ഭയപ്പെടുത്തലില്‍ വീണുപോകരുത്, തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്ക് കത്തയച്ച് ഖാര്‍ഗെ; ആവശ്യം ഇങ്ങനെ
ന്യൂഡല്‍ഹി: വോട്ടെണ്ണലിന്റെ ഭാഗമായ ഉദ്യോഗസ്ഥരോട് അപേക്ഷയുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. രാജ്യത്തെ ഭയമില്ലാതെ സേവിക്കാന്‍ ഉദ്യോഗസ്ഥര്‍ തയ്യാറാവണമെന്ന് ഖാര്‍ഗെ ആവശ്യപ്പെട്ടു. നേരത്തെ ജയറാം രമേശ് ഉന്നയിച്ച ആരോപണങ്ങള്‍ക്ക് ചുവടുപിടിച്ചായിരുന്നു ഉദ്യോഗസ്ഥരോട് ഖാര്‍ഗെ അഭ്യര്‍ത്ഥനയുമായി എത്തിയത്.
ആഭ്യന്തര മന്ത്രി അമിത് ഷാ നേരത്തെ 150 ജില്ലാ പോളിംഗ് ഉദ്യോഗസ്ഥരെ വിളിച്ച് ഭയപ്പെടുത്താന്‍ നോക്കിയെന്ന് ജയറാം രമേശ് ആരോപിച്ചിരുന്നു. 150 ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തിയാണ് അമിത് ഷാ ഭീഷണിപ്പെടുത്തിയതെന്നും ജയറാം രമേശ് പറഞ്ഞിരുന്നു. എന്നാല്‍ ആരാലും ഭയപ്പെടാതിരിക്കാന്‍ ശ്രമിക്കണമെന്നും ഖാര്‍ഗെ പറഞ്ഞു.

ഭയപ്പെടുത്തലില്‍ ആരും വീണുപോകരുത്. ഭരണഘടനാവിരുദ്ധ കാര്യങ്ങള്‍ക്ക് ഒരിക്കലും വഴങ്ങരുത്. ആരെയും ഭയപ്പെടുതാതെ നിങ്ങളുടെ കടമ ചെയ്യാന്‍ ശമിക്കുക. മെറിറ്റിന്റെ അടിസ്ഥാനത്തിലായിരിക്കണം വോട്ടെണ്ണല്‍ ദിനത്തില്‍ കടമകള്‍ ചെയ്യേണ്ടതെന്നും ഖാര്‍ഗെ ഉദ്യോഗസ്ഥര്‍ക്ക് അയച്ച തുറന്ന കത്തില്‍ അഭ്യര്‍ത്ഥിച്ചു.
കത്ത് അദ്ദേഹം എക്‌സില്‍ പങ്കുവെച്ചിട്ടുണ്ട്. സ്ഥാപനങ്ങളുടെ സ്വതന്ത്രതയാണ് പരമപ്രധാനം. ഭരണഘടനാപരമായ കാര്യങ്ങള്‍ സത്യസന്ധമായും വിശ്വാസത്തോടെയും ചെയ്യുമെന്നാണ് ഓരോ ഉദ്യോഗസ്ഥനും പ്രതിജ്ഞ ചെയ്യുന്നത്. എല്ലാ കാര്യങ്ങള്‍ നിയമവും ഭരണഘടനയും പറയുന്നത് പാലിച്ച് കൊണ്ടേ ചെയ്യൂ. അതില്‍ ഭയമോ ആരോടെങ്കിലും വിധേയത്വമോ കാണിക്കില്ലെന്ന് പ്രതിജ്ഞ എടുക്കാറുണ്ടെന്നും ഖാര്‍ഗെ പറഞ്ഞു.
എല്ലാ ഉദ്യോഗസ്ഥരില്‍ നിന്നും ത്യസന്ധമായ രീതിയിലുള്ള പ്രവര്‍ത്തനം പ്രതീക്ഷിക്കുന്നു. ബിജെപിയെയോ പ്രതിപക്ഷ പാര്‍ട്ടികളെയോ പ്രത്യേകം പരിഗണിക്കേണ്ടതില്ല. പകരം ഭരണഘടനാ മൂല്യങ്ങളെ പിന്തുടരുകയും, ഭീഷണിക്ക് വഴങ്ങാതിരിക്കുകയാണ് ചെയ്യേണ്ടതെന്നും ഖാര്‍ഗെ കുറിച്ചു. അതേസമയം കോണ്‍ഗ്രസ് നേരത്തെ തന്നെ ആരോപണങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ അടക്കം ഉന്നയിച്ചിരുന്നു.
ഇവിഎമ്മില്‍ കൃത്രിമത്വം നടക്കുന്നുണ്ടെന്നായിരുന്നു നേരത്തെയുള്ള പ്രചാരണം. എന്നാല്‍ ഇതില്‍ കൃത്യമായ തെളിവുകള്‍ ലഭിച്ചിരുന്നില്ല. സുപ്രീം കോടതി ഇതുസംബന്ധിച്ച തെളിവുകള്‍ തള്ളുകയും ചെയ്തു. വോട്ടെണ്ണുന്ന ഇടത്തെ ഏജന്റുമാര്‍ക്ക് അടക്കം തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിലക്കേര്‍പ്പെടുത്തിയെന്ന് നേരത്തെ പ്രതിപക്ഷം ആരോപിച്ചിരുന്നു.
ജയറാം രമേശിന്റെ ആരോപണം പുറത്തുവന്നതോടെ വലിയ വിമര്‍ശനം തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഉയര്‍ന്നിരുന്നു. അതേസമയം ജയറാം രമേശിനോട് ഉന്നയിച്ച ആരോപണങ്ങള്‍ക്ക് തെളിവ് നല്‍കണമെന്ന് ഇസി ആവശ്യപ്പെട്ടിരിക്കുകയാണ്.
രമേശ് ആരോപിച്ചത് പോലെ ഒരു ജില്ലാ മജിസ്‌ട്രേറ്റ് പോലും സ്വാധീനിക്കപ്പെട്ടിട്ടില്ലെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.അതേസമയം ജയറാം രമേശിന് കാരണം കാണിക്കല്‍ നോട്ടീസ് ലഭിച്ചതിന് പിന്നാലെയാണ് ഖാര്‍ഗെ തന്നെ ആരോപണങ്ങള്‍ ഏറ്റുപിടിച്ചെത്തിയത്.












Click it and Unblock the Notifications