കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജയ് ശ്രീറാം വിളിച്ചു കുടുങ്ങി; ഓടി രക്ഷപ്പെട്ടു, ഇത് മമത ബാനര്‍ജി സ്റ്റൈല്‍!! പിന്നീട് ചുട്ട മറുപടി

Google Oneindia Malayalam News

കൊല്‍ക്കത്ത: സംഘപരിവാര്‍ പരിപാടിയില്‍ സാധാരണ കേള്‍ക്കാറുള്ള മുദ്രാവാക്യമാണ് ജയ് ശ്രീറാം. എന്നാല്‍ കഴിഞ്ഞദിവസം തൃണമൂല്‍ കോണ്‍ഗ്രസ് പരിപാടിക്കിടെയും ഈ വിളി കേട്ടു. തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണോ വിളിച്ചത്, അതല്ല നുഴഞ്ഞുകയറിയ മറ്റേതെങ്കിലും പാര്‍ട്ടിക്കാരാണോ എന്ന സംശയം പരന്നു. വിളി ഉയര്‍ന്നത് തൃണമൂല്‍ അധ്യക്ഷയും ബംഗാള്‍ മുഖ്യമന്ത്രിയുമായ മമത ബാനര്‍ജി പരിപാടിക്ക് എത്തുന്ന വേളയില്‍. പിന്നീട് സംഭവിച്ചതാണ് രസകരം...

ബംഗാളില്‍ ബിജെപിയും തൃണമൂലും നേരിട്ടാണ് മല്‍സരം. സിപിഎമ്മും കോണ്‍ഗ്രസുമെല്ലാം ചിത്രത്തില്‍ നിന്ന് മാഞ്ഞിരിക്കുന്നു. 34 വര്‍ഷത്തെ സിപിഎം ഭരണത്തിന് അന്ത്യം കുറിച്ച മമതയുടെ അധികാരത്തിന് ബിജെപി അന്ത്യം കുറിക്കുമെന്നാണ് അമിത് ഷായുടെ പ്രഖ്യാപനം. ഈ രാഷ്ട്രീയ സാഹചര്യത്തിലാണ് ജയ് ശ്രീറാം വിളിയും പിന്നീടുള്ള സംഭവങ്ങളും വാര്‍ത്തയായത്.....

 പ്രചാരണത്തിന് എത്തുമ്പോള്‍

പ്രചാരണത്തിന് എത്തുമ്പോള്‍

ചന്ദ്രകോണയിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തുകയായിയിരുന്നു മമതാ ബാനര്‍ജി. അറാംബാഗ് മണ്ഡലത്തിലെ പ്രചാരണത്തിന്റെ അവസാന മണിക്കൂറിലാണ് സംഭവം. ഈ മണ്ഡലത്തില്‍ തിങ്കളാഴ്ചയാണ് വോട്ടെടുപ്പ്.

ഒരുകൂട്ടം യുവാക്കള്‍

ഒരുകൂട്ടം യുവാക്കള്‍

മമതയുടെ കാര്‍ പരിപാടി സ്ഥലത്ത് എത്തുന്ന വേളയില്‍ പ്രദേശത്ത് കൂടി നിന്നിരുന്ന ഒരുകൂട്ടം യുവാക്കള്‍ ജയ് ശ്രീറാം വിളിച്ചു. ബഹളം കേട്ടതോടെ മമത വിന്‍ഡോ ഗ്ലാസ് താഴ്ത്തി. ഡ്രൈവറോട് കാര്‍ നിര്‍ത്താനും ആവശ്യപ്പെട്ടു.

ആരാണ് ജയ് ശ്രീറാം വിളിച്ചത്

ആരാണ് ജയ് ശ്രീറാം വിളിച്ചത്

ഈ സമയം യുവാക്കള്‍ മുദ്രാവാക്യം വിളി അവസാനിപ്പിച്ചു. കാറില്‍ നിന്ന് ഇറങ്ങിയ മമത ബാനര്‍ജി ആരാണ് ജയ് ശ്രീറാം വിളിച്ചതെന്ന് ചോദിച്ചു. യുവാക്കളോട് തന്റെ അടുത്തേക്ക് വരാനും ആവശ്യപ്പെട്ടു.

 അവര്‍ ഓടി രക്ഷപ്പെട്ടു

അവര്‍ ഓടി രക്ഷപ്പെട്ടു

എന്നാല്‍ മമതയുടെ അടുത്തേക്ക് ചെല്ലാനുള്ള ധൈര്യം യുവാക്കള്‍ക്കുണ്ടായിരുന്നില്ല. അവര്‍ ഓടി രക്ഷപ്പെട്ടു. വീണ്ടും വിളിച്ചെങ്കിലും അവര്‍ നിന്നില്ല. എല്ലാവരും ഓടി. എന്നാല്‍ മമതയ്ക്ക് അരിശം തീര്‍ന്നില്ല.

 മമത പതിഞ്ഞ ശബ്ദത്തില്‍

മമത പതിഞ്ഞ ശബ്ദത്തില്‍

മമത പതിഞ്ഞ ശബ്ദത്തില്‍ ഹരിദാസ് എന്ന് പറഞ്ഞു. അവര്‍ ദേഷ്യപ്പെട്ടിരുന്നു. ബംഗാളി നോവലിലെ കഥാപാത്രമാണ് ഹരിദാസ് പാല്‍. ബംഗാളികള്‍ക്കിടയില്‍ ഏറെ പരിചയമുള്ള കഥാപാത്രം. ദേഷ്യം വരുന്ന സമയം ബംഗാളികള്‍ ഈ പേര് പറയുന്നത് സാധാരണമാണ്.

ശക്തമായ ഭാഷയില്‍

ശക്തമായ ഭാഷയില്‍

ബിജെപി പ്രവര്‍ത്തകര്‍ നടത്തുന്ന പ്രകോപനങ്ങള്‍ക്കെതിരെ മമത ശക്തമായ ഭാഷയിലാണ് പ്രതികരിക്കുന്നത്. ബിജെപി സ്ഥാനാര്‍ഥി തൃണമൂല്‍ പ്രവര്‍ത്തകരെ പട്ടികളെ പോലെ അടിച്ചുകൊല്ലുമെന്ന് പറഞ്ഞതും മമതയെ ചൊടിപ്പിച്ചിട്ടുണ്ട്.

 പട്ടികളെ പോലെ അടിച്ചുകൊല്ലും

പട്ടികളെ പോലെ അടിച്ചുകൊല്ലും

ഘട്ടാല്‍ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥി ഭാരതി ഘോഷ് ആണ് വിവാദ പ്രസ്താവന നടത്തിയത്. മുന്‍ പോലീസ് ഓഫീസറാണ് ഈ വനിതാ നേതാവ്. ബിജെപി പ്രവര്‍ത്തകരെ ഭയപ്പെടുത്തുന്നത് തുടര്‍ന്നാല്‍ തൃണമൂല്‍ പ്രവര്‍ത്തകരെ പട്ടികളെ പോലെ അടിച്ചുകൊല്ലുമെന്നാണ് ഭാരതി ഘോഷ് പറഞ്ഞത്.

 വിവാദ വാക്കുകള്‍ ഇങ്ങനെ

വിവാദ വാക്കുകള്‍ ഇങ്ങനെ

ബിജെപി പ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തിയാല്‍ വിവരം അറിയും. വീട്ടില്‍ നിന്ന് പിടിച്ചിറക്കി അടിച്ചുകൊല്ലും. യുപിയില്‍ നിന്ന് ആയിരക്കണക്കിന് യുവാക്കളെ ഞങ്ങള്‍ക്ക് കിട്ടും. അവരെ ഉപയോഗിച്ച് നിങ്ങളെ എല്ലാം ഇല്ലാതാക്കും- ഭാരതി ഘോഷ് ഇങ്ങനെ പറയുന്ന വീഡിയോ വൈറലായിരുന്നു.

തന്റെ ക്ഷമ പരീക്ഷിക്കുന്നു

തന്റെ ക്ഷമ പരീക്ഷിക്കുന്നു

ബിജെപി സ്ഥാനാര്‍ഥി തന്റെ ക്ഷമ പരീക്ഷിക്കുകയാണെന്ന് മമത പറഞ്ഞു. ക്ഷമയുടെ ലക്ഷ്മണ രേഖ കടന്നാണ് അവരുടെ പ്രവര്‍ത്തനമെന്നും മമത ഓര്‍മിപ്പിച്ചു. വെസ്റ്റ് മിഡ്‌നാപൂര്‍, ജര്‍ഗ്രാം ജില്ലകളില്‍ എസ്പിയായിരുന്ന ഭാരതി ഘോഷ് മുമ്പ് മമതയുടെ അടുത്തയാളായി അറിയപ്പെട്ടിരുന്നു.

മമതയുടെ കൈയ്യിലെ പാവ

മമതയുടെ കൈയ്യിലെ പാവ

ബംഗാളിലെ പോലീസ് മമതയുടെ കൈയ്യിലെ പാവയാണെന്നാണ് ബിജെപിയുടെ ആരോപണം. തുടര്‍ച്ചയായ പരാതി കാരണം ബംഗാള്‍ പോലീസിനെ അകറ്റി നിര്‍ത്തിയാണ് അഞ്ചാംഘട്ട തിരഞ്ഞെടുപ്പ് സംസ്ഥാനത്ത് നടക്കുന്നത്. കേന്ദ്രസേനയ്ക്കാണ് പോളിങ് ബൂത്തുകളുടെ സുരക്ഷാ ചുമതല.

 നൂറ് മീറ്റര്‍ അകലെ

നൂറ് മീറ്റര്‍ അകലെ

ബംഗാള്‍ പോലീസിന് പോളിങ് ബൂത്തില്‍ നിന്നും 100 മീറ്റര്‍ അകലെ വരെ മാത്രമേ പ്രവേശനമുള്ളൂ. കേന്ദ്രസേനയാണ് ബാക്കി സ്ഥലങ്ങളിലുണ്ടാകുക. ബിജെപിക്ക് വോട്ട് ചെയ്യാന്‍ കേന്ദ്രസേന ജനങ്ങളെ നിര്‍ബന്ധിക്കുന്നുണ്ടെന്ന് മമതാ ബാനര്‍ജി കഴിഞ്ഞദിവസം ആരോപിച്ചിരുന്നു.

രാഹുലിന്റെ വയനാട് നീക്കം ലക്ഷ്യത്തിലേക്ക്; മെയ് 23ന് ചിത്രം മാറും; കര്‍ണാടക മോഡല്‍ നടപ്പാക്കിയേക്കുംരാഹുലിന്റെ വയനാട് നീക്കം ലക്ഷ്യത്തിലേക്ക്; മെയ് 23ന് ചിത്രം മാറും; കര്‍ണാടക മോഡല്‍ നടപ്പാക്കിയേക്കും

English summary
Jai Shri Ram" Slogans Greet Mamata Banerjee In Bengal. Her Reaction
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X