്ചാണ് കോടതി കാപ്പന്റെ ജാമ്യാപേക്ഷ തള്ളിയത്. ഒമ്പത് മാസമായി സിദ്ദിഖ് കാപ്പന്‍ ജയിലിലാണ്. പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ അംഗീകരിച്ച മാനദണ്ഡപ്രകാരമാണ് താന്‍ പ്രവര്‍ത്തിച്ചതെന്ന് കാപ്പന്‍ ജാമ്യ ഹര്‍ജിയില്‍ ബോധിപ്പിച്ചിരുന്നു. കുറ്റപത്രം നല്‍കിയെങ്കിലും ഇതുവരെ കുറ്റങ്ങള്‍ തെളിയിക്കാന്‍ സാധിച്ചിട്ടില്ലെന്നും ജാമ്യം അനുവദിക്കണമെന്നും കാപ്പന്‍ ആവശ്യപ്പെട്ടിരുന്നു.

s

യുഎപിഎ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരമാണ് കാപ്പനെതിരെ പോലീസ് കേസെടുത്തിരുന്നത്. ക്രമസമാധാനം തകര്‍ക്കാന്‍ പ്രതികള്‍ ശ്രമിച്ചു എന്ന് പ്രഥമദൃഷ്ട്യാ വ്യക്തമാണെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. നേരത്തെ കാപ്പനെതിരായ ചില കേസുകള്‍ കോടതി ഒഴിവാക്കിയിരുന്നു. അറസ്റ്റ് ചെയ്ത ഉടനെ പോലീസ് ചുമത്തിയ വകുപ്പുകളാണ് റദ്ദാക്കിയത്. ജാമ്യം ലഭിക്കാവുന്ന വകുപ്പുകളായിരുന്നു ഇത്. എന്നാല്‍ യുഎപിഎ, രാജ്യദ്രോഹം എന്നീ വകുപ്പുകള്‍ നിലനിര്‍ത്തി. ഇതാണ് കാപ്പന് പുറത്തിറങ്ങാന്‍ സാധിക്കാത്ത സാഹചര്യമൊരുക്കിയത്.

കഴിഞ്ഞ ഒക്ടോബര്‍ അഞ്ചിനാണ് കാപ്പനെയും മറ്റു മൂന്ന് പേരെയും മഥുരയ്ക്കടുത്ത് വച്ച് യുപി പോലീസ് അറസ്റ്റ് ചെയ്തത്. ഹത്രാസില്‍ ദളിത് യുവതിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവം റിപ്പോര്‍ട്ട് ചെയ്യാന്‍ പോകുകയയിരുന്നു കാപ്പന്‍. യുപിയില്‍ കലാപം സൃഷ്ടിക്കാനെത്തി എന്നാണ് കാപ്പനെതിരായ പ്രധാന ആരോപണം. അടുത്തിടെയാണ് കാപ്പന്റെ മാതാവ് മരിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+