മമത ബാനര്‍ജി വീണ്ടും മല്‍സരിക്കും? നന്തിഗ്രാം ഉപതിരഞ്ഞെടുപ്പില്‍ തീപാറും, വിമതര്‍ മാറി നില്‍ക്കും
കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ നിയമസഭയിലേക്ക് തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയും മുന്‍ മുഖ്യമന്ത്രിയുമായ മമത ബാനര്‍ജി വീണ്ടും എത്തുമോ? നന്തിഗ്രാം ഉപതിരഞ്ഞെടുപ്പില്‍ മമത ബാനര്‍ജി മല്‍സരിച്ചേക്കുമെന്ന് അഭ്യൂഹം. മമത മല്‍സരിക്കുകയാണെങ്കില്‍ തങ്ങള്‍ സ്ഥാനാര്‍ഥിയെ നിര്‍ത്തില്ലെന്ന് തൃണമൂല്‍ വിമത നേതാവ് റിതബ്രത ബാനര്‍ജി വ്യക്തമാക്കി.
ഒക്ടോബര്‍ ആറിനാണ് ഉപതിരഞ്ഞെടുപ്പ്. ഒമ്പതിന് വോട്ടെണ്ണും. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഭരണം പിടിച്ച ബിജെപി നന്തിഗ്രാം മണ്ഡലം നിലനിര്‍ത്താന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ്. മുഖ്യമന്ത്രി സുവേന്ദു അധികാരി രണ്ട് മണ്ഡലത്തില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ടിരുന്നു. തുടര്‍ന്ന് നന്തിഗ്രാം മണ്ഡലം അദ്ദേഹം ഒഴിഞ്ഞതോടെയാണ് ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നത്.

മുമ്പ് മമതയുടെ തട്ടകമയിരുന്നു നന്തിഗ്രാം. സിപിഎമ്മിന്റെ മൂന്നു പതിറ്റാണ്ട് നീണ്ട ഭരണത്തിന് അന്ത്യം കുറിക്കാന്‍ കാരണമായ സ്ഥലങ്ങളില്‍ ഒന്നാണിത്. ഇവിടെ നടന്ന കര്‍ഷക സമരത്തിന് പിന്തുണ നല്‍കി മമത നടത്തിയ രാഷ്ട്രീയ നീക്കമാണ് തൃണമൂല്‍ കോണ്‍ഗ്രിന് ബംഗാളില്‍ ഭരണം നല്‍കിയത്. എന്നാല്‍ നാലാമൂഴത്തില്‍ മമതയുടെ ഭരണം വീണു. പകരം അധികാരത്തിലെത്തിയത് ബിജെപിയാണ്.
206ല്‍ നിന്ന് 80 സീറ്റുകളിലേക്ക് ഒതുങ്ങിയ തൃണമൂല്‍ കോണ്‍ഗ്രസ് വീണ്ടും ഭിന്നിച്ച് രണ്ട് ചേരിയായി. മമതയുട അനന്തരവന്‍ അഭിഷേക് ബാനര്‍ജിയുടെ നേതൃത്വം അംഗീകരിക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പാര്‍ട്ടിയില്‍ വിമത സ്വരം ഉയര്‍ന്നത്. റിതബ്രത ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള 60 എംഎല്‍എമാര്‍ക്കാണ് ഇപ്പോള്‍ തൃണമൂലില്‍ മേല്‍ക്കൈ.
വിമതര്‍ക്ക് മമതയോട് താല്‍പ്പര്യമുണ്ടെങ്കിലും അഭിഷേക് ബാനര്‍ജിയെ അംഗീകരില്ല എന്നാണ് പറയുന്നത്. സിപിഐ നേതാവ് ശാന്തിഗോപാല്‍ ഗിരിയാണ് നന്തിഗ്രാമിലെ ഇടത് സ്ഥാനാര്‍ഥി. മിലന്‍ പ്രധാന്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാകും. തൃണമൂല്‍ കോണ്‍ഗ്രസും ബിജെപിയും ഉടന്‍ സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്.
മമത ബാനര്‍ജി ഉപതിരഞ്ഞെടുപ്പില്‍ മല്‍സരിക്കുമോ എന്ന് വ്യക്തമല്ല. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഭവാനിപൂരില്‍ തോറ്റ അവര്‍ ഇനിയും മല്‍സരിക്കാന്‍ തയ്യാറാകുമോ എന്ന് സംശയമാണ്. എന്നാല്‍ മമത അല്ലാതെ മറ്റൊരാള്‍ തൃണമൂല്‍ സ്ഥാനാര്‍ഥിയായാല്‍ വിമതരും മല്‍സര രംഗത്തുണ്ടാകും. വിമതര്‍ സ്ഥാനാര്‍ഥിയെ തീരുമാനിച്ചിട്ടുണ്ട്. മമത മല്‍സരിക്കുകയാണെങ്കില്‍ തങ്ങള്‍ സ്ഥാനാര്‍ഥിയെ നിര്‍ത്തില്ലെന്നും മമതയെ പിന്തുണയ്ക്കുമെന്നും റിതബ്രത ബാനര്‍ജി വ്യക്തമാക്കി.
ബംഗാളില്‍ ആരാണ് യഥാര്‍ഥ പ്രതിപക്ഷം എന്ന കാര്യത്തില്‍ സംശയം നിലനില്‍ക്കുകയാണ്. 20 എംഎല്‍എമാരുള്ള തൃണമൂലിന്റെ ഔദ്യോഗിക വിഭാഗമാണോ 60 അംഗങ്ങുടെ പിന്തുണയുള്ള വിമതരാണോ എന്ന ചോദ്യമാണ് ബാക്കി. പാര്‍ട്ടിയുടെ പേര്, ചിഹ്നം എന്നീ വിഷയങ്ങള്‍ സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കാന്‍ തൃണമൂലിന്റെ രണ്ട് വിഭാഗവുമായും തിരഞ്ഞെടുപ്പ് കമ്മീഷന്‍ ചര്‍ച്ച നടത്തി. നന്തിഗ്രാമില്‍ നിന്ന് ജയിച്ച് മമത ബാനര്‍ജി നിയമസഭയില്‍ എത്തിയാല്‍ പ്രതിപക്ഷ ചേരിയില്‍ ഭിന്നത അവസാനിച്ചേക്കും. ഈ ഒരു സാധ്യത കണക്കിലെടുത്ത് മമത സ്ഥാനാര്‍ഥിയാകാനുള്ള സാധ്യത തള്ളാനാകില്ല.





Click it and Unblock the Notifications
