• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

മോദിയെ തുരത്താന്‍ കോണ്‍ഗ്രസിന് കൈ കൊടുക്കുമോ മമത? ആരാണ് മമത ബാനര്‍ജി

 • By
cmsvideo
  ദേശിയ രാഷ്ട്രീയത്തിലെ വിലപേശൽ ശക്തി - മമത ബാനർജി

  2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് കേവല ഭൂരിപക്ഷം ലഭിക്കാതിരിക്കുകയും കേന്ദ്രത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ കോണ്‍ഗ്രസിന് മറ്റു കക്ഷികളുടെ പിന്തുണ തേടേണ്ടി വരികയും ചെയ്യുന്ന സാഹചര്യം മനസ്സില്‍ കണ്ടാണ് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവായ മമത ബാനര്‍ജി രാഷ്ട്രീയ നീക്കങ്ങള്‍ നടത്തുന്നത്. കോണ്‍ഗ്രസ് ഇതര പ്രതിപക്ഷ പാര്‍ട്ടികളെ അണിനിരത്തി തിരഞ്ഞെടുപ്പിന് ശേഷം വിലപേശല്‍ ശക്തിയായി മാറാനുള്ള ശ്രമങ്ങള്‍ക്ക് മമത നീക്കം തുടങ്ങിയിട്ട് നാളുകളെറായി.

  പുഷ്പവൃഷ്ടി നടത്തി രാഹുലിനെ വരവേറ്റ് അമേഠി, കുടുംബത്തോടൊപ്പം പത്രിക സമര്‍പ്പിച്ചു,

  കല്‍ക്കത്തയില്‍ പ്രതിപക്ഷ കക്ഷികളുടെ മഹാറാലി സംഘടിപ്പിച്ചതെല്ലാം ഈ നീക്കങ്ങളുടെ ഭാഗമാണ്. അന്തിമമായി പ്രധാനമന്ത്രി പദം തന്നെയാണ് മമതയും ലക്ഷ്യം വെക്കുന്നത്. ബംഗാളിലെ 42 ലോക്‌സഭാ സീറ്റുകളില്‍ നിലവിലെ 34 സീറ്റുകള്‍ നിലനിര്‍ത്താന്‍ കഴിഞ്ഞാല്‍ തന്നെ തൂക്കുസഭ നിലവില്‍ വരികയാണെങ്കില്‍ വിലപേശല്‍ ശക്തിയായി മാറാന്‍ കഴിയുമെന്നും മമത പ്രതീക്ഷിക്കുന്നു.

   പ്രധാനമന്ത്രി സ്വപ്നം

  പ്രധാനമന്ത്രി സ്വപ്നം

  മൂന്ന് പതിറ്റണ്ടിലേറെ നീണ്ടു നിന്ന ബംഗാളിലെ ഇടത് ഭരണം അവസാനിപ്പിച്ചുകൊണ്ട് 2011 ല്‍ സംസ്ഥാനത്ത് അധികാരത്തിലെത്തിയതോടെയാണ് മമത ദേശീയ രാഷ്ട്രീയത്തില്‍ കൂടുതല്‍ ശ്രദ്ധേയമാവുന്നത്. 2009 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തന്നെ സംസ്ഥാനത്ത് നിര്‍ണ്ണായക ശക്തിയാവാന്‍ ഈ പഴയ കോണ്‍ഗ്രസുകാരിക്ക് സാധിച്ചിരുന്നു.

  ബംഗാളിലെ ഒരു ബ്രാഹ്മണ കുടുബംത്തില്‍ ജനിച്ച മമത തന്റെ പതിഞ്ചാമത്തെ വയസ്സില്‍ തന്നെ വിദ്യാര്‍ത്ഥി രാഷ്ട്രീയത്തില്‍ സജീവമായി. കോണ്‍ഗ്രസിന്റെ വിദ്യാര്‍ത്ഥി സംഘടനയായി എന്‍എസ് യുവിന്റരെ ബംഗാള്‍ പതിപ്പായ ഛത്ര വി്ദ്യാര്‍ത്ഥി പരിഷത്തിലായിരുന്നു മമത രാഷ്ട്രീയത്തിന്റെ ബാല പാഠങ്ങള്‍ അഭ്യസിച്ചത്.

   ഏറ്റവും പ്രായം കുറഞ്ഞ അംഗം

  ഏറ്റവും പ്രായം കുറഞ്ഞ അംഗം

  പഠനത്തിന് ശേഷവും രാഷ്ട്രീയത്തില്‍ നിലയുറപ്പിച്ച മമത അതിവേഗത്തില്‍ സംസ്ഥാനത്തെ കോണ്‍ഗ്രസ് നിരയിലേക്ക് ഉയര്‍ന്നു വന്നു. 1976 ല്‍ ബംഗാള്‍ മഹിളാ കോണ്‍ഗ്രസിന്റെ ജനറല്‍ സെ്ക്രട്ടറി പദത്തിലെത്തിയ മമത 1980 വരെ തല്‍സ്ഥാനത്ത് തുടര്‍ന്നു. 1984 ല്‍ ജാദവ്പൂര്‍ മണ്ഡലത്തില്‍ സിപിഎമ്മിന്റെ മുതിര്‍ന്ന നേതാവായ സോമനാഥ് ചാറ്റര്‍ജിയെ പരാജയപ്പെടുത്തിയപ്പോള്‍ ഇന്ത്യന്‍ പാര്‍ലമെന്റ് ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമായിരുന്നു മമത.

   കേന്ദ്ര മന്ത്രിയായി

  കേന്ദ്ര മന്ത്രിയായി

  1989 ലെ തിരഞ്ഞടുപ്പില്‍ കോണ്‍ഗ്രസ് വിരുദ്ധവികാരത്തില്‍ മമതക്കും കാലിടറിയെങ്കിലും 1991 ലെ പൊതുതിരഞ്ഞെടുപ്പില്‍ കല്‍ക്കത്ത സൗത്ത് മണ്ഡലത്തില്‍ നിന്ന് വിജയിച്ച മമത വിപി നരസിംഹ റാവു മന്ത്രിസഭയില്‍ കേന്ദ്ര മാനവവിഭവ ശേഷി മന്ത്രിയായി. വനിത-ശിഷു ക്ഷേമ വകുപ്പിന്റെയും ചുമതല മമതയ്ക്കായിരുന്നു.

   കടുത്ത വിഭാഗീയത

  കടുത്ത വിഭാഗീയത

  സിപിഎമ്മുമായുള്ള കോണ്‍ഗ്ര്സ് നിലപാടില്‍ പ്രതിഷേധിച്ച് പാര്‍ട്ടിവിട്ട മമത 1997 ലാണ് തൃണമൂല്‍ കോണ്‍ഗ്രസ് എന്ന രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുന്നത്. 1996 ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് ശേഷം ബിജെപി ശക്തിപ്രാപിക്കുകയും കോണ്‍ഗ്രസ് ദേശീയ തലത്തില്‍ ദുര്‍ബലപ്പെടുകയും ചെയ്തു. ഇതോടെ ബിജെപി വിരുദ്ധ താല്‍പര്യം മുന്‍നിര്‍ത്തി ഇടതുപക്ഷത്തോട് മൃദുസമീപനമായിരുന്നു കോണ്‍ഗ്രസ് സ്വീകരിച്ചു വന്നിരുന്നത്. ഇത് പശ്ചിമബംഗളിലെ കോണ്‍ഗ്രസില്‍ കടുത്ത വിഭാഗീയത സൃഷ്ടിച്ചു.

   തൃണമൂലിന്‍റെ ജനനം

  തൃണമൂലിന്‍റെ ജനനം

  കോണ്‍ഗ്രസ്സിന്റെ അഖിലേന്ത്യാ രാഷ്ട്രീയ നിലപാടിനോട് ആഭിമുഖ്യം പുലര്‍ത്തുന്ന ഒരു വിഭാഗവും സംസ്ഥാനത്ത് നിലനില്‍ക്കുന്ന രാഷ്ട്രീയ സാഹചര്യത്തിന്റെ പ്രത്യേകത മാത്രം കണക്കിലെടുത്ത് ഇടതുപക്ഷ വൈരം നിലനിര്‍ത്തുന്ന മറ്റൊരു വിഭാഗവുമായിരുന്നു അവ. മമതാ ബാനര്‍ജിയായിരുന്നു രണ്ടാമത്തെ വിഭാഗത്തെ നയിച്ചിരുന്നത്. വിഭാഗീയത സംസ്ഥാന കോണ്‍ഗ്രസ്സിന്റെ പിളര്‍പ്പിലേക്കു കലാശിക്കുകയും 1997ല്‍ മമതാ ബാനര്‍ജിയുടെ നേതൃത്വത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് എന്ന പുതിയ പാര്‍ട്ടി രൂപവത്കൃതമാവുകയും ചെയ്തു.

   ബംഗാളില്‍ താരമായി

  ബംഗാളില്‍ താരമായി

  1998 ലെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി പരസ്യ സഖ്യമുണ്ടാക്കിയെങ്കിലും ധാരണകളുടെ അടിസ്ഥാനത്തിലായിരുന്നു തിരഞ്ഞടുപ്പിനെ നേരിട്ടത്. 1999 ല്‍ എന്‍ഡിഎയുടെ ഭാഗമായി നിന്നുകൊണ്ട് തന്നെ മത്സരിക്കുകയും വാജ്പേയി സര്‍ക്കാറില്‍ റെയില്‍ മന്ത്രിയായി ചുമതലയേറ്റു. റെയില്‍വേ മന്ത്രിയായി സേവനമനുഷ്ഠിച്ച കാലയളവില്‍ ബംഗാളിനായി മമത സ്‌പെഷ്യല്‍ ട്രെയിനുകള്‍ അനുവദിക്കുകയും സംസ്ഥാനത്തിന്റെ റെയില്‍ വേ വികസനത്തിനായി വന്‍തോതില്‍ തുക അനുവദിക്കുകയും ചെയ്തു. ഇത് ബംഗാളില്‍ മമതക്കും തൃണമൂലിനും വന്‍ ജനപ്രീതിയുണ്ടാക്കി.

   കനത്ത തിരിച്ചടി

  കനത്ത തിരിച്ചടി

  പ്രതിരോധ രംഗത്തെ അഴിമതികള്‍ പുറത്തുകൊണ്ടുവന്ന തെഹല്‍കയുടെ ഒപ്പറേഷന്‍ വെസ്റ്റ് എന്‍ഡ് തുറന്നു വിട്ട വിവാദങ്ങളെ തുടര്‍ന്ന് 2001 ല്‍ മമത എന്‍ഡിഎ വിട്ടു.2001 ലെ സംസ്ഥാന തിരഞ്ഞെടുപ്പില്‍ ശ്രദ്ധേയമായ പ്രകനടം കാഴ്ച്ചവെക്കാന്‍ തൃണമൂല്‍ കോണ്‍ഗ്രസിന് സാധിച്ചത് മമതയുടെ നിലപാടിനുള്ള അംഗീകാമായി വിലയിരുത്തുകയും ചെയ്തു.2004 ല്‍ മമത വീണ്ടും എന്‍ഡിഎയില്‍ മടങ്ങിയെത്തി കേന്ദ്രമന്ത്രിയായെങ്കിലും ആ വര്‍ഷം നടന്ന പൊതുതിരഞ്ഞെടുപ്പില്‍ വലിയ തിരിച്ചടിയാണ് തൃണമൂല്‍ കോണ്‍ഗ്രസിന് നേരിടേണ്ടി വന്നത്. മമതയൊഴിയെയുള്ള തൃണമൂല്‍ സ്ഥാനാര്‍ത്ഥികളെല്ലാം പരാജയത്തിന്റെ രുചിയറിഞ്ഞു.

   സിപിഎമ്മിനെതിരെ

  സിപിഎമ്മിനെതിരെ

  പാര്‍ലമെന്റില്‍ താന്‍ കൊണ്ടുവന്ന പ്രമേയത്തിന് സ്പീക്കര്‍ സോമനാഥ് ചാറ്റര്‍ജി അവതരണാനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് 2006 ല്‍ പാര്‍ലമെന്റ് അംഗത്വംരാജിവെച്ച മമത ബംഗാളിലില്‍ സിംഗൂരിലേയും നന്ദിഗ്രാമിലേയും കാര്‍ഷിക പ്രശ്‌നങ്ങളില്‍ സജീവ സാന്നിധ്യമാവുകയും സംസ്ഥാനം ഭരിക്കുന്ന സിപിഎം സര്‍ക്കാറിനെതിരെ നിരന്തരം പ്രക്ഷോഭം ആരംഭിച്ചു. നന്ദിഗ്രാമില്‍ സമരത്തിന് നേരെ നടന്ന വെടിവെപ്പില്‍ 14 കര്‍ഷകര്‍ മരിച്ചത് സിപിഎമ്മിന് ദേശീയ തലത്തി്ല്‍ തന്നെ വലിയ തിരിച്ചടിയായി.

   ബംഗാള്‍ മുഖ്യമന്ത്രി

  ബംഗാള്‍ മുഖ്യമന്ത്രി

  ഇതിന് പിന്നാലെ 2009 ല്‍ നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ റെക്കോര്‍ഡ് പ്രകടനം കാഴ്ച്ച വെച്ച തൃണമൂല്‍ 19 സീറ്റുകള്‍ കരസ്ഥമാക്കി. കോണ്‍ഗ്രസുമായി ചേര്‍ന്നായിരുന്നു മമത തിരഞ്ഞെടുപ്പിനെ നേരിട്ടത്. തിരഞ്ഞെടുപ്പിന് ശേഷം കേന്ദ്രത്തില്‍ അധികാരത്തില്‍ വന്ന രണ്ടാംയുപിഎ സര്‍ക്കാറില്‍ മമത അംഗമായി, പഴയ വകുപ്പായ റെയില്‍വേ തന്നെ മമതക്ക് ലഭിച്ചു.2011 ല്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ മൂന്ന് പതിറ്റാണ്ടിലേറെ നീണ്ടു നിന്ന ബംഗാളിലെ സിപിഎം ഭരണത്തെ ദയനീയമായി പരാജയപ്പെടുത്തി തൃണമൂല്‍സഖ്യം സംസ്ഥാന ഭരണം പിടിച്ചപ്പോള്‍ കേന്ദ്രമന്ത്രിപദം രാജിവെച്ച മമത ബംഗാളിന്റെ മുഖ്യമന്ത്രിയായി ചുമതലയേറ്റു. 227 ല്‍ 187 സീറ്റുകള്‍ നേടിയായിരുന്നു മമത അധികാരം പിടിച്ചത്.

   അധികാരത്തിലേക്ക്

  അധികാരത്തിലേക്ക്

  നിയമസഭാ തിരഞ്ഞെടുപ്പിലെ വിജയം 2014 ലോക്‌സഭാ തിരഞ്ഞെടുപ്പിലും തൃണമൂല്‍ ആവര്‍ത്തിച്ചു. സംസ്ഥാനത്തെ 42 ല്‍ 34 സീറ്റിലും വിജയിച്ച തൃണമൂല്‍ പാര്‍ലമെന്റിലെ ഏറ്റവും വലിയ നാലാമത്തെ കക്ഷിയായി. 2016 ല്‍ 293 ല്‍ 211 സീറ്റുകള്‍ നേടി പശ്ചിമബംഗാളില്‍ മമത ബാനര്‍ജി വീണ്ടും അധികാരത്തിലെത്തി.

   മോഹം പൂവണിയുമോ?

  മോഹം പൂവണിയുമോ?

  2019 ലെ പൊതുതിര‍ഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രേ ശേഷിക്കേ ബിജെപിക്കെതിരായ മഹാസഖ്യം മമതയുടെ നേതൃത്വത്തില്‍ ശക്തിയാര്‍ജ്ജിച്ച് കഴിഞ്ഞു. ബംഗാളില്‍ 23 സീറ്റെങ്കിലും നേടണമെന്ന ബിജെപിയുടെ മോഹങ്ങളെ പിഴുതെറിയാനുള്ള തന്ത്രങ്ങളും മമതയുടെ നേതൃത്വത്തില്‍ തയ്യാറായിക്കഴിഞ്ഞു.

  വയനാട്ടിലേക്ക് 'ഓടി' പ്രവര്‍ത്തകര്‍, തടയാന്‍ ശ്രമിച്ചിട്ടും രക്ഷയില്ല.. 'രാഗാ'യ്ക്കായി പണി തുടങ്ങി

  ലോക്സഭ തിരഞ്ഞെടുപ്പ് 2019

  English summary
  mamata banerjee west bengal lok sabha election key leaders
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X