പാര്‍ട്ടികള്‍ സഖ്യത്തെ കയ്യൊഴിയുന്നു: സര്‍ക്കാര്‍ എന്തുകൊണ്ട് വിമതശബ്ദങ്ങളെ കേള്‍ക്കുന്നില്ല

  • Written By:
Subscribe to Oneindia Malayalam

കൊല്‍ക്കത്ത: മോദി സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ആന്ധ്രപ്രദേശിന് പ്രത്യേക പദവി നല്‍കാത്തതിന് എന്‍ഡിഎ സഖ്യത്തിന്റെ ഭാഗമായ ടിഡിപിയും തമ്മില്‍ തുറന്ന പോര് ആരംഭിച്ചതോടെയാണ് മമതാ ബാനര്‍ജിയും മോദിസര്‍ക്കാരിനെതിരെ രംഗത്തെത്തിയത്. ആന്ധ്രയ്ക്ക് പ്രത്യേക പദവി നല്‍കാത്തതിനെ തുടര്‍ന്ന് ടിഡിപിയില്‍ നിന്നുള്ള രണ്ട് കേന്ദ്രമന്ത്രിമാരാണ് കഴിഞ്ഞ ദിവസം രാജി പ്രഖ്യാപിച്ചത്.

അതേ സമയം ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎ സഖ്യത്തില്‍ നിന്ന് പാര്‍ട്ടി പുറത്തുപോകുമോയെന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. സഖ്യത്തില്‍ നിന്ന് പുറത്തുപോകാനുള്ള നീക്കം പുനഃപരിശോധിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ നായിഡുവില്‍ നിന്നുള്ള പ്രതികരണം പുറത്തുവന്നിട്ടില്ല. സിവില്‍ ഏവിയേഷന്‍ മന്ത്രി അശോക് ഗജപതി രാജു, സയന്‍സ് ആന്‍ഡ് ടെക്നോളജി മന്ത്രി വൈഎസ് ചൗധരി എന്നിവരാണ് കേന്ദ്രമന്ത്രി സ്ഥാനം ഉപേക്ഷിച്ചിട്ടുള്ളത്. ആന്ധ്രപ്രദേശിന് പ്രത്യേക പദവി നല്‍കാത്തതില്‍ പ്രതിഷേധിച്ചായിരുന്നു ഇത്. അതേസമയം തെലുഗു ദേശം പാര്‍ട്ടി എന്‍ഡിഎ സഖ്യത്തിന്റെ ഭാഗമായി തന്നെ തുടരുമെന്ന് സൂചനകളുണ്ട്. ഇതിനിടെ ചന്ദ്രബാബു നായിഡു  അടിയന്തരമായി പാര്‍ട്ടി യോഗം വിളിച്ചിട്ടുണ്ട്.

 ചന്ദ്രബാബു നായിഡുവിന്റെ പ്രഖ്യാപനം

ചന്ദ്രബാബു നായിഡുവിന്റെ പ്രഖ്യാപനംകേന്ദ്രസര്‍ക്കാരില്‍ നിന്ന് രണ്ട് മന്ത്രിമാര്‍ രാജി വെയ്ക്കുകയാണെന്ന് ടിഡിപി തലവന്‍ ചന്ദ്രബാബു നായിഡു വ്യാഴാഴ്ച പ്രഖ്യാപിച്ചിരുന്നു. മണിക്കൂറുകള്‍ക്ക് ശേഷമാണ് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി കേന്ദ്രത്തിനെതിരെ രംഗത്തെത്തിയത്. ഇന്ന് ടിഡിപി പോലും നിങ്ങളെ ഉപേക്ഷിച്ച് പോകുന്നു. അവര്‍ പറയുന്നു.. അവരുടെ മന്ത്രിമാര്‍ സര്‍ക്കാരില്‍ നിന്ന് രാജിവയ്ക്കുകയാണെന്ന്. ടിഡിപി നിങ്ങളുടെ സഖ്യകക്ഷിയാണ്.. ശിവസേനയും നിങ്ങളുടെ സഖ്യകക്ഷിയാണ്. നിങ്ങള്‍ അവരുടെ പ്രതിഷേധ സ്വരങ്ങള്‍ കേള്‍ക്കുന്നുണ്ടോ? മമതാ ബാനര്‍ജി ചോദിക്കുന്നു.

 ബംഗാളിനെ ലക്ഷ്യം വെയ്ക്കുന്നതിന് പിന്നില്‍

ബംഗാളിനെ ലക്ഷ്യം വെയ്ക്കുന്നതിന് പിന്നില്‍


ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, മധ്യപ്രദേശ്, കര്‍ണ്ണാടക എന്നീ സംസ്ഥാനങ്ങള്‍ പറയുന്നത് നിങ്ങള്‍ക്ക് കേള്‍ക്കാമോ? എന്തുകൊണ്ട് പശ്ചിമ ബംഗാളിനെ ലക്ഷ്യം വെയ്ക്കുന്നു. ബംഗാള്‍ നിങ്ങള്‍ക്ക് ശക്തമായ മറുപടി നല്‍കുമെന്നും മമത ചൂണ്ടിക്കാണിക്കുന്നു. വനിതാ ദിനത്തില്‍ ഒരു പൊതുപരിപാടിയെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോഴായിരുന്നു മമതയുടെ പ്രതികരണം. നിങ്ങള്‍ പശ്ചിമബംഗാളിനെ ലക്ഷ്യം വെച്ചാല്‍ ബംഗാള്‍ ദില്ലിയിലെ ചെങ്കോട്ടയെ ലക്ഷ്യം വെയ്ക്കും, മമത പറയുന്നു. ബംഗാള്‍ പ്രവര്‍ത്തിക്കുന്നത് ബംഗാളിന് വേണ്ടി മാത്രമല്ല... രാജ്യത്തിന് വേണ്ടിയാണെന്നും മമത മുന്നറിയിപ്പ് നല്‍കുന്നു.

ദേശീയ സഖ്യത്തിന് ഒരുക്കങ്ങള്‍

ദേശീയ സഖ്യത്തിന് ഒരുക്കങ്ങള്‍

കെ ചന്ദ്രശേഖര റാവുവിന് കീഴില്‍ പ്രാദേശിക പാര്‍ട്ടികളെ സംഘടിപ്പിച്ച് ദേശീയ തലത്തില്‍ സഖ്യമുണ്ടാക്കാനുള്ള ശ്രമങ്ങള്‍ രാജ്യത്ത് നടന്നുവരുന്നുണ്ട്. റാവുവിന്റെ ക്ഷണം സ്വീകരിച്ച മമത ബാനര്‍ജി ഈ നീക്കത്തിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഇതോടെ തൃണമൂല്‍ കോണ്‍ഗ്രസും ബിജെപിയുമായി ഇട‍ഞ്ഞ തെലുഗു ദേശം പാര്‍ട്ടിയും ദേശീയ സഖ്യത്തിന്റെ ഭാഗമായെത്തും. 2019ലെ ലോക് സഭാ തിരഞ്ഞെടുപ്പിന് മുമ്പായി എന്‍ഡിഎയ്ക്കും യുപിഎയ്ക്കും ബദലായി ഒരു സഖ്യത്തിന് രൂപം നല്‍കാനുള്ള നീക്കമാണ് നടന്നുവരുന്നത്. ഇതിനെല്ലാം പുറമേ വിവിധ പ്രാദേശിക പാര്‍ട്ടികളും സഖ്യത്തിന്റെ ഭാഗമാകുമെന്നാണ് വിവരം.

 കോണ്‍ഗ്രസിനേയും ബിജെപിയെയും തള്ളി

കോണ്‍ഗ്രസിനേയും ബിജെപിയെയും തള്ളി

ദേശീയ തലത്തില്‍ ബിജെപിയെയും കോണ്‍ഗ്രസിനെയും ഒഴിവാക്കി ദേശീയ സഖ്യം രൂപീകരിക്കാനുള്ള നീക്കം തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവാണ് നടത്തിയത്. ബിജെപിയുമായും കേന്ദ്രവുമായും തൃണമൂല്‍ കോണ്‍ഗ്രസും സഖ്യത്തിന്റെ ഭാഗമായേക്കും. സഖ്യം രൂപീകരിക്കാനുള്ള റാവുവിന്റെ ക്ഷണം സ്വീകരിച്ച പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി നീക്കത്തിന് പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു.

 ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ മാറ്റം

ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ മാറ്റം


ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഗുണപരമായ മാറ്റങ്ങളുണ്ടാക്കുന്നതിന് ചന്ദ്രശേഖര റാവുവിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തയ്യാറാണെന്ന് മമതാ അറിയിക്കുകയായിരുന്നു. ദേശീയ തലത്തില്‍ സഖ്യം രൂപീകരിക്കുന്നതിന് പങ്കുവഹിക്കാന്‍ തയ്യാറാണെന്ന് ശനിയാഴ്ച തന്നെ തെലങ്കാന രാഷ്ട്ര സമിതി പ്രസിഡന്റ് വ്യക്തമാക്കിയിരുന്നു. ചന്ദ്രബാബു നായിഡുവിന്റെ നേതൃത്വത്തിലുള്ള തെലുഗു ദേശം പാര്‍ട്ടിയും സഖ്യത്തിന്റെ ഭാഗമായിരിക്കും.

കിം ജോങ് ഉന്‍- ട്രംപ് ചര്‍ച്ചയ്ക്ക് വഴിയൊരുങ്ങി: കൂടിക്കാഴ്ച മെയ് മാസത്തോടെ, സമാധാന ചര്‍ച്ചയില്‍ ദക്ഷിണ കൊറിയയ്ക്ക് നിര്‍ണായക പങ്ക്!!

ആന്ധ്രയില്‍ തിരക്കിട്ട രാഷ്ട്രീയ നീക്കങ്ങള്‍: അടിയന്തര യോഗം വിളിച്ച് നായിഡു, തീരുമാനം പരിശോധിക്കാന്‍ നായിഡുവിനോട് മോദി!!

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
West Bengal chief minister Mamata Banerjee on Thursday took a jibe at BJP over NDA alliance partner Telegu Desam Party's (TDP) open rebellion against the prime minister Narendra Modi.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്