17 കാരന്റെ തലയറുത്തു; പോലീസ് സ്‌റ്റേഷനിലേക്ക് വലിച്ചെറിഞ്ഞു, ഞെട്ടിപ്പിക്കുന്ന ക്രൂരത സിസിടിവിയില്‍

  • By: Akshay
Subscribe to Oneindia Malayalam

പുതുച്ചേരി: പതിനേഴുകാരനെ കൊന്നശേഷം തലയറുത്ത് പോലീസ് സ്‌റ്റേഷന് മുന്നില്‍ ഉപേക്ഷിച്ചു. ബൈക്കിലെത്തിയ സംഘമാണ് കവറിനുള്ളിലാക്കിയ തല പോലീസ് സ്‌റ്റേഷനില്‍ വലിച്ചെറിഞ്ഞത്. പുതുച്ചേരി പാതൂര്‍ സ്വദേശി സുവേതനാണ് കൊല്ലപ്പെട്ടത്.

തമിഴ്‌നാട്ടിലെ കൂടല്ലൂരാണ് സംഭവം. തല പോലീസ് സ്‌റ്റേഷനിലേക്ക് വലിച്ചെറിയുന്നതിന്റെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. പുതുച്ചേരിക്ക് സമീപമുള്ള തടാകക്കരയില്‍ വച്ചാണ് യുവാവിനെ കൊലപ്പെടുത്തിയതെന്നാണ് പോലീസിന്റെ നിഗമനം.

 കൊല്ലപ്പെട്ട യുവാവ് കേസില്‍ പ്രതി

കൊല്ലപ്പെട്ട യുവാവ് കേസില്‍ പ്രതി

പുതുച്ചേരിയില്‍ അടുത്തിടെയുണ്ടായ കൊലപാതക കേസുകളിലെ പ്രതിയാണ് കൊല്ലപ്പെട്ട യുവാവെന്നാണ് പോലീസ് സംശയിക്കുന്നത്.

 ശരീരാവശിഷ്ടങ്ങള്‍ തടാകക്കരയില്‍

ശരീരാവശിഷ്ടങ്ങള്‍ തടാകക്കരയില്‍

പുതുച്ചേരിക്കടുത്തുള്ള തടാകക്കരയില്‍ നിന്ന് യുവാവിന്റെ ശരീരാവശിഷ്ടങ്ങള്‍ പോലീസ് കണ്ടെടുത്തിട്ടുണ്ട്.

 പോലീസ് സ്‌റ്റേഷന്‍ കിലോമീറ്റര്‍ അകലെ

പോലീസ് സ്‌റ്റേഷന്‍ കിലോമീറ്റര്‍ അകലെ

തടാകക്കരയില്‍ കൊലപാതകം നടത്തി കിലോമീറ്റര്‍ അകലെയുള്ള പോലീസ് സ്‌റ്റേഷനുമുന്നിലാണ് അറുത്തെടുത്ത തല വലിച്ചെറിഞ്ഞത്.

 അറസ്റ്റിലായത് സുഹൃത്ത്

അറസ്റ്റിലായത് സുഹൃത്ത്

സിസിടിവി ദൃശ്യങ്ങള്‍ ഉപയോഗിച്ച് പോലീസ് നടത്തിയ തിരച്ചിലില്‍ സുവേതന്റെ സുഹൃത്ത് വിനോദ് അറസ്റ്റിലായി. ഇവര്‍ ത്മിലുള്ള വിരോധമാണ് പ്രാഥമിക നിഗമനം.

English summary
In an extremely barbaric incident in Tamil Nadu last night, a teen was hacked to pieces, allegedly by a gang that later flung his severed head into a police station. In CCTV footage, two bikers stop at the entrance, throw the head and drive off into the night.
Please Wait while comments are loading...