കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൗരത്വ ഭേദഗതി നിയമത്തെച്ചൊല്ലി ഗവര്‍ണറുമായി കൊമ്പ് കോര്‍ത്ത് മമത; ബംഗാളില്‍ വാക്‌പോര് തുടരുന്നു

  • By S Swetha
Google Oneindia Malayalam News

കൊല്‍ക്കത്ത: കേന്ദ്രസര്‍ക്കാരിന്റെ പൗരത്വ ഭേദഗതി നിയമത്തെ ചൊല്ലി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും ഗവര്‍ണര്‍ ജഗദീപ് ധങ്കറും തമ്മിലുള്ള വാക്‌പോര് മുറുകുന്നു. നിയമത്തിനെതിരെ സംസ്ഥാനത്ത് പ്രക്ഷോഭം നടക്കുന്ന സാഹചര്യത്തില്‍ നിലവിലെ സ്ഥിതിഗതികളെ കുറിച്ച് മുഖ്യമന്ത്രി തന്നെ നേരിട്ട് അറിയിക്കണമെന്ന് ഗവര്‍ണര്‍ ആവശ്യപ്പെട്ടതാണ് പുതിയ സംഭവം.

'ആദ്യം അവർ മുസ്ലീങ്ങളെ ഒഴിവാക്കും, തുടര്‍ന്ന് മറ്റ് മതങ്ങളെ, ഫാസിസത്തോട് നോ പറയൂ' 'ആദ്യം അവർ മുസ്ലീങ്ങളെ ഒഴിവാക്കും, തുടര്‍ന്ന് മറ്റ് മതങ്ങളെ, ഫാസിസത്തോട് നോ പറയൂ'

സാധാരണയായി വിവരങ്ങള്‍ നല്‍കാറുള്ള രണ്ട് ഉന്നത ഉദ്യോഗസ്ഥര്‍ അത് നല്‍കിയില്ലെന്നും അതിനാല്‍ മുഖ്യമന്ത്രി നേരിട്ടെത്തണമെന്നും ഗവര്‍ണര്‍ ആവശ്യപ്പെട്ടു. തൃണമൂല്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ സംസ്ഥാനത്ത് നടന്ന പ്രതിഷേധത്തെ കുറിച്ചുള്ള സ്ഥിതിഗതികള്‍ ചീഫ് സെക്രട്ടറിയോ പോലീസ് ജനറല്‍ ജനറലോ നല്‍കിയില്ലെന്നും ഗവര്‍ണര്‍ ട്വിറ്ററിലൂടെ പരാതിപ്പെട്ടു. ചീഫ് സെക്രട്ടറിയും ഡിജിപിയും ഇതുവരെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടില്ല. ഇത് തികച്ചും നിര്‍ഭാഗ്യകരമാണ്. അതിനാല്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി നേരിട്ട് രാജ്ഭവനിലെത്തി കാര്യങ്ങള്‍ അറിയിക്കണമെന്ന് ആവശ്യപ്പെടുന്നു. ബംഗാളിലെ നിലവിലെ മോശം അവസ്ഥയെക്കുറിച്ച് ഒരു സംക്ഷിപ്ത വിവരം നല്‍കണമെന്ന അഭ്യര്‍ഥന രണ്ട് ഉന്നത ഉദ്യോഗസ്ഥര്‍ അവഗണിച്ചതില്‍ താന്‍ ആശങ്കാകുലനാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

mamatabanerjee4756-1


എന്നാല്‍ ഇതിന് പരിഹാസത്തോടെയാണ് മുഖ്യമന്ത്രി മറുപടി നല്‍കിയത്. ഗവര്‍ണറുമായി സംവദിക്കുന്നതല്ല തന്റെ ഭരണത്തില്‍ ഇപ്പോഴത്തെ പ്രധാനകാര്യമെന്ന് മമത വ്യക്തമാക്കി. സംസ്ഥാനത്ത് സമാധാനം നിലനിര്‍ത്താന്‍ സഹായിക്കുന്നതിന് സര്‍ക്കാരുമായി സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് മമത ഗവര്‍ണര്‍ക്ക് കത്ത് നല്‍കി. രാജ്യത്തൊട്ടാകെ പ്രതിഷേധം നടക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് സമാധാനം നിലനിര്‍ത്തുകയെന്നതാണ് ഭരണകൂടത്തിന്റെ പ്രധാന ലക്ഷ്യം. സ്ഥിതി വഷളാക്കുന്നതിന് പകരം സമാധാനവും ഐക്യവും നിലനിര്‍ത്തുന്നതിന് സര്‍ക്കാര്‍ സംവിധാനങ്ങളെ പിന്തുണയ്ക്കണമെന്നും കത്തില്‍ മമത ഗവര്‍ണറോട് ആവശ്യപ്പെട്ടു. എന്നാല്‍ മമതയുടെ കത്തിന് മറുപടിയുമായി ഗവര്‍ണര്‍ വീണ്ടും രംഗത്തെത്തി. മമതയുടെ മുന്‍വിധിയോട് കൂടിയുള്ള നിലപാടില്‍ അതീവ ദു:ഖമുണ്ടെന്ന് ഗവര്‍ണര്‍ അറിയിച്ചു.

Recommended Video

cmsvideo
Sonia Gandhi slammed Amit Shah over CAA | Oneindia Malayalam

അതേസമയം, പാകിസ്താന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള മുസ്ലിം കുടിയേറ്റക്കാരെ ഇന്ത്യയില്‍ നിന്നുമൊഴിവാക്കുന്ന പൗരത്വ ഭേദഗതി നിയമം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം തുടരുമെന്ന് മ്മയും അറിയിച്ചിട്ടുണ്ട്.

English summary
Mamata- West Bengal word fight on CitizenShip Amendement Act
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X