കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മമ്മൂട്ടിക്കും ദുല്‍ഖര്‍ സല്‍മാനും ആശ്വാസം; പക്ഷേ അടുത്ത 12 ആഴ്ച നിര്‍ണായകം, വിധി ഇങ്ങനെ

Google Oneindia Malayalam News

ചെന്നൈ: ഭൂമി ഉടമസ്ഥാവകാശ കേസില്‍ നടന്‍ മമ്മൂട്ടിക്കും മകന്‍ ദുല്‍ഖര്‍ സല്‍മാനും കുടുംബത്തിനും നേരിയ ആശ്വാസം. താരകുടുംബം വാങ്ങിയ ഭൂമി പിടിച്ചെടുക്കാനുള്ള ലാന്‍ഡ് അഡ്മിനിസ്‌ട്രേഷന്റെ ഉത്തരവ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി. ചെന്നൈക്കടുത്തുള്ള ചെങ്കല്‍പ്പേട്ടിലാണ് മമ്മൂട്ടിക്കും കുടുംബത്തിനും 40 ഏക്കര്‍ ഭൂമിയുള്ളത്.

ഇത് സംരക്ഷിത വനഭൂമിയാണെന്ന് കണ്ടെത്തിയാണ് തമിഴ്‌നാട് ലാന്റ് അഡ്മിനിസ്‌ട്രേഷന്‍ നടപടി സ്വീകരിച്ചത്. താരം ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ലാന്റ് അഡ്മിനിസ്‌ട്രേഷന്‍ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. ഇതോടെ മമ്മൂട്ടിക്ക് ആശ്വസിക്കാം. എന്നാല്‍ പൂര്‍ണമായി ആശ്വാസമായി എന്ന് പറയാന്‍ സാധിക്കില്ല. കാരണം അടുത്ത 12 ആഴ്ചകള്‍ നിര്‍ണായകമാണ്. വിശദാംശങ്ങള്‍ ഇങ്ങനെ...

നാസര്‍ ലത്തീഫിന്റെ ഭൂമി ദാനം അമ്മ സ്വീകരിച്ചില്ല; നടന്‍ ആ സ്ഥലം എന്ത് ചെയ്തു? സിദ്ദിഖിന്റെ ലക്ഷ്യം...നാസര്‍ ലത്തീഫിന്റെ ഭൂമി ദാനം അമ്മ സ്വീകരിച്ചില്ല; നടന്‍ ആ സ്ഥലം എന്ത് ചെയ്തു? സിദ്ദിഖിന്റെ ലക്ഷ്യം...

1

ചെങ്കല്‍പ്പേട്ട് ജില്ലയിലെ കരുങ്കുഴി പള്ളം എന്ന സ്ഥലത്താണ് മമ്മൂട്ടിയുടെ 40 ഏക്കര്‍. ഇത് പുറമ്പോക്ക് ഭൂമിയാണെന്നും സംരക്ഷിത വനഭൂമിയായി പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ട് ലാന്റ് അഡ്മിനിസ്‌ട്രേഷന്‍ കമ്മീഷന്‍ ജില്ലാ റവന്യൂ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഈ വര്‍ഷം മാര്‍ച്ച് 16നാണ് കമ്മീഷണര്‍ ഉത്തരവ് പുറപ്പെടുവിച്ചത്.

2

ലാന്റ് അഡ്മിനിസ്‌ട്രേഷന്‍ കമ്മീഷറുടെ ഉത്തരവ് ചോദ്യം ചെയ്ത് മമ്മൂട്ടിയും കുടുംബവും മദ്രാസ് ഹൈക്കോടതിയില്‍ റിട്ട് ഹര്‍ജി ഫയല്‍ ചെയ്തു. മുഹമ്മദ് കുട്ടി എന്ന മ്മൂട്ടി, മകന്‍ ദുല്‍ഖല്‍ സല്‍മാന്‍ മുഹമ്മദ് കുട്ടി, അവരുടെ കുടുംബാംഗങ്ങള്‍ എന്നിവരുടെ പേരിലാണ് 40 ഏക്കറുള്ളത്. ഭൂമി ഏറ്റെടുക്കുന്നത് താല്‍ക്കാലികമായി ഹൈക്കോടതി തടഞ്ഞു. ഇതെല്ലാം കഴിഞ്ഞ ആഗസ്റ്റിലായിരുന്നു. തുടര്‍ന്ന് ഇന്നലെയാണ് കേസില്‍ കോടതി വിധി പ്രസ്താവിച്ചത്.

3

മമ്മൂട്ടിക്കും കുടുംബത്തിനുമെതിരെ നടപടി പാടില്ല എന്നും ഹൈക്കോടതി ആഗസ്റ്റില്‍ നിര്‍ദേശിച്ചിരുന്നു. ഭൂമിയുടെ എല്ലാ രേഖകളും മമ്മൂട്ടി കോടതിയില്‍ ഹാജരാക്കി. 1927 ജൂണ്‍ 14ലെ ഒറ്റിയാധാരം അടിസ്ഥാനമാക്കിയാണ് ഭൂമി ഇടപാടുകള്‍ നടന്നതെന്ന് താരം ഹൈക്കോടതിയെ ബോധിപ്പിച്ചു. 247 ഏക്കര്‍ ഭൂമിയുടെ ഭാഗമാണ് വിവാദ സ്ഥലം. പലതവണ കൈമാറ്റം ചെയ്യപ്പെട്ടിട്ടുണ്ട്.

4

1929ല്‍ ഹൈക്കോടതി നിയോഗിച്ച ഉദ്യോഗസ്ഥനാണ് ജി സിരൂര്‍ എന്ന വ്യക്തിക്ക് ഭൂമി വിറ്റത്. റവന്യൂ വകുപ്പില്‍ ഭൂമിയുമായി ബന്ധപ്പെട്ട പണം അടയ്ക്കാന്‍ സാധിക്കാതെ വന്നപ്പോള്‍ 1933ല്‍ സ്ഥലം ഇദ്ദേഹം ലേലത്തില്‍ വച്ചു. സി കുണ്ണപ്പ നായ്ക്കര്‍ എന്ന വ്യക്തിയാണ് ലേലം പിടിച്ചത്. പട്ടയം കിട്ടിയ ശേഷം ഇദ്ദേഹം 121 ഏക്കര്‍ മുത്തുകൃഷ്ണ എന്ന വ്യക്തിക്ക് വിറ്റു. 40 ഏക്കര്‍ കപാലി പിള്ളക്കും വിറ്റു. 1941ല്‍ പിള്ള മരിച്ചു.

രണ്ടും കല്‍പ്പിച്ച് താലിബാന്‍!! അഫ്ഗാന് 20 വര്‍ഷത്തിനിടെ സ്വന്തം ബജറ്റ്... വരുമാനം വെളിപ്പെടുത്തിരണ്ടും കല്‍പ്പിച്ച് താലിബാന്‍!! അഫ്ഗാന് 20 വര്‍ഷത്തിനിടെ സ്വന്തം ബജറ്റ്... വരുമാനം വെളിപ്പെടുത്തി

5

പിന്നീട് പലതവണ കൈമാറ്റം ചെയ്യപ്പെട്ട ശേഷം 1997ലാണ് മമ്മൂട്ടിയും കുടുംബവും 40 ഏക്കര്‍ വാങ്ങിയത്. മമ്മൂട്ടി വാങ്ങിയ ഭൂമിയുടെ മുന്‍കാല അവകാശികള്‍ പിന്നീട് കോടതിയെ സമീപിച്ചു. 2007 മുതല്‍ ചെങ്കല്‍പ്പേട്ട് പ്രിന്‍സിപ്പല്‍ സബ് കോടതിയില്‍ ഇതുമായി ബന്ധപ്പെട്ട കേസുണ്ട്. ഭൂമിയുമായി ബന്ധപ്പെട്ട് തിരുവണ്ണാമലൈ അസിസ്റ്റന്റ് സെറ്റില്‍മെന്റ് ഓഫീസര്‍ നല്‍കിയ പട്ടയം 1997ല്‍ അന്നത്തെ ലാന്റ് കമ്മീഷണര്‍ റദ്ദാക്കിയിരുന്നുവെന്നും പറയപ്പെടുന്നു.

6

ഈ വര്‍ഷം മാര്‍ച്ചിലാണ് ലാന്റ് അഡ്മിനിസ്‌ട്രേഷന്‍ കമ്മീഷണര്‍ പുതിയ ഉത്തരവിറക്കിയത്. ഇത് ചോദ്യം ചെയ്ത് മമ്മൂട്ടിയും ദുല്‍ഖറും മറ്റു കുടുംബാംഗങ്ങളും വീണ്ടും ഹൈക്കോടതിയെ സമീപിച്ചപ്പോള്‍ കോടതി നടപടി തടഞ്ഞു. ചൊവ്വാഴ്ച കേസില്‍ ഏറെ നേരം വാദം നടന്നു. സ്വകാര്യ സ്ഥലമാണ് വാങ്ങിയതെന്ന് മമ്മൂട്ടിയുടെ അഭിഭാഷകന്‍ വാദിച്ചു. അല്ലെന്ന് സര്‍ക്കാര്‍ അഭിഭാഷകനും. ഒടുവില്‍ മമ്മൂട്ടിയുടെ വാദം കോടതി അംഗീകരിക്കുകയായിരുന്നു.

മലര്‍ മിസ്സും സെലിനും ഒറ്റ ക്ലിക്കില്‍; വീണ്ടും ഒന്നിച്ച് സായ് പല്ലവിയും മഡോണയും... കാണാം ചിത്രങ്ങള്‍

7

ലാന്റ് അഡ്മിനിസ്‌ട്രേഷന്റ ഉത്തരവ് ഹൈക്കോടതി പൂര്‍ണമായും റദ്ദാക്കി. ഇനി പുതിയ ഉത്തരവിറക്കാമെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഉത്തരവ് ഇറക്കുന്നതിന് മുമ്പ് മമ്മൂട്ടിക്കും കുടുംബത്തിനും പറയാനുള്ളത് കേള്‍ക്കണം. അതിന് 12 ആഴ്ച കോടതി സമയം നല്‍കിയിട്ടുണ്ട്. അതായത്, അടുത്ത 12 ആഴ്ചകള്‍ക്കകം ലാന്റ് അഡ്മിനിസ്‌ട്രേഷന്‍ ഇറക്കുന്ന ഉത്തരവ് മമ്മൂട്ടിയെ സംബന്ധിച്ച് നിര്‍ണായകമാണ്. താരത്തിന് എതിരാണ് ഉത്തരവ് എങ്കില്‍ വീണ്ടും നിയമ നടപടികള്‍ തുടരേണ്ടിവരും.

Recommended Video

cmsvideo
മമ്മൂട്ടിയുടെ സ്ഥലം പിടിച്ചെടുക്കാനുള്ള ഉത്തരവ് റദ്ദാക്കി | Oneindia Malayalam

English summary
Mammootty Land in Tamil Nadu; These Are Madras High Court Verdict, What Will Happen Within 12 Weeks
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X