Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിജെപിക്ക് പൂട്ടിടാന്‍ മമതയുടെ സീക്രട്ട്മൂവ്; റഫ്യൂജി സെല്‍ വീണ്ടും, 90 സീറ്റ് സ്വപ്‌നം കണ്ട് ബിജെപി

കൊല്‍ക്കത്ത: ബിജെപിയുടെ പ്രതീക്ഷകള്‍ കെടുത്താന്‍ മമത ബാനര്‍ജിയുടെ നേതൃത്വത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പുതിയ തന്ത്രം മെനയുന്നു. പ്രധാന വോട്ടുബാങ്കായ അഭയാര്‍ഥി സമൂഹത്തെ കൂടെ നിര്‍ത്താനാണ് പുതിയ നീക്കം. അഭയാര്‍ഥികളെ കൂടെ നിര്‍ത്തുന്നതിലൂടെ 30 ശതമാനം സീറ്റുകള്‍ സ്വന്തമാക്കാമെന്ന് ബിജെപി കരുതുന്നു.

തുടര്‍ന്നാണ് പൗരത്വ നിയമവും എന്‍ആര്‍സിയും എന്തുവന്നാലും ബംഗാളില്‍ നടപ്പാക്കുമെന്ന് ബിജെപി പ്രചാരണം നടത്തുന്നത്. ഇതാകട്ടെ, അഭയാര്‍ഥി സമൂഹത്തെയും തൃണമൂലിനെ പുറത്താക്കാന്‍ ആഗ്രഹിക്കുന്ന ഇടത്-കോണ്‍ഗ്രസ് വോട്ടുകളും തങ്ങള്‍ക്കൊപ്പം നിര്‍ത്താന്‍ ഉപകാരപ്പെടുമെന്നും ബിജെപി കരുതുന്നു. ഇത് പൊളിക്കുക എന്ന ലക്ഷ്യത്തോടെയാണ് മമതയുടെ റഫ്യൂജി സെല്‍...

 ബിജെപിക്കൊപ്പം പോകുമോ

ബിജെപിക്കൊപ്പം പോകുമോ

സിഎഎ, എന്‍ആര്‍സി, എന്‍പിആര്‍ എന്നിവയ്‌ക്കെതിരെയാണ് മമതയുടെ പ്രചാരണം. ഇത് അഭയാര്‍ഥി സമൂഹത്തെ ബിജെപിയുമായി അടുപ്പിക്കുമോ എന്ന ആശങ്ക അവര്‍ക്കുണ്ട്. കാരണം അഭായാര്‍ഥികള്‍ക്ക് എല്ലാ പിന്തുണയും തങ്ങള്‍ നല്‍കുമെന്നാണ് ബിജെപി ആവര്‍ത്തിക്കുന്നത്.

കോണ്‍ഗ്രസ്-സിപിഎം വോട്ട് ചോര്‍ച്ച

കോണ്‍ഗ്രസ്-സിപിഎം വോട്ട് ചോര്‍ച്ച

മമത സര്‍ക്കാരിനെ താഴെയിറക്കാന്‍ കോണ്‍ഗ്രസിലെയും ഇടതുപക്ഷത്തെയും ഒരു വിഭാഗം ശ്രമിക്കുന്നുണ്ട്. ഇവര്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് വോട്ട് ചെയ്തിരുന്നു. ബിജെപി ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വന്‍ മുന്നേറ്റമാണ് നടത്തിയത്.

ബിജെപിയുടെ പ്രതീക്ഷ

ബിജെപിയുടെ പ്രതീക്ഷ

മമത വിരുദ്ധ ശക്തികളും അഭയാര്‍ഥി സമൂഹവും തങ്ങള്‍ക്ക് അനുകൂലമായാല്‍ അടുത്ത വര്‍ഷം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടാന്‍ സാധിക്കുമെന്നാണ് ബിജെപി കരുതുന്നത്. ഈ അവസരം പൊളിക്കാനാണ് മമത ബാനര്‍ജി തൃണമൂലിന്റെ റഫ്യൂജി സെല്‍ വീണ്ടും ആരംഭിച്ചിരിക്കുന്നത്.

മുകുള്‍ ചന്ദ്രയെ നിയോഗിച്ചു

മുകുള്‍ ചന്ദ്രയെ നിയോഗിച്ചു

മുകുള്‍ ചന്ദ്ര ഭൈരഗ്യയെ റഫ്യൂജി സെല്ലിന്റെ കണ്‍വീനറായി നിയമിച്ചു. പിന്നാക്ക സമുദായങ്ങളുടെ കൂട്ടായ്മയായ അഖിലേന്ത്യ നമസുദ്ര വികാസ് പരിഷത്തിന്റെ വര്‍ക്കിങ് പ്രസിഡന്റാണ് ഇദ്ദേഹം. അഭയാര്‍ഥി സമൂഹത്തിനിടയില്‍ ഇദ്ദേഹത്തിന് സ്വാധീനമുണ്ട്. അതുപയോഗപ്പെടുത്തുകയാണ് മമത.

മമതയുടെ നിര്‍ദേശം

മമതയുടെ നിര്‍ദേശം

അഭയാര്‍ഥി സമൂഹവുമായി ചര്‍ച്ച നടത്താനും സിഎഎ, എന്‍ആര്‍സി വിഷയത്തിലെ തെറ്റിദ്ധാരണകള്‍ നീക്കാനുമാണ് റഫ്യൂജി സെല്‍ വീണ്ടും തുടങ്ങിയിരിക്കുന്നത്. ബ്ലോക്ക് തലം മുതല്‍ യോഗം വിളിക്കാന്‍ മമത നിര്‍ദേശം നല്‍കിയെന്ന് തൃണമൂല്‍ സെക്രട്ടറി ജനറല്‍ പാര്‍ഥ ചാറ്റര്‍ജി പറഞ്ഞു.

ബിജെപി വോട്ടര്‍മാര്‍ വര്‍ധിച്ചു

ബിജെപി വോട്ടര്‍മാര്‍ വര്‍ധിച്ചു

കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ബിജെപി വോട്ടര്‍മാരില്‍ വന്‍ വര്‍ധനവാണുണ്ടായിരിക്കുന്നത്. ആറര കോടി വോട്ടര്‍മാരാണ് ബംഗാളിലുള്ളത്. ഇതില്‍ രണ്ടു കോടി അഭയാര്‍ഥി സമൂഹത്തില്‍ നിന്നുള്ളവരാണ്. ഇവരില്‍ മഥുവ സമുദായക്കാരാണ് കൂടുതല്‍.

മഥുവക്കാരെ ചാക്കിടാന്‍...

മഥുവക്കാരെ ചാക്കിടാന്‍...

പൗരത്വവുമായി ബന്ധപ്പെട്ട വിഷയം വര്‍ഷങ്ങളായി ഉന്നയിക്കുന്നവരാണ് മഥുവ സമുദായക്കാര്‍. ബിജെപിയുടെ സിഎഎ, എന്‍ആര്‍സി നീക്കം ഈ സമുദായക്കാര്‍ക്കിടയില്‍ വന്‍ സ്വാധീനമുണ്ടാക്കിയിട്ടുണ്ട്. അതുകൊണ്ടുതന്നെ തെറ്റിദ്ധാരണ നീക്കി മഥുവ സമുദയക്കാരെ കൂടെ നിര്‍ത്തുക എന്നതാണ് മമത ലക്ഷ്യമിടുന്നത്.

90 സീറ്റുകളില്‍ സ്വാധീനം

90 സീറ്റുകളില്‍ സ്വാധീനം

2011ല്‍ മമത സര്‍ക്കാര്‍ അധികാരത്തിലെത്തുംവരെ മഥുവ സമുദായം ഇടതുപക്ഷത്തിനൊപ്പമായിരുന്നു. എന്നാല്‍ പിന്നീട് ഇവരുടെ വോട്ടുകള്‍ ചിതറി. 90 സീറ്റുകളില്‍ ആര് ജയിക്കണമെന്ന് നിര്‍ണയിക്കാന്‍ സാധിക്കുന്ന സമുദായമാണ് മഥുവ. ഇവരെ കൂടെ നിര്‍ത്തിയാല്‍ അധികാരം നിലനിര്‍ത്താന്‍ എളുപ്പമാണെന്നും മമത കരുതുന്നു.

പ്രധാന നേതാവിന്റെ വിയോഗം

പ്രധാന നേതാവിന്റെ വിയോഗം

മഥുവ സമുദായത്തിന്റെ പ്രധാന നേതാവായിരുന്നു ബിനപാനി ദേവി താക്കൂര്‍. ഇവര്‍ തൃണമൂലിനൊപ്പം നിന്നത് മമതയ്ക്ക് നേട്ടമായിരുന്നു. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ ഇവര്‍ മരിച്ചു. തൊട്ടുപിന്നാലെ നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മഥുവക്കാര്‍ക്ക് ഭൂരിപക്ഷമുള്ള ബോന്‍ഗാവ് സീറ്റില്‍ തൃണമൂലിനെ പരാജയപ്പെടുത്തി ബിജെപി ജയിച്ചു.

ബില്ല് നിയമമായതോടെ..

ബില്ല് നിയമമായതോടെ..

പൗരത്വ ബില്ലായിരുന്നു ബിജെപി ഈ മേഖലയില്‍ പ്രധാനമായും ഉന്നയിച്ച വിഷയം. ഇപ്പോള്‍ ബില്ല് നിയമമായതോടെ മഥുവ സമുദായം കൂടുതല്‍ ബിജെപിയോട് അടുത്തിട്ടുണ്ട്. ഇതാകട്ടെ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ തങ്ങള്‍ക്ക് തിരിച്ചടിയാകുമെന്ന് മമത കരുതുന്നു. 294 മണ്ഡലങ്ങളാണ് ബംഗാളില്‍.

ബിജെപി സ്വീധീനം ശക്തിപ്പെടുത്തി

ബിജെപി സ്വീധീനം ശക്തിപ്പെടുത്തി

ബംഗാളിലെ 100 നിയമസഭാ മണ്ഡലങ്ങളില്‍ ബിജെപിക്ക് ശക്തമായ സ്വാധീനമാണിപ്പോള്‍. പാര്‍ട്ടി ഘടകങ്ങള്‍ സജീവമായി പ്രവര്‍ത്തിക്കുന്നുണ്ട്. ഇതും മമതയുടെ ഉറക്കം കെടുത്തുന്നു. ഈ സാഹചര്യത്തിലാണ് റഫ്യൂജി സെല്‍ വീണ്ടും ആരംഭിക്കാന്‍ മമതയെ പ്രേരിപ്പിച്ചത്. ബംഗ്ലാദേശി കുടിയേറ്റക്കാരായ മഥുവ, ഹിന്ദു വിഭാഗത്തിന് സ്വാധീനമുള്ള നാദിയ ജില്ലയില്‍ മൂന്ന് പരിപാടികളാണ് മമത അടുത്ത മാസം പദ്ധതിട്ടിരിക്കുന്നത്.

സിഎഎയില്‍ മലക്കം മറിഞ്ഞ് ശിവസേന; അമ്പരന്ന് മഹാസഖ്യം, പാക്, ബംഗ്ലാദേശ് മുസ്ലിങ്ങളെ നാടുകടത്തണം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+