യുക്രൈനിൽ നിന്നെത്തിയ വിദ്യാർത്ഥികളെ ഇന്ത്യൻ കോളേജുകളിൽ പ്രവേശിപ്പിക്കണം പ്രധാനമന്ത്രിക്ക് കത്തെഴുതി; മമത
കൊൽക്കത്ത; യുദ്ധം മൂലം പഠനം അനിശ്ചിതത്വത്തിലായി യുക്രൈനിൽ നിന്ന് ഇന്ത്യയിൽ തിരിച്ചെത്തിയ മെഡിക്കൽ വിദ്യാർത്ഥികൾക്ക് ഇന്ത്യൻ കോളേജുകളിൽ പ്രവേശനം നൽകണം എന്ന ആവിശ്യവുമായി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ഈ ആവശ്യം ഉന്നയിച്ച് മമത പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. ഇത് അസാധാരണമായ ഒരു സാഹചര്യമായതിനാൽ അവർക്ക് മാനദണ്ഡങ്ങളിൽ ഇളവ് വരുത്തണമെന്ന് പ്രധാനമന്ത്രിയോട് മമത അഭ്യർത്ഥിച്ചു. യുക്രൈനിൽ നിന്ന് തിരിച്ചെത്തിയ വിദ്യാർത്ഥികളുമായി മമത കൂടുക്കാഴ്ച നടത്തിയിരുന്നു.
യോഗ്യരായ വിദ്യാർത്ഥികളെ സർക്കാർ മെഡിക്കൽ കോളേജുകളിൽ ഇന്റേൺഷിപ്പിന് അനുവദിക്കുന്നതുൾപ്പെടെ നിരവധി നിർദ്ദേശങ്ങൾ അവർ പ്രധാനമന്ത്രിക്ക് അയച്ച കത്തിൽ മുന്നോട്ടുവച്ചു. മറ്റ് വിദ്യാർത്ഥികൾക്ക് സ്വകാര്യ മെഡിക്കൽ കോളേജുകളിൽ തത്തുല്യ തലത്തിൽ പ്രവേശനം നേടാനും ഈ മെഡിക്കൽ കോളേജുകൾക്ക് തത്തുല്യമായ സീറ്റുകൾ വർദ്ധിപ്പിക്കാനും അനുമതി നൽകണം. നീറ്റ് പരീക്ഷ പാസാകാത്തതിനാൽ ഇവർക്കായി പ്രത്യേക പരി ഗണ നൽകണം എന്നും കത്തിൽ ആവശ്യപ്പെടുന്നു.

"സംസ്ഥാനത്തെ സ്വകാര്യ മെഡിക്കൽ കോളേജുകൾ ഈ വിദ്യാർത്ഥികളെ സംസ്ഥാന ക്വാട്ട ഫീസിൽ പ്രവേശിപ്പി്ക്കാം എന്ന് സമ്മതിച്ചിട്ടുണ്ട്. ഈ വിദ്യാർത്ഥികൾക്ക് അവരുടെ കോഴ്‌സ് ഫീസിന്റെ ചെലവുകൾ വഹിക്കുന്നതിന് പശ്ചിമ ബംഗാൾ സർക്കാരും സാമ്പത്തിക സഹായം നൽകും." മമത പറഞ്ഞു. "മറ്റ് സംസ്ഥാനങ്ങളിലെ വിദ്യാർത്ഥികളും സമാനമായ പ്രശ്നങ്ങൾ നേരിടുന്നതിനാൽ നാഷണൽ മെഡിക്കൽ കമ്മീഷൻ ഉചിതമായ നടപടി സ്വീകരിക്കണമെന്ന് ഞാൻ അഭ്യർത്ഥിക്കുന്നു," മമത കത്തിൽ കൂട്ടിച്ചേർത്തു.
യുക്രൈനിൽ മെഡിക്കൽ, എഞ്ചിനീയറിംഗ് കോഴ്സുകൾ പഠിക്കുന്ന 391 വിദ്യാർത്ഥികളുമായി ബാനർജി ബുധനാഴ്ച കൂടിക്കാഴ്ച നടത്തിയിരുന്നു. ചീഫ് സെക്രട്ടറി എച്ച്‌കെ ദ്വിവേദി ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുത്തു. വിദ്യാർത്ഥികളെ സഹായിക്കാൻ സ്വകാര്യ മെഡിക്കൽ കോളേജുകളോട് അവർ അഭ്യർത്ഥിച്ചു. എൻഎംസിയുടെ അനുമതി ലഭിച്ചാൽ ഒന്നും രണ്ടും മൂന്നും വർഷ മെഡിക്കൽ വിദ്യാർഥികൾക്കായി പ്രത്യേക കോഴ്‌സുകൾ അനുവദിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. മാനദണ്ഡങ്ങൾ അനുസരിച്ച്, ഒരു വിദേശ മെഡിക്കൽ ബിരുദ കോഴ്‌സിന് ചേരുന്ന തീയതി മുതൽ 10 വർഷത്തിനുള്ളിൽ അത് പരിശീലനവും ഇന്റേൺഷിപ്പും ഉൾപ്പെടെയുള്ള പഠനകാലം മുഴുവൻ അതേ സ്ഥാപനത്തിൽ നിന്ന് പൂർത്തിയാക്കണം. എഞ്ചിനീയറിംഗ് വിദ്യാർത്ഥികളുടെ കേസും സർക്കാർ പരിശോധിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.












Click it and Unblock the Notifications