Get Updates
Get notified of breaking news, exclusive insights, and must-see stories!

7 മുനിസിപാലിറ്റികള്‍ കൂടി ദീദിക്ക് നഷ്ടമാകും! നേതാക്കള്‍ കൂട്ടത്തോടെ ബിജെപിയിലേക്ക്,വെളിപ്പെടുത്തല്‍

കൊല്‍ക്കത്ത: 34 വര്‍ഷം ഇടതുപക്ഷമാണ് ബംഗാള്‍ അടക്കിവാണത്. എന്നാല്‍ 2011ല്‍ ഇടതുപക്ഷത്തെ നിലംപരിശാക്കി മമതാ ബാനര്‍ജി ശക്തമായ മുന്നേറ്റം നടത്തി ഭരണം പിടിച്ചു. ഇന്ന് ബംഗാളില്‍ സിപിഎം ചിത്രത്തിലില്ല. ബിജെപി മുഖ്യ പ്രതിപക്ഷ റോളിലേക്ക് മാറുകയും ചെയ്തിട്ടുണ്ട്. അതേസമയം അടുത്ത തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് തൃണമൂല്‍ തുടച്ച് നീക്കപ്പെടുമോയെന്ന ചോദ്യമാണ് ഇപ്പോള്‍ ഉയരുന്നത്.

രണ്ട് ദിവസങ്ങള്‍ക്കിടെ എംഎല്‍എമാരും 25 ഓളം കൗണ്‍സിലര്‍മാരാണ് ബിജെപിയിലേക്ക് ചേര്‍ന്നത്.വരും ദിവസങ്ങളില്‍ നാല് മുനിസിപ്പാലിറ്റികളിലേയും മൂന്ന് മുനിസിപ്പല്‍ കോര്‍പ്പറേഷനുകളിലേയും ഭരണം തൃണമൂലിന് നഷ്ടമാകുമെന്നാണ് ബിജെപി നേതാക്കളുടെ വെളിപ്പെടുത്തല്‍. വിശദാംശങ്ങളിലേക്ക്

 വാചക കസറത്തല്ല

വാചക കസറത്തല്ല

ഏപ്രില്‍ 28 ന് ബംഗാളില്‍ ലോക്സഭ തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി 40 തൃണമൂല്‍ എംഎല്‍എമാര്‍ താനുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന് വെളിപ്പെടുത്തിയത്. മെയ് 23 കഴിയട്ടെ അവര്‍ എല്ലാവരും ബിജെപിയില്‍ എത്തുമെന്ന് മോദി പറഞ്ഞു. ബംഗാളില്‍ നടക്കാനിരിക്കുന്നത് വലിയ കളികള്‍ തന്നെയാണെന്ന് മോദി സൂചിപ്പിച്ചെങ്കിലും ദീതി അതിനെ പുച്ഛിച്ച് തള്ളി. പ്രസംഗത്തിനിടയിലെ മോദിയുടെ വെറും വാചക കസറത്ത് മാത്രമാണ് അതെന്നായിരുന്നു മമതയുടെ മറുപടി. എന്നാല്‍ തിര‍ഞ്ഞെടുപ്പ് ഫലത്തോടെ ബംഗാളിലെ സാഹചര്യം അടിമുടി മാറി. സംസ്ഥാനത്ത് വെറും രണ്ട് സീറ്റില്‍ ഒതുങ്ങിയിരുന്ന ബിജെപി 18 സീറ്റുകളിലേക്ക് കുതിച്ചു. ഇപ്പോല്‍ തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ പിടിച്ചെടുത്ത് മുന്നേറുകയാണ് ബിജെപി.

 മുനിസിപാലിറ്റി ഭരണം

മുനിസിപാലിറ്റി ഭരണം

രണ്ട് ദിവസത്തിനിടെ രണ്ട് മുനിസിപ്പാലിറ്റികളിലെ ഭരണമാണ് തൃണമൂല്‍ കോണ്‍ഗ്രസിന് നഷ്ടമായത്. ഗരുലിയ മുന്‍സിപ്പാലിറ്റിയിലെ ഭരണമാണ് തൃണമൂലിന് ആദ്യം നഷ്ടമായത്. ഇവിടുത്തെ ചെയര്‍മാനും എംഎല്‍എയുമായ സുനില്‍ സിങ്ങിനൊപ്പമാണ് നേതാക്കള്‍ ബിജെപിയില്‍ എത്തിയത്. 12 പേരും ബിജെപിയില്‍ എത്തിയതോടെ മമത അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടി. എന്നാല്‍ ഇരുട്ടി വെളുത്തപ്പോഴും മമതയുടെ നെഞ്ചിടിപ്പ് ഉയര്‍ത്തി മറ്റൊരു മുനിസിപാലിറ്റി ഭരണം കൂടി തൃണമൂലില്‍ നിന്നും തെറിച്ചു. ബോന്‍ഗാവണ്‍ മുനിസിപ്പാലിറ്റിയിലെ 12 കൗണ്‍സിലര്‍മാര്‍ എംഎല്‍എ ബിശ്വജിത്ത് ദാസിനൊപ്പം ബിജെപിയില്‍ ചേര്‍ന്നു.

 ബിജെപിയുടെ തേരോട്ടം

ബിജെപിയുടെ തേരോട്ടം

തദ്ദേശ സ്ഥാപനങ്ങള്‍ തൃണമൂലില്‍ നിന്ന് പിടിച്ചെടുക്കുകയാണ് ബിജെപി.ലോക്സഭ തിരഞ്ഞെടുപ്പിന് ശേഷം ഭട്പാര മുനിസിപ്പാലിറ്റിയില്‍ നടന്ന തിരഞ്ഞെടുപ്പില്‍ ചരിത്രത്തില്‍ ആദ്യമായി ബിജെപി ഭരണം സ്വന്തമാക്കിയിരുന്നു. അതിനിടെ തൃണമൂലിനെ പ്രതിസന്ധിയിലാക്കി ഹാലിസഹർ മുനിസിപ്പാലിറ്റിയിലെ 23 കൗൺസിലർമാരിൽ 13 പേരും, നൈഹാതിയിലെ 24ൽ 14 പേരും തിരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ കഴിഞ്ഞ മെയ് 28ന് ബിജെപില്‍ ചേര്‍ന്നിരുന്നു. ലോക്സഭ തിരഞ്ഞെടുപ്പിന് ശേഷം ഇതുവരെ ആറ് മുനിസിപ്പാലിറ്റികളുടെ ഭരണം തൃണമൂലിന് നഷ്ടപ്പെട്ടിട്ടുണ്ട്.

 കൂടുതല്‍ നേതാക്കള്‍

കൂടുതല്‍ നേതാക്കള്‍

ലോക്സഭ തിരഞ്ഞെടുപ്പില്‍ ബിജെപി ഏറ്റവും കൂടുതല്‍ മുന്നേറ്റം നടത്തിയ നോര്‍ത്ത് പരഗാനയിലെ അഞ്ച് മുനിസിപാലിറ്റികളുടെ ഭരണമാണ് തൃണമൂലിന് നഷ്ടമായത്. ഡാര്‍ജലിങ്ങില്‍ നിന്നുള്ള ഒരു മുനിസിപ്പാലിറ്റിയും. അതേസമയം വരും ദിവസങ്ങളില്‍ കൂടതല്‍ മുനിസിപാലിറ്റികളും മുനിസിപ്പില്‍ കോര്‍പ്പറേഷനുകളും തൃണമൂലിന് നഷ്ടമാകുമെന്ന് ബിജെപി നേതാക്കള്‍ പറഞ്ഞു. കുറഞ്ഞത് നാല് മുനിസിപ്പാലിറ്റികളിലേയും മൂന്ന് മുനിസിപ്പല്‍ കോര്‍പ്പറേഷനുകളിലേയും ഭരണം തൃണമൂലിന് നഷ്ടമാകുമെന്നാണ് നേതാക്കള്‍ക്ക് നല്‍കുന്ന സൂചന.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+