കോണ്‍ഗ്രസിന് വിട്ട് തരില്ല; പ്രശാന്ത് കിഷോര്‍ ഇപ്പോഴും തൃണമൂലിനൊപ്പമെന്ന് മമത ബാനര്‍ജി
ദില്ലി: പ്രശാന്ത് കിഷോര്‍ ഇപ്പോഴും തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഭാഗം തന്നെയാണെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. കോണ്‍ഗ്രസുമായുള്ള ചര്‍ച്ച പരാജയപ്പെട്ടതിന് പിന്നാലെയാണ് മമതയുടെ പ്രതികരണം. പ്രശാന്തിനെ ആര്‍ക്കും വിട്ടുതരില്ലെന്ന പരോക്ഷ പരാമര്‍ശം കൂടിയാണ് മമത നടത്തിയിരിക്കുന്നത്. നേരത്തെ മമതയും പ്രശാന്തും തമ്മില്‍ തൃണമൂലില്‍ പ്രശ്നങ്ങള്‍ ഉള്ളതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പാര്‍ട്ടിയിലെ എംപിമാരും എംഎല്‍എമാരും പ്രശാന്തിനെതിരെ പരസ്യമായി ആരോപണങ്ങള്‍ ഉന്നയിക്കുകയും ചെയ്തിരുന്നു. പ്രശാന്ത് മമതയുടെ മരുമകന് അഭിഭേഷ് ബാനര്‍ജിയുമായി ചേര്‍ന്ന് പാര്‍ട്ടിയുടെ നേതൃത്വത്തെ നിയന്ത്രിക്കുന്നുവെന്നായിരുന്നു പരാതി. എന്നാല്‍ എല്ലാ പ്രശ്നങ്ങളും പിന്നീട് പറഞ്ഞ് തീര്‍ക്കുകയായിരുന്നു.
അതിജീവിതയ്ക്ക് നീതി കിട്ടാതെ പോയാല്‍ ഇത്തരം കാര്യങ്ങള്‍ ഇനിയും നടക്കുമെന്ന് രവീന്ദ്രന്
പ്രശാന്ത് കിഷോര്‍ 2024ലും തൃണമൂല്‍ കോണ്‍ഗ്രസിനായി പ്രവര്‍ത്തിക്കുമെന്ന സൂചനയാണ് മമത ബാനര്‍ജി നല്‍കിയിരിക്കുന്നത്. നേരത്തെ പ്രശാന്തിന്റെയും ഐപാക്കിന്റെയും സഹായത്തോടെയാണ് മമത ബാനര്‍ജി ബംഗാളില്‍ അധികാരത്തിലെത്തിയത്. എന്നാല്‍ തൃണമൂലിലെ പ്രശ്നങ്ങള്‍ കാരണം പ്രശാന്ത് കോണ്‍ഗ്രസുമായി അടുക്കുകയാണെന്ന സൂചനകളുണ്ടായിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് പൂര്‍ണ തോതിലുള്ള അധികാരം പ്രശാന്തിന് നല്‍കാത്തത് കൊണ്ട് സഹകരിക്കേണ്ട എന്ന തീരുമാനത്തിലായിരുന്നു പ്രശാന്ത്. ഇതിന് പിന്നാലെയാണ് പ്രശാന്തുമായി പ്രശ്നങ്ങളില്ലെന്ന് മമത വ്യക്തമാക്കിയത്.
അതേസമയം പ്രശാന്തും അഭിഷേകുമായുള്ള പ്രശ്നങ്ങള്‍ മമത പരിഹരിച്ചുവെന്നാണ് സൂചന. പാര്‍ട്ടിയിലെ മമതയെ മറികടന്ന് ഇരുവരും തീരുമാനമെടുക്കാന്‍ തുടങ്ങിയത് മമതയെ ചൊടിപ്പിച്ചിരുന്നു. കൊല്‍ക്കത്ത കോര്പ്പറേഷന് തിരഞ്ഞെടുപ്പില്‍ പ്രമുഖര്‍ക്കെല്ലാം സീറ്റ് നിഷേധിച്ചിരുന്നു അഭിഷേക്. ഇത് പ്രശാന്തിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണെന്ന് ആരോപണമുയര്‍ന്നിരുന്നു. പ്രശാന്തിന്റെ ഐപാക്ക് പല എംപിമാരുടെയും എംഎല്‍എമാരുടെയും സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ അനുവാദമില്ലാതെ ഉപയോഗിക്കുന്നു എന്നും പരസ്യമായി പരാതിയുയര്‍ന്നിരുന്നു. ഇത് മമതയെ ചൊടിപ്പിക്കുകയും ചെയ്തിരുന്നു. മമത സ്ഥാനാര്‍ത്ഥി പട്ടിക വരെ തിരുത്തുകയും ചെയ്തിരുന്നു.
ഇതിന് പിന്നാലെയാണ് പ്രശാന്ത് ദേശീയ നീക്കങ്ങള്‍ സജീവമാക്കിയത്. കോണ്‍ഗ്രസിനെ ശക്തമാക്കാനുള്ള നിര്‍ദേശങ്ങള്‍ പലതും ഉയര്‍ന്ന് വന്നു. അത് കൃത്യമായി വിശദീകരിച്ച് കൊടുക്കുകയും ചെയ്തു. ഇതിനെ പ്രിയങ്ക അടക്കമുള്ളവര്‍ അംഗീകരിച്ചിരുന്നു. എന്നാല്‍ സംഘടനയെ നിയന്ത്രിക്കാനുള്ള അധികാരം പ്രശാന്തിന് പാര്‍ട്ടി നല്‍കിയില്ല. പകരം എംപവേഡ് ആക്ഷന്‍ ഗ്രൂപ്പിന്റെ ഭാഗമാകാനായിരുന്നു നിര്‍ദേശം. ഇത് പ്രശാന്ത് നിരസിക്കുകയായിരുന്നു. പ്രശാന്തിന് പ്രത്യയശാസ്ത്രപരമായ ആത്മസമര്‍പ്പണം ഇല്ലെന്നായിരുന്നു സീനിയര്‍ നേതാക്കള്‍ ഉന്നയിച്ച വാദം. അദ്ദേഹത്തിന്റെ ഐപാക്ക് തെലങ്കാനയില്‍ ടിആര്‍എസ്സിന് തന്ത്രമൊരുക്കാന്‍ തീരുമാനിച്ചതായിരുന്നു എല്ലാവരും ചൂണ്ടിക്കാണിച്ചത്.
പ്രശാന്തിനെ കുറിച്ച് തൃണമൂല്‍ കോണ്‍ഗ്രസിലെ നേതാക്കളും ഇത്തരം ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നുവെന്ന് മമത പറഞ്ഞു. എന്നാല്‍ ടിഎംസിക്കൊപ്പം തിരഞ്ഞെടുപ്പ് തന്ത്രജ്ഞനായി പ്രശാന്ത് തുടരുമെന്ന് മമത വ്യക്തമാക്കി. അടുത്തിടെ കോണ്‍ഗ്രസില്‍ നിന്നടക്കം വെറ്ററന്‍ നേതാക്കളെ തൃണമൂലില്‍ എത്തിക്കുന്നതില്‍ പ്രശാന്ത് വിജയിച്ചിരുന്നു. പ്രതിപക്ഷ നിരയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി മമതയെ ഉയര്‍ത്തി കാണിക്കാനും പ്രശാന്ത് ശ്രമിച്ചിരുന്നു. പ്രശാന്തിന്റെ നിര്‍ദേശങ്ങളില്‍ ബഹുഭൂരിപക്ഷം വെറ്ററന്‍ നേതാക്കളും സംഘടനയുടെ പുറത്താവും. അതാണ് എതിര്‍പ്പിന് കാരണമായതെന്നാണ് വിലയിരുത്തല്‍.
'ഇയാളിൽ ഒളിഞ്ഞിരിക്കുന്ന പീഢന വീരനെ അറിയാൻ മറ്റെന്ത് തെളിവാണ് വേണ്ടത്'? ചോദ്യവുമായി ഡബ്ല്യൂസിസി