തിരഞ്ഞെടുപ്പ് ഒറ്റഘട്ടമാക്കണം; ജനങ്ങളുടെ ജീവന്‍ വച്ച് കളിക്കരുത്- കമ്മീഷനോട് മമത ബാനര്‍ജി
കൊല്‍ക്കത്ത: ബാക്കിയുള്ള മൂന്ന് തിരഞ്ഞെടുപ്പ് ഘട്ടങ്ങള്‍ ഒറ്റഘട്ടമായി നടത്തണമെന്ന് ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയുമായ മമത ബാനര്‍ജി. തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. ബംഗാളില്‍ എട്ട് ഘട്ടങ്ങളായിട്ടാണ് നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. ഇതില്‍ അഞ്ച് ഘട്ടങ്ങള്‍ പൂര്‍ത്തിയായി. അവസാന ഘട്ടം ഈ മാസം 29നാണ്. എന്നാല്‍ കൊറോണ വ്യാപനം അതിവേഗം നടക്കുകയാണ് രാജ്യത്ത്.
ഇത് അതി സങ്കീര്‍ണമായ സാഹചര്യത്തിലേക്ക് എത്തിച്ചിരിക്കുന്നു.

കൊറോണയുടെ രണ്ടാം വ്യാപനമാണ് നടക്കുന്നത് എന്നാണ് ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. കേരളം, തമിഴ്‌നാട്, അസം തുടങ്ങി എല്ലാ സംസ്ഥാനങ്ങളിലെയും തിരഞ്ഞെടുപ്പുകള്‍ അവസാനിച്ചിട്ടുണ്ട്. ഇനി ബംഗാളില്‍ മാത്രമാണ് ബാക്കിയുള്ളത്. മൂന്ന് ഘട്ടങ്ങളാണ് ഇനി ബംഗാളില്‍ നടക്കാനുള്ളത്. ഇത് ഒരു ദിവസമോ രണ്ടു ദിവസമോ ആയി തീര്‍ക്കണമെന്ന് മമത ആവശ്യപ്പെട്ടു. ജനങ്ങളുടെ ജീവന്‍ വച്ച് കളിക്കരുതെന്നും മമത ഉത്തര്‍ ദിനാജ്പരില്‍ സംസാരിക്കവെ പറഞ്ഞു.
ഇന്ത്യയില്‍ കൊവിഡ് രണ്ടാം തരംഗം തീവ്രമാകുന്നു, വിവിധ നഗരങ്ങളില്‍ നിന്നുള്ള ചിത്രങ്ങള്‍
കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാഹുല്‍ ഗാന്ധി കഴിഞ്ഞ ദിവസം ബംഗാളിലെ എല്ലാ പൊതു പരിപാടികളും റദ്ദാക്കിയിരുന്നു. മറ്റു പാര്‍ട്ടികളും കൂറ്റന്‍ റാലി നടത്തുന്നത് ഒഴിവാക്കണമെന്ന് അദ്ദേഹം അഭ്യര്‍ഥിക്കുകയും ചെയ്തു. കൂടുതല്‍ പേര്‍ റാലിയില്‍ പങ്കെടുക്കാനെത്തിയതിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി ബിജെപി പരിപാടിയില്‍ പുകഴ്ത്തിയത് വലിയ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു.
കേരളം, ബംഗാള്‍, അസം, തമിഴ്‌നാട്, പുതുച്ചേരി എന്നിവിടങ്ങളില്‍ ഒരുമിച്ചാണ് നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. ഇനി ബംഗാളില്‍ മാത്രമാണ് ബാക്കിയുള്ളത്. തിരഞ്ഞെടുപ്പ് ഫലം മെയ് രണ്ടിന് പ്രഖ്യാപിക്കും.
നടുറോഡിൽ കിടിലം ഫോട്ടോഷൂട്ടുമായി രശ്മി ഗൗതം; സോഷ്യല്‍ മീഡിയയിൽ വൈറലായ ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications