കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പെണ്‍കുട്ടികളുടെ സ്കൂളില്‍ അധ്യാപകനാവണമെങ്കില്‍ ഇനി 50 വയസ്സുകഴിയണം

  • By Pratheeksha
Google Oneindia Malayalam News

ഗുഡ്ഗാവ്:പെണ്‍കുട്ടികളുടെ സ്‌കൂളിലേയ്ക്ക് സഥലം മാറ്റം ലഭിക്കണമെങ്കില്‍ പുരുഷ അധ്യാപകര്‍ക്ക് ഇനി 50 വയസ്സുവരെ കാത്തിരിക്കണം. പക്ഷേ പുതിയ നിയമം ഹരിയാനയിലാണെന്നു മാത്രം. പെണ്‍കുട്ടികളുടെ സെക്കണ്ടറി സ്കൂളുകളിലേക്കുള്ള സ്ഥലം മാറ്റം സംബന്ധിച്ചാണ് സര്‍ക്കാര്‍ പുതിയ ഉത്തരവിറക്കിയത്.
2016-17 അധ്യയന വര്‍ഷം മുതല്‍ പുതിയ നിയമം പ്രാബല്യത്തില്‍ വരും.

നിയമപ്രകാരം 2016 ജൂണ്‍ 30 നു മുന്‍പായി 50 വയസ്സു തികയാത്തവര്‍ക്ക് സ്ഥലം മാററത്തിന് അപേക്ഷിക്കാനുള്ള യോഗ്യതയുണ്ടായിരിക്കില്ല. അധ്യാപകര്‍ക്ക് ഇഷ്ടമുള്ള സ്‌കൂളിലേയ്ക്ക് അപേക്ഷ ഓണ്‍ലൈനായും സമര്‍പ്പിക്കാമെന്ന് സംസ്ഥാന വിദ്യാഭ്യാസ മന്ത്രി രാം ബിലാസ് ശര്‍മ്മ അറിയിച്ചിട്ടുണ്ട്. ഹരിയാന സര്‍ക്കാരിന്റ പുതിയ നിയമത്തിനെതിരെ വിദ്യാഭ്യാസ വിദഗ്ദരില്‍ പലരും രംഗത്തെത്തിയിട്ടുണ്ട്.

സാക്കിര്‍ നായിക്കിന്റെ തല വെട്ടുന്നവര്‍ക്ക് 50 ലക്ഷം നല്‍കുമെന്ന് സാധ്വി പ്രാചിസാക്കിര്‍ നായിക്കിന്റെ തല വെട്ടുന്നവര്‍ക്ക് 50 ലക്ഷം നല്‍കുമെന്ന് സാധ്വി പ്രാചി

haryana-14

യുവ അധ്യാപകരെ വിലക്കുന്നതിലൂടെ സര്‍ക്കാര്‍ പ്രായമുള്ള അധ്യാപകരുമായി മാത്രം ഇടപെട്ടാല്‍ മതിയെന്ന പഴഞ്ചന്‍ നിയമം പ്രാബല്യത്തില്‍ വരുത്താന്‍ ശ്രമിക്കുകയാണെന്നാണ് പ്രധാന ആരോപണം. ദീര്‍ഘവീക്ഷണമില്ലാത്ത നയമാണിതെന്ന് വിദ്യാഭ്യാസ പ്രവര്‍ത്തകയും അധ്യാപികയുമായ രൂപ സിന്‍ഹ പറയുന്നു. കൂടാതെ യുവ അധ്യാപകരെല്ലാം മോശക്കാരാണെന്നു ധ്വനിപ്പിക്കുകയും ചെയ്യും.

സര്‍ക്കാര്‍ സ്‌കൂളുകളില്‍ യുവ അധ്യാപകര്‍ വര്‍ദ്ധിക്കുന്നുവെന്ന കാരണമാണ് ഇതിനതിരെ അധികൃതര്‍ നിരത്തുന്നത്. സംസ്ഥാനത്തെ എല്ലാ വിദ്യാലയങ്ങളിലും പരിചയ സമ്പന്നരായ അദ്ധ്യാപകരെ ലഭ്യമാക്കുക എന്നാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നതെന്നും വിദ്യാര്‍ത്ഥികളുടെ പൊതു താല്‍പര്യം സംരക്ഷിച്ചാണു പുതിയ തീരുമാനമെന്നും ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ നീലം ഭണ്ഡാരി പറഞ്ഞു. 130 ഓളം സീനിയര്‍ സെക്കണ്ടറി സ്‌കൂളുകളാണ് ഹരിയാനയില്‍ ഉള്ളത്.

English summary
At fifty, one barely sees age as an advantage. But the Haryana government's new transfer policy for teachers prefers 50-year-old male teachers,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X