കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

26 വ്യാജ പാസ്‌പോര്‍ട്ടുകളുമായി മംഗലാപുരം എയര്‍പോര്‍ട്ടില്‍ മലയാളി പിടിയില്‍...

  • By Vishnu
Google Oneindia Malayalam News

മംഗലാപുരം: മംഗലാപുരം വിമാനത്താവളത്തില്‍ 26 വ്യാജ പാസ്‌പോര്‍ട്ടുകളുമായി കണ്ണൂര്‍ സ്വദേശിയെ അറസ്റ്റ് ചെയ്തു. കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശി അബ്ദുള്‍(33) ആണ് പിടിയിലാണ്. ഇയാള്‍ ദുബായില്‍ ജോലി ചെയ്യുകയാണെന്നും വെക്കേഷന്‍ ആഘോഷിക്കാന്‍ മംഗലാപുരത്ത് എത്തിയതാണെന്നുമാണ് വിവരം.

<strong>മലയാളി നഴ്‌സ് ചിക്കുവിന്‍റെ കൊലപാതകം; 119 ദിവസത്തെ ജയില്‍വാസത്തിന് ശേഷം ഭര്‍ത്താവിന് മോചനം !</strong>മലയാളി നഴ്‌സ് ചിക്കുവിന്‍റെ കൊലപാതകം; 119 ദിവസത്തെ ജയില്‍വാസത്തിന് ശേഷം ഭര്‍ത്താവിന് മോചനം !

ഒന്നില്‍ കൂടുതല്‍ പാസ്‌പോര്‍ട്ടുകള്‍ കൈവശം വയ്ക്കുന്നത് കുറ്റകരമാണ്. എന്നാല്‍ അബ്ദുള്ളിന്‍ഫെ കൈവശം 26 പേരുടെ പാസ്‌പോര്‍ട്ടുകളാണുണ്ടായിരുന്നത്. ഹജ്ജിന് പോകാനായി വിവിധ ആളുകള്‍ക്ക് നല്‍കാനുള്ളതായിരുന്നു പാസ്‌പോര്‍ട്ടുകളെന്നാണ് വിവരം.

Abdul Kannur

അവധിക്ക് നാട്ടിലെത്തിയ അബ്ദുള്‍ മംഗലാപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നാണ് ദുബായിലേക്ക് മടങ്ങാന്‍ ടിക്കറ്റെടുത്തത്. എന്നാല്‍ എമിഗ്രേഷന്‍ പരിശോധനയ്ക്കിടെ ഉദ്യോഗസ്ഥര്‍ അനധികൃതമായി കൈവശം വച്ച പാസോപര്‍ട്ടുകള്‍ കണ്ടെത്തുകയായിരുന്നു.

Read Also: പുഴുവരിച്ച് കിടന്നിട്ടും തിരിഞ്ഞ് നോക്കിയില്ല;ഒരുവശം തളര്‍ന്ന പ്രവാസിയോട് വീട്ടുകാര്‍ ചെയ്ത ക്രൂരത..

എമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ വിവരമറിയിച്ചതിനെതുടര്‍ന്ന് എയര്‍പോര്‍ട്ട് അധികൃതര്‍ പോലീസില്‍ വിവരമറിയിച്ചു. ബാജ്പീ പോലീസ് വിമാനത്താവളത്തിലെത്തി അബ്ദുളിനെ കസ്റ്റഡിയിലെടുത്തു പോലീസ് ഇയാളെ ചോദ്യം ചെയ്തുവരികയാണ്.

വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]

English summary
A man has been arrested in connection with holding 26 passports at the inter national airport Mangalapuram.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X