കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പശ്ചിമ ബംഗാളിൽ നിന്ന് പോരാട്ടം ത്രിപുരയിലേക്ക്; പാർട്ടി വിപുലീകരണത്തിന് മമത ലക്ഷ്യമിടുമ്പോൾ നാടകീയ നീക്കങ്ങൾ

പശ്ചിമ ബംഗാളിൽ നിന്ന് പോരാട്ടം ത്രിപുരയിലേക്ക്; പാർട്ടി വിപുലീകരണത്തിന് മമത,നാടകീയ നീക്കങ്ങൾ

Google Oneindia Malayalam News

കൊൽക്കത്ത: ഒരു കാലത്ത് പശ്ചിമ ബംഗാളിൽ പ്രബലരായിരുന്ന കോൺഗ്രസിനെയും സിപിഎമ്മിനെയും ചിത്രത്തിൽ നിന്ന് തന്നെ മായിച്ചാണ് തുടർച്ചയായ മൂന്നാം തവണയും പശ്ചിമ ബംഗാളിൽ മമത ബാനർജി അധികാരത്തിലെത്തിയിരിക്കുന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസിന്റെ പ്രധാന എതിരാളി ബിജെപിയായിരുന്നു. ബിജെപിയുടെ സകല ശ്രമങ്ങളെയും പരാജയപ്പെടുത്തി മമതയുടെ നേതൃത്വത്തിൽ തിളക്കമാർന്ന വിജയം നേടി അധികാരം ഒരിക്കൽകൂടി സ്വന്തമാക്കി.

മിനി സ്ക്രീനിൽ സജീവമായി നവ്യ; വൈറലായി ചിത്രങ്ങൾ

1

ബിജെപിയെ സംബന്ധിച്ചടുത്തോളം തിരഞ്ഞെടുപ്പിലെ തോൽവിയേക്കാൾ അവരുടെ തന്ത്രങ്ങൾക്കേറ്റ തിരിച്ചടികൂടിയായിരുന്നു ബംഗാൾ ഫലം. മോദിയും അമിത് ഷായും പശ്ചിമ ബംഗാളിൽ കളം നിറഞ്ഞു നിന്നിട്ടും തൃണമൂലിൽ നിന്ന് ശക്തരായ നേതാക്കളെ സ്വന്തം ക്യാംപിലെത്തിച്ചിട്ടും പ്രചരണത്തിന് കണക്കില്ലാതെ പണം ഒഴിക്കിയിട്ടും മമതയെ വീഴ്ത്താൻ സാധിച്ചില്ല. ഈ വിജയം പ്രതിപക്ഷ നിരയ്ക്ക് സമ്മാനിച്ച ആത്മവിശ്വാസം ചെറുതല്ല. പ്രത്യേകിച്ച് മമതയ്ക്ക് തന്നെ ഇത് പുതിയ ഊർജ്ജം സമ്മാനിക്കുന്നതായിരുന്നു.

2

ഇതിന്റെ തുടർച്ചയെന്നവണ്ണം പ്രതിപക്ഷ കൂട്ടായ്മ രൂപീകരിക്കാനുള്ള ശ്രമത്തിലാണ് മമത. അതിനായുള്ള സജീവ ചർച്ചകൾ പുരോഗമിക്കുമ്പോൾ തന്നെ പാർട്ടിയുടെ വളർച്ചയും മുന്നിൽ കണ്ടുകൊണ്ടുള്ള പദ്ധതികൾക്കാണ് മമത ഇപ്പോൾ രൂപം നൽകിയിരിക്കുന്നത്. വികസന പദ്ധതികളിലൂടെയും ജനക്ഷേമ പ്രവർത്തനങ്ങളിലൂടെയും പശ്ചിമ ബംഗാളിൽ വേരുറപ്പിക്കാൻ സാധിച്ച തൃണമൂലിനെ ഇളക്കാൻ അത്രവേഗം സാധിക്കില്ലെന്ന് തെളിയിക്കുന്നതാണ് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം.

2

അതുകൊണ്ട് തന്നെ അയൽ സംസ്ഥാനങ്ങളിലേക്കുകൂടി തൃണമൂൽ വളർത്തുകയാണ് മമത. രാഷ്ട്രീയ തന്ത്രജ്ഞൻ പ്രശാന്ത് കിഷോറിനെ മുൻനിർത്തിയാണ് മമത നീക്കങ്ങൾക്ക് തുടക്കം കുറിച്ചിരിക്കുന്നത്. ബിജെപി മാതൃകയിൽ അവരുടെ കോട്ടകൾ തന്നെ ഇളക്കുകയാണ് ലക്ഷ്യം. അതുവഴി 2024 ലോക്സഭ തിരഞ്ഞെടുപ്പിൽ തൃണമൂലിന്റെ ശക്തി വർധിപ്പിക്കാനും പ്രധാനമന്ത്രി പദത്തിലെത്താനും മമതയ്ക്ക് സാധിക്കും.

4

കഴിഞ്ഞ ദിവസം പ്രശാന്ത് കിഷോറിന്റെ ഇന്ത്യൻ പൊളിറ്റിക്കൽ ആക്ഷൻ കമ്മിറ്റിയുടെ ഭാഗമായിട്ടുള്ള 23 അംഗ സംഘം സ്ഥിതിഗതികൾ വിലയിരുത്താൻ ത്രിപുരയിലെത്തിയിരുന്നു.എന്നാൽ ജൂലൈ 20ന് സംസ്ഥാനത്തെത്തിയ സംഘത്തെ എന്നാൽ ജൂലൈ 26ന് ത്രിപുര പൊലീസ് കസ്റ്റഡിയിലെടുത്തു. കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചുവെന്ന് ആരോപിച്ചായിരുന്നു നടപടി.

5

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ, "ശനിയാഴ്ച, വുഡ്‌ലാൻഡ് പാർക്ക് എന്ന പേരിൽ ഒരു ഹോട്ടലിൽ, ത്രിപുരയ്ക്ക് പുറത്ത് നിന്ന് വന്ന ഏകദേശം 22 പേർ താമസിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടു. കോവിഡ് -19 സാഹചര്യങ്ങൾക്കിടയിൽ അവരുടെ സന്ദർശനത്തിന്റെ ഉദ്ദേശ്യം പരിശോധിക്കാൻ ഞങ്ങൾ ശ്രമിച്ചു. അവർ സംസ്ഥാനത്തുടനീളം പല സ്ഥലങ്ങൾ സന്ദർശിക്കുകയും നിരവധി ആളുകളുമായി ഇടപഴകുകയും ചെയ്തതായി ഞങ്ങൾ കണ്ടെത്തി."

6

എന്നാൽ ആടിപിസിആർ പരിശോധന ഫലം നെഗറ്റീവാണെന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റുമായാണ് ത്രിപുരയിലെത്തിയതെന്നാണ് ഐ-പാക് സംഘം പറയുന്നത്. ജൂലൈ 27രാത്രിയിൽ സംഘാങ്ങൾക്ക് പൊലീസ് സമൻസ് അയച്ചതോടെ നിയമസഹായവുമായി പറന്നെത്തിയത് തൃണമൂലിന്റെ രണ്ട് മന്ത്രിമാരായിരുന്നു. ബ്രാട്ട്യ ബസു, മൊലോയ് ഘട്ടക്ക് എന്നിവർക്കൊപ്പം ട്രേഡ് യൂണിയൻ അധ്യക്ഷൻ റിതബ്രാട്ട ബാനർജിയും സ്ഥലത്തെത്തി.

7

ഐ-പാക് സംഘത്തിനെതിരായ നടപടിയെ രൂക്ഷമായ ഭാഷയിലാണ് തൃണമൂൽ വിമർശിച്ചത്. "എന്തുകൊണ്ടാണ് ത്രിപുര സർക്കാർ ഭയപ്പെടുന്നത്? ത്രിപുര സർക്കാരിന്റെ പ്രവർത്തനങ്ങൾ അവരുടെ ജനാധിപത്യവിരുദ്ധവും ഫാസിസ്റ്റ് സ്വഭാവവും വെളിപ്പെടുത്തുന്നു." പശ്ചിമ ബംഗാൾ വിദ്യാഭ്യാസ മന്ത്രി ബ്രാട്ട്യ ബസു പറഞ്ഞു.

7

അതേസമയം തൃണമൂൽ നീക്കങ്ങൾ ഫലം കാണുന്നതായാണ് ആദ്യഘട്ട സൂചനകൾ. മുൻ മന്ത്രി പ്രകാശ് ചന്ദ്ര ദാസും എംഎൽഎ സുഭൽ ബോവ്മിക്കും അടക്കം ഏഴ് നേതാക്കളാണ് കോൺഗ്രസ് വിട്ട് തൃണമൂൽ കോൺഗ്രസിലേക്ക് ചേക്കേറിയത്. ബംഗാൾ തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ തന്നെ പാർട്ടി വ്യാപനമാണ് അടുത്ത ലക്ഷ്യമെന്ന് തൃണമൂൽ കോൺഗ്രസ് വ്യക്തമാക്കിയിരുന്നു. ദേശീയ തലത്തിൽ ശ്രദ്ധ നേടുകയാണ് പദ്ധതി.

9

ഭൗമിക്കിന് പുറമേ പന്നാ ദേബ്, പ്രേംതോഷ് ദേബ്‌നാഥ്, ബികാശ് ദാസ്, തപന്‍ ദത്ത, മുഹമ്മദ് ഇദ്രിസ് മിയാ തുടങ്ങിയ പ്രമുഖ കോണ്‍ഗ്രസില്‍ നിന്ന് വന്നിട്ടുണ്ട്. ബിപ്ലവ് ദേബിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരും കേന്ദ്രവും ചേര്‍ന്ന് ത്രിപുരയെ തകര്‍ക്കുകയാണ്. എന്റെ ചോരയും നീരും ഉപയോഗിച്ചാണ് ഇടതുസര്‍ക്കാരിനെ ത്രിപുരയില്‍ താഴെയിറക്കിയതെന്ന് ഭൗമിക് പറയുന്നു. എന്നാല്‍ ഇപ്പോള്‍ ഞാനതില്‍ ദു:ഖിക്കുന്നു. ബിജെപി ത്രിപുരയിലെ ജനങ്ങള്‍ക്കെതിരാണ്. മമത മാത്രമാണ് ഈ ഭിന്നിപ്പിന്റെ ശക്തികള്‍ക്കെതിരെ പോരാടുന്നതെന്നും ഭൗമിക് പറഞ്ഞു.

10

ചരിത്രത്തിലാദ്യമായി ഷാഹിദ് ദിബാഷ് പരിപാടി പശ്ചിമ ബംഗാളിന് പുറത്ത് സംഘടിപ്പിച്ചതും ഇതിന്റെ ഭാഗമായിട്ടാണ്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വെർച്വലായിട്ടായിരുന്നു പരിപാടിയെങ്കിലും അതിന് വേദിയായത് ഡൽഹിയായിരുന്നു. ഇതിന് പുറമെ ഗുജറാത്ത്, ഡൽഹി, അസം, ഉത്തർപ്രദേശ്, ത്രിപുര എന്നിവിടങ്ങളിൽ പരിപാടിയുടെ ലൈവ് ടെലികാസ്റ്റും ഒരുക്കിയിരുന്നു.

11

അതേസമയം ത്രിപുര ബിജെപിയിലെ ആഭ്യന്തര പ്രശ്നങ്ങളെക്കുറിച്ച് ഊഹാപോഹങ്ങൾ വ്യാപകമാണ്, ഒരു വിഭാഗം വിമത നേതാക്കൾ സുദീപ് റോയ് ബാർമാന്റെ നേതൃത്വത്തിലാണ്. മുഖ്യമന്ത്രി ബിപ്ലബ് ദേബിന്റെ മന്ത്രിസഭയിലെ മുൻ ആരോഗ്യമന്ത്രിയായിരുന്നു ബാർമാൻ, ത്രിപുരയിൽ ബിജെപി അധികാരത്തിൽ വന്നതിന് ശേഷം ഇരുവരും തമ്മിൽ തർക്കമുണ്ടായിരുന്നു.

12


ബിപ്ലബിനെതിരായ നീക്കങ്ങൾ ശക്തമാക്കുകയാണ് വിമത വിഭാഗമെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ വർഷം ബർമന്റെ നേതൃത്വത്തിൽ മറ്റ് 10 എംഎൽഎമാരും ഡൽഹിയിലെത്തി കേന്ദ്ര നേതൃത്വത്തെ കണ്ടിരുന്നു. എന്നാൽ ഫലമുണ്ടായില്ല.അടുത്തിടെ, ബാർമാൻ ഉൾപ്പെടെ ഒൻപത് എംഎൽഎമാർ ദേബ് വിളിച്ച ഒരു യോഗം ഒഴിവാക്കിയതും ചർച്ചയ്ക്ക് വഴിയൊരുക്കിയിരുന്നു. ബിജെപിയിലെ വിമത നേതാക്കളെ ഒപ്പം കൂട്ടുന്നതും ത്രിപുരയിൽ തൃണമൂൽ ലക്ഷ്യമിടുന്നുണ്ട്.

13

തൃണമൂൽ നേതാക്കൾ ഭിന്നിച്ച് നിൽക്കുന്നവരുമായി ബന്ധപ്പെടുന്നുണ്ടെന്ന് ഒരു ബിജെപി എംഎൽഎ തന്നെ പറഞ്ഞതായി ദി വയർ റിപ്പോർട്ട് ചെയ്യുന്നു. "മുഖ്യമന്ത്രിയുമായി ഞങ്ങൾക്ക് പ്രശ്‌നങ്ങളുണ്ട്. ഞങ്ങളുടെ ആശങ്കകൾ ബിജെപി നേതൃത്വം പരിഹരിക്കുമോ എന്ന് എനിക്കറിയില്ല. ടിഎംസിയിൽ നിന്ന് ആരും എന്നെ ബന്ധപ്പെട്ടിട്ടില്ല. പക്ഷേ, ടിഎംസിക്ക് മറ്റ് ചില നേതാക്കളുമായി ബന്ധമുണ്ടെന്ന് എനിക്കറിയാം. അത് എവിടേക്കാണ് പോകുന്നതെന്ന് നമുക്ക് നോക്കാം." പേരു വെളിപ്പെടുത്തരുതെന്ന നിബന്ധനയിൽ അദ്ദേഹം പറഞ്ഞു.

14

മമത ത്രിപുരയിലേക്ക് നീങ്ങുന്നത് യുപിയില്‍ മത്സരിക്കാനുള്ള തീരുമാനവും എടുത്താണ്. ത്രിപുരയില്‍ ഇടതുപക്ഷത്തിനൊപ്പം ചേരുമോ എന്നത് മാത്രമാണ് ഇനി അറിയാനുള്ളത്. മൂന്ന് നിര്‍ണായക വ്യക്തികളെയാണ് ത്രിപുര പിടിക്കാന്‍ ചുമതലപ്പെടുത്തിയത്. പ്രശാന്ത് കിഷോറിനാണ് ചുമതല. ഒപ്പം ഡെറിക് ഒബ്രയനും അനന്തരവന്‍ അഭിഷേക് ബാനര്‍ജിയും ഇനി ത്രിപുര കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തിക്കുക. പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസിനെ വീണ്ടും അധികാരത്തിലെത്തിക്കുന്നതിൽ പ്രശാന്ത് കിഷോറിന്റെ തന്ത്രങ്ങൾ വിജയിച്ചിരുന്നു.

15

അഭിഷേക് ബാനര്‍ജിയാണ് തൃണമൂല്‍ ദേശീയ കുതിപ്പിന് മാസ്റ്റര്‍ പ്ലാന്‍ നടപ്പാക്കുന്നത്. അതുകൊണ് ജനപ്രീതിയുള്ള നേതാക്കളെ മാത്രമേ തൃണമൂല്‍ ത്രിപുരയില്‍ പാര്‍ട്ടിയിലേക്ക് കൊണ്ടുവരൂ. എന്നാല്‍ തൃണമൂലിന് യാതൊരു സ്വാധീനവും സംസ്ഥാനത്തില്ലെന്നാണ് ബിജെപിയുടെ നിലപാട്. അഭിഷേക് ബാനര്‍ജി ഇന്ന് ത്രിപുരയില്‍ എത്തിയിട്ടുണ്ട്. മമതയുടെ വരവിനായി സംസ്ഥാന സജ്ജമാക്കാനാണ് അഭിഷേകിന്റെ വരവ്. അതേസമയം ഐപാക്കിന്റെ തടഞ്ഞുവെച്ച ടീമിനെ തൃണമൂല്‍ നേതാക്കള്‍ തന്നെ പുറത്തിറക്കും.

Recommended Video

cmsvideo
BJP leaders joining in Trinamool congress | Oneindia Malayalam
16

തൃണമൂല്‍ നേതാക്കള്‍ക്കെതിരെയുള്ള നോട്ടീസും ഐപാക്കിനെ തടഞ്ഞുവെച്ചതുമെല്ലാം സഹതാപ വോട്ടിന് തൃണമൂലിനെ സഹായിക്കുമെന്ന് രാഷ്ട്രീയ നിരീക്ഷകരും പറയുന്നു. സോഷ്യല്‍ മീഡിയയില്‍ തൃണമൂല്‍ നേരത്തെ തന്നെ ത്രിപുരയിലെ ക്യാമ്പയിനിംഗിന് തുടക്കമിട്ട് കഴിഞ്ഞു. അതേസമയം ബംഗാളിലെ രാഷ്ട്രീയ അക്രമങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് തൃണമൂലിനെ ബിജെപി നേരിടുന്നത്. എന്നാല്‍ ബിജെപി മുഖ്യമന്ത്രി ബിപ്ലവ്‌ദേബ് രാജ്യത്തെ തന്നെ ഏറ്റവും അണ്‍പോപ്പുലറായ നേതാവാണ്. ബിജെപിയുടെ തന്നെ സര്‍വേയില്‍ ഇത് വ്യക്തമാണ്. തൃണമൂല്‍ വലിയ കുതിപ്പ് ഉറപ്പായും ഉണ്ടാക്കുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിക്കുന്നതും ഇതുകൊണ്ടാണ്.

English summary
Mamata Banerjee's move for expanding Trinamool congress in Tripura targeting BJP
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X