അമേരിക്കനും അമേരിക്കന്‍ അണ്ണാനും: 'വാട്ട്‌സ്ആപ്പിൽ പ്രചരിക്കുന്ന മലയാളം പാഠം, വൈറല്‍ വീഡിയോ
മറ്റ് ഭാഷകളുമായി താരതമ്യം ചെയ്യുമ്പോള്‍ മലയാളത്തിന്റെ ചില പ്രയോഗങ്ങളും ശൈലികളും ഏറെ രസകരമാണ്. ഇംഗ്ലീഷ് ഭാഷയിലെ ഒരു വാക്ക് മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തുകയാണെങ്കില്‍ അതിന് നിരവധി പര്യയ പദങ്ങളായിരിക്കും ഉണ്ടാവുക. ഉദാഹരത്തിന് കണ്ണിന് ഇംഗ്ലീഷില്‍ ഐ(Eye) എന്ന് പറയും. എന്നാല്‍ മലയാളത്തില്‍ കണ്ണ് എന്നൊരു അർത്ഥം മാത്രമല്ല ആ വാക്കിനുള്ളത്. നേത്രം, നയനം, ലോചനം, ചക്ഷുസ്, ഈക്ഷണം, ദൃക്ക്, ദൃഷ്ടി, അംബകം, അക്ഷി എന്നതെല്ലാം കണ്ണിന്റെ പര്യയപദങ്ങളാണ്. വാക്കുകള്‍ക്ക് മാത്രമല്ല ചിലപ്രയോഗങ്ങള്‍ക്കും ഇത്തരത്തില്‍ നിരവധി പര്യയപദങ്ങളുണ്ട്.
ഇപ്പോഴിതാ മലയാള ഭാഷയുടെ രസകരമായ ഒരു ശൈലിയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. ആയുഷ് എന്നയാള്‍ ട്വിറ്ററില്‍ പങ്കുവെച്ചിരിക്കുന്ന ഈ വീഡിയോ ഇതിനോടകം 260.2 കെ ആളുകളാണ് കണ്ട് കഴിഞ്ഞിരിക്കുന്നത്. ചിലർ വീഡിയോ ഡൌണ്‍ലോഡ് ചെയ്ത് വാട്സാപ്പിലൂടേയും മറ്റും പ്രചരിപ്പിക്കുന്നുമുണ്ട്. 'വാട്ട്‌സ്ആപ്പിൽ പ്രചരിക്കുന്ന മലയാളം പാഠം' എന്ന തലക്കെട്ടോടെയാണ് ആയുഷ് എന്നയാള്‍ വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചിരിക്കുന്നത്. രസകരമായ വീഡിയോ ഒരു ട്രാന്‍സ്ലേഷന്‍ രീതിയിലാണ് മുന്നോട്ട് പോവുന്നത്. അതായത് ഒരു സ്ത്രീയുടെ ഇഗ്ലീഷിലുള്ള ചോദ്യങ്ങള്‍ ഒരാള്‍ മലയാളത്തിലേക്ക് പ്രാസമൊപ്പിച്ച് മൊഴിമാറ്റുന്നു. വിഡിയോയുടെ തുടക്കം ഇങ്ങനെ..
is this America?
അമേരിക്കയാണോ (americayano)
are you american
അമേരിക്കനാണോ (americanano)
are you an american male
അമേരിക്കന്‍ ആണ് ആണോ (americanaananno)
is this an american squirrel
അമേരിക്കന്‍ അണ്ണാനാണോ (Americanannanano)
രസകരമായ വീഡിയോ മുഴുവനായി കാണാം
Malayalam lesson doing the rounds on WhatsApp pic.twitter.com/vFzD2HQJWv
— Ayush (@LotusTile) July 23, 2021