മമത ബാനര്‍ജിക്കെതിരെ കേസെടുത്തു; ഇതാണ് കാരണം, 'പോലീസിന് മനുഷ്യത്വം നഷ്ടമായി'

കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ മുന്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയുമായ മമത ബാനര്‍ജിക്കെതിരെ കേസെടുത്ത് പോലീസ്. ഹൈക്കോടതി ഉത്തരവ് ലംഘിച്ചു എന്നാണ് ആരോപണം. തൃണമൂല്‍ കോണ്‍ഗ്രസിന്റെ വിദ്യാര്‍ഥി വിഭാഗമായ തൃണമൂല്‍ ചത്ര പരിഷത്തിന്റെ സ്ഥാപക ദിനത്തില്‍ നടത്തിയ റാലിയില്‍ കോടതി നിര്‍ദേശം ലംഘിക്കപ്പെട്ടുവെന്ന് പോലീസ് പറയുന്നു.

സൗദി അറേബ്യ ലക്ഷ്യമിടുന്നത് യൂറോപ്പ്? രണ്ട് വഴികള്‍ ഒരുങ്ങുന്നു, ഇറാന്‍ ഭീഷണി ഇനി വിലപ്പോകില്ല
സൗദി അറേബ്യ ലക്ഷ്യമിടുന്നത് യൂറോപ്പ്? രണ്ട് വഴികള്‍ ഒരുങ്ങുന്നു, ഇറാന്‍ ഭീഷണി ഇനി വിലപ്പോകില്ല

കൊല്‍ക്കത്തയിലെ കത്തീഡ്രല്‍ റോഡിലായിരുന്നു റാലി സംഘടിപ്പിച്ചത്. റോഡ് പൂര്‍ണമായും തടസപ്പെടുത്തരുതെന്നും ഒരു ഭാഗം തുറന്നിടണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു. മാത്രമല്ല, നിശ്ചിത സമയവും കോടതി നിര്‍ദേശിച്ചു. ഇത് രണ്ടും ലംഘിക്കപ്പെട്ടുവെന്ന് പോലീസ് പറയുന്നു. ക്രിമിനല്‍ ഗൂഢാലോചന, പ്രകോപനം സൃഷ്ടിക്കല്‍ തുടങ്ങിയ വകുപ്പുകളും ചുമത്തി. ഹാസ്റ്റിങ് പോലീസ് സ്‌റ്റേഷനിലാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.

mamata banerjee case in bengal

മമത ബാനര്‍ജിക്ക് പുറമെ പരിപാടിയുടെ സംഘാടകര്‍, കണ്ടാലറിയാവുന്നവര്‍ എന്നിവര്‍ക്കെതിരെയാണ് കേസ്. പ്രതികളെ വൈകാതെ അറസ്റ്റ് ചെയ്യുമെന്ന് പോലീസ് പറയുന്നു. തുടര്‍ നടപടികള്‍ കൂടുതല്‍ രാഷ്ട്രീയ വിവാദങ്ങളിലേക്ക് നയിച്ചേക്കാം. താന്‍ ഭരണത്തിലുള്ളപ്പോള്‍ പോലീസിന് മനുഷ്യത്വ മുഖമുണ്ടായിരുന്നു എന്നും ബിജെപി അധികാരത്തിലെത്തിയതോടെ അത് നഷ്ടമായി എന്നും മമത വിമര്‍ശിച്ചു.

തിരിച്ചടി നേരിട്ട് ബിജെപി; ഈ മാസം നഷ്ടമാകുന്ന രണ്ടാം പഞ്ചായത്ത്, യുഡിഎഫും എല്‍ഡിഎഫും ഒന്നിച്ചു
തിരിച്ചടി നേരിട്ട് ബിജെപി; ഈ മാസം നഷ്ടമാകുന്ന രണ്ടാം പഞ്ചായത്ത്, യുഡിഎഫും എല്‍ഡിഎഫും ഒന്നിച്ചു

കത്തീഡ്രല്‍ റോഡിലെ എല്ലാ ഭാഗവും അടച്ച രീതിയിലായിരുന്നു റാലി. റോഡ് ഗതാഗതം പൂര്‍ണമായും സ്തംഭിപ്പിച്ചു. പോലീസുകാര്‍ക്കെതിരെ പ്രകോപനമുണ്ടാക്കുന്ന രീതിയില്‍ പ്രവര്‍ത്തകര്‍ ഇടപെട്ടു, ഇത് സംഘര്‍ഷ സാഹചര്യമുണ്ടാക്കി തുടങ്ങിയ കാര്യങ്ങളും എഫ്‌ഐആറിലുണ്ട്. സബ് ഇന്‍സ്‌പെക്ടര്‍ അപു ബൈദ്യയുടെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്.

ബംഗാളിലെ പോലീസ് പൈശാചിക വല്‍ക്കരിക്കപ്പെട്ടിരിക്കുന്നു എന്ന് മമത കുറ്റപ്പെടുത്തി. തന്റെ പ്രവര്‍ത്തകര്‍ക്കെതിരായ പോലീസ് അതിക്രമം അവസാനിപ്പിക്കും. രക്ഷാബന്ധന്‍ ദിനത്തിലെ തന്റെ പ്രതിജ്ഞയാണിത്. ബംഗാളില്‍ വിഭജന രാഷ്ട്രീയമാണ് ബിജെപി പയറ്റുന്നത്. പോലീസിനെ ഉപയോഗിച്ച് ജനങ്ങള്‍ക്കിടയില്‍ ഭീതി പരത്തുകയാണെന്നും മമത ആരോപിച്ചു.

ബംഗാളില്‍ ഉടനീളം യാത്ര നടത്താനുള്ള ഒരുക്കത്തിലാണ് മമതാ ബാനര്‍ജി. റാലിയെ അഭിസംബോധന ചെയ്യവെ ഇക്കാര്യം മമത പ്രഖ്യാപിച്ചു. പൊതുപരിപാടികള്‍ക്ക് അനുമതി നല്‍കിയില്ലെങ്കില്‍ തെരുവിലൂടെ നടക്കും. എത്ര മുട്ടകളും ഇഷ്ടികകളും അവരുടെ കൈയ്യിലുണ്ട് എന്ന് കാണാമെന്നും മമത പറഞ്ഞു. അടുത്തിടെ മമത ബാനര്‍ജി ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്കെതിരെ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും മുട്ടയേറും ആക്രമണവും നടന്നിരുന്നു.

തുര്‍ക്കി പറയുന്നു, ഇന്ത്യ തന്നെ ശരണം; റഷ്യ നിലപാട് മാറ്റിയപ്പോള്‍ ഡീസലിന് ഇന്ത്യയെ ആശ്രയിച്ച് തുര്‍ക്കി
തുര്‍ക്കി പറയുന്നു, ഇന്ത്യ തന്നെ ശരണം; റഷ്യ നിലപാട് മാറ്റിയപ്പോള്‍ ഡീസലിന് ഇന്ത്യയെ ആശ്രയിച്ച് തുര്‍ക്കി

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പരിപാടികള്‍ക്ക് പോലീസ് അനുമതി നല്‍കുന്നില്ല എന്നാണ് വിമര്‍ശനം. എപ്പോഴും അനുമതി തേടി കോടതിയുടെ സമയം കളയാന്‍ താല്‍പ്പര്യമില്ലെന്ന് മമത പറഞ്ഞു. തങ്ങള്‍ള്‍ക്ക് എവിടെയാണോ താല്‍പ്പര്യം അവിടെ ഇനി പരിപാടികള്‍ നടത്തും. തിരഞ്ഞെടുപ്പ് കമ്മീഷനെ ഉപയോഗിച്ച് നിമയസഭാ തിരഞ്ഞെടുപ്പ് ബിജെപി റാഞ്ചുകയായിരുന്നു. വോട്ട് മോഷണത്തിന് അവര്‍ എസ്‌ഐആര്‍ ഉപയോഗിച്ചു എന്നും മമത പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+