ആര്യന് ഖാന്റെ അറസ്റ്റില്‍ രാഷ്ട്രീയം? വൈറല്‍ സെല്‍ഫിയില്‍ സ്വകാര്യ ഡിക്ടറ്റീവ്, റെയ്ഡില്‍ ബിജെപി ഉപാധ്യക്ഷന്‍
മുംബൈ: ബോളിവുഡ് സൂപ്പര്‍ താരം ഷാറൂഖ് ഖാന്റെ മകന് ആര്യന് ഖാനെ മയക്കുമരുന്ന് കേസില്‍ അറസ്റ്റ് ചെയ്തതില്‍ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ട് എന്ന് ആരോപണം. മഹാരാഷ്ട്ര മന്ത്രിയും എന്‍സിപി നേതാവും ആയ നവാബ് മാലിക് ആണ് ഞെട്ടിപ്പിക്കുന്ന ആരോപണങ്ങളുമായി രംഗത്ത് വന്നിരിക്കുന്നത്.
ആര്യന് ഖാനെ അറസ്റ്റ് ചെയ്തതിന് ശേഷം വൈറല്‍ ആയ സെല്‍ഫിയില്‍ കൂടെയുള്ളത് ആരാണെന്ന ചോദ്യായിരുന്നു ഇത്രയും നാളും ഉയര്‍ന്നിരുന്നത്. അതൊരു സ്വകാര്യ ഡിക്ടറ്റീവ് ആണ് എന്നാണ് നവാബ് മാലിക് വെളിപ്പെടുത്തുന്നത്. മാത്രമല്ല, റെയ്ഡില്‍ ബിജെപി വൈസ് പ്രസിഡന്റ് മനീഷ് ഭാനുശാലി എങ്ങനെ പങ്കെടുത്തു എന്ന ചോദ്യവും നവാബ് മാലിക് ഉയര്‍ത്തുന്നുണ്ട്. വലിയ രാഷ്ട്രീയ കോളിളക്കത്തിലേക്കാണ് ആര്യന് ഖാന് കേസ് നീങ്ങുന്നത്. വിശദാംശങ്ങള്‍...

ആര്യന് ഖാനെ ആഡംബര കപ്പലില്‍ നിന്ന് പിടികൂടിയതിന് ശേഷം ആയിരുന്നു ആ സെല്‍ഫി പുറത്ത് വന്നത്. ഇത് വൈറല്‍ ആവുകയും ചെയ്തിരുന്നു. നാര്‍കോട്ടിക് കണ്ട്രോള് ബ്യൂറോ ഉദ്യോഗസ്ഥനല്ല ആ വ്യക്തി എന്നതും വ്യക്തമായിരുന്നു. ഈ ഘട്ടത്തിലാണ് ആ അജ്ഞാതന്‍ ആരെന്ന രീതിയില്‍ വലിയ ചര്‍ച്ചകള്‍ നടന്നത്. സ്വകാര്യ ഡിക്ടറ്റീവ് ആയ കെപി ഗോസാവിയാണ് അയാള്‍ എന്നാണ് ഇപ്പോള്‍ മഹാരാഷ്ട്ര മന്ത്രിയും എന്‍സിപി നേതാവും ആയ നവാബ് മാലിക് വെളിപ്പെടുത്തിയിരിക്കുന്നത്. അതിലും ഞെട്ടിപ്പിക്കുന്നതാണ് അടുത്ത വെളിപ്പെടുത്തല്‍.

ഏറെ രഹസ്യാത്മകമായി നാര്‍കോട്ടിക് കണ്ട്രോള് ബ്യൂറോ നടത്തി എന്ന് പറയുന്ന റെയ്ഡില്‍ എങ്ങനെയാണ് ബിജെപി നേതാവ് പങ്കെടുത്തത് എന്നതാണ് അടുത്ത ചോദ്യം. ബിജെപി ഉപാധ്യക്ഷന്‍ മനീഷ് ഭാവുശാലിയെ റെയ്ഡിന്റെ ദൃശ്യങ്ങളില്‍ കാണാം എന്നാണ് നവാബ് മാലിക് പറയുന്നത്. മഹാരാഷ്ട്രയെ അപമാനിക്കാനുള്ള ബിജെപിയുടെ ശ്രമത്തിന്റെ ഭാഗമാണ് കപ്പലിലെ റെയ്ഡും ആര്യന് ഖാന്റെ അറസ്റ്റും എന്നും നമവാബ് മാലിക് ആരോപിക്കുന്നുണ്ട്.

മഹാരാഷ്ട്രയെ അപകീര്‍ത്തിപ്പെടുത്തുകയാണ് കഴിഞ്ഞ ഒരു വര്‍ഷമായി ബിജെപി ചെയ്തുകൊണ്ടിരിക്കുന്നത് എന്നും നവാബ് മാലിക് പറയുന്നു. മനീഷ് ഭാവുശാലിയുടേയും കെപി ഗോസാവിയുടേയും പ്രൊഫൈലുകള്‍ ലോക്ക് ചെയ്യപ്പെട്ടിരിക്കുകയാണ് എന്നും അദ്ദേഹം പറഞ്ഞു. ദില്ലിയിലും ഗുജറാത്തിലും മനീഷ് ഭാവുശാലി ആരെയാണ് കണ്ടത് എന്ന ചോദ്യവും അദ്ദേഹം ഉയര്‍ത്തുന്നുണ്ട്. റെയ്ഡില്‍ എങ്ങനെ മനീഷിന്റെ സാന്നിധ്യമുണ്ടായി എന്നും അദ്ദേഹം ചോദിച്ചു. മഹാരാഷ്ട്രയെ അപകീര്‍ത്തിപ്പെടുത്താന്‍ ബിജെപി, നാര്‍കോട്ടിക് കണ്ട്രോള് ബ്യൂറോയെ ഉപയോഗിക്കുകയാണ് എന്നും അദ്ദേഹം ആരോപിച്ചു.

ഈ വിഷയത്തില്‍ മനീഷ് ഭാനുശാലിയുടെ പ്രതികരണവും പുറത്ത് വന്നിട്ടുണ്ട്. ഇത് കൂടുതല്‍ സംശയങ്ങള്‍ക്ക് വഴിവയ്ക്കുന്നതാണ്. തനിക്കെതിരെ നവാബ് മാലിക് തെറ്റായ ആരോപണങ്ങള്‍ ഉന്നയിക്കുകയാണ് എന്നാണ് അദ്ദേഹം പറഞ്ഞത്. ഇതില്‍ ബിജെപിയ്ക്ക് ഒന്നും ചെയ്യാനില്ല. കപ്പലില്‍ ലഹരി പാര്‍ട്ടി നടക്കുമെന്ന് ഒക്ടോബര്‍ 1 ന് തനിക്ക് വിവരം ലഭിച്ചിരുന്നു. അതിന്റെ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുന്നതിന് വേണ്ടിയാണ് താന്‍ നാര്‍കോട്ടിക് കണ്ട്രോള് ബ്യൂറോ ഉദ്യോഗസ്ഥര്‍ക്കൊപ്പം ഉണ്ടായത് എന്നാണ് വിശദീകരണം.

രഹസ്യാത്മകമായി നടത്തുന്ന ഒരു ഓപ്പറേഷനില്‍ ഇത്തരത്തില്‍ ഒരു രാഷ്ട്രീയ നേതാവിനെ കൂടെ കൂട്ടാന്‍ എന്‍സിബിയ്ക്ക് കഴിയുമോ എന്ന വലിയ ചോദ്യവും ഇതോടൊപ്പം ഉയരുന്നുണ്ട്. എന്തായാലും കെപി ഗോസാവിയും മനീഷ് ഭാവുശാലിയും റെയ്ഡില്‍ കൂടെ ഉണ്ടായിരുന്നു എന്ന് തെളിയിക്കുന്ന തരത്തിലുള്ള മറ്റ് ചില വിവരങ്ങളും പുറത്ത് വന്നിട്ടുണ്ട്. ഇവര്‍ രണ്ട് പേരെയാണ് എന്‍സിബി റെയ്ഡിലെ 'സ്വതന്ത്ര സാക്ഷികള്‍' ആയി രേഖപ്പെടുത്തിയിരിക്കുന്നത്. എന്‍സിബിയുടെ നടപടികളില്‍ നിയമവിരുദ്ധമായി ഒന്നുമില്ല എന്നാണ് അവരുടെ അഭിഭാഷകന് പിന്നീട് വ്യക്തമാക്കിയിട്ടുള്ളത്.

മഹാരാഷ്ട്ര മന്ത്രി ഉന്നയിച്ച രാഷ്ട്രീയ ആരോപണം ഈ വിവാദത്തെ കൂടുതല്‍ കുഴപ്പിക്കും എന്ന് ഉറപ്പായിക്കഴിഞ്ഞു. ഒരു സ്വതന്ത്ര സാക്ഷി എന്നതിനപ്പുറും മനീഷ് ഭാവുശാലി ചെയ്ത കാര്യങ്ങള്‍ വീഡിയോകളില്‍ വ്യക്തമാണ്. കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ട അര്‍ബാസ് മര്‍ച്ചന്റിന്റെ കൈയ്യില്‍ പിടിച്ച് മനീഷ് ഭാവുശാലി നടന്നു നീങ്ങുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. റെയ്ഡില്‍ സ്വതന്ത്ര സാക്ഷിയായി പങ്കെടുക്കുന്ന ഒരു വ്യക്തിയ്ക്ക് ഇങ്ങനെ ചെയ്യാന്‍ അധികാരമുണ്ടോ എന്ന ചോദ്യവും ഉയര്‍ന്നുകഴിഞ്ഞു. രാഷ്ട്രീയ ഇടപെടല്‍ വ്യക്തമാക്കുന്നതാണ് ഇത് എന്നും ആരോപണം ഉയരുന്നു.

ലഹരി പാര്‍ട്ടിയില്‍ ആര്യന് ഖാന് പിടിയിലായി എന്ന് തെളിയിച്ച ആദ്യ സംഗതി ആയിരുന്നു അന്ന് പുറത്ത് വന്ന ആ സെല്‍ഫി ചിത്രം. ആ ചിത്രത്തിലും ഇയാള്‍ക്കൊപ്പം ആര്യന് ഖാന് ഒറ്റയ്ക്കായിരുന്നു. അഭിഭാഷകന്റെ സാന്നിധ്യവും ഉണ്ടായിരുന്നില്ല. ഒരു സ്വകാര്യ വ്യക്തിയ്ക്ക് ഇത്തരത്തില്‍ എങ്ങനെ ചിത്രം പകര്‍ത്താന്‍ ആയി എന്നതും അത് എങ്ങനെ പുറത്ത് വന്നു എന്നതും വരും ദിവസങ്ങളില്‍ ഈ ചര്‍ച്ചകളെ ചൂടുപിടിപ്പിക്കും എന്ന് ഉറപ്പാണ്. മനീഷ് ഭാവുശാലിയുടെ റെയ്ഡിലെ സാന്നിധ്യം സംബന്ധിച്ച ചോദ്യങ്ങളില്‍ നിന്ന് ബിജെപി നേതാക്കള്‍ ഒഴിഞ്ഞുമാറുന്നു എന്നതും സംശയം ജനിപ്പിക്കുന്ന ഒന്നാണ്. രാഷ്ട്രീയം കളിക്കാന്‍ വേറെ പലകാര്യങ്ങളും ഉണ്ട് എന്നാല്‍ ഭാവി തലമുറയെ ബാധിക്കുന്ന മയക്കുമരുന്ന് കേസുകളില്‍ തങ്ങള്‍ രാഷ്ട്രീയം കളിക്കില്ല എന്നായിരുന്നു മനീഷ് ഭാവുശാലിയെ കുറിച്ചുള്ള ചോദ്യത്തോട് ബിജെപി വക്താവ് രാം കാദം പ്രതികരിച്ചത്.

ആഡംബര കപ്പല്‍ ആയ കോര്‍ഡേലിയ ഇംപ്രസയില്‍ വച്ചായിരുന്നു ആര്യന് ഖാന് ഉള്‍പ്പെടെയുള്ളവരെ നാര്‍കോട്ടിക് കണ്ട്രോള് ബ്യൂറോ ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തത്. വിനോദ സഞ്ചാരികള്‍ എന്ന വ്യാജേന ആയിരുന്നു എന്‍സിബി ഉദ്യോഗസ്ഥര്‍ കപ്പലില്‍ കയറിപ്പറ്റിയത്. തുടര്‍ന്ന് ലഹരി പാര്‍ട്ടിയ്ക്കിടെ റെയ്ഡ് നടത്തി ആര്യന് ഖാന് ഉള്‍പ്പെടെയുള്ളവരെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു എന്നാണ് എന്‍സിബിയുടെ വിശദീകരണം. ആര്യന് ഖാന്, സുഹൃത്ത് അര്‍ബാസ് മര്‍ച്ച് തുടങ്ങി എട്ട് പേരെയാണ് ലഹരി പാര്‍ട്ടി കേസില്‍ എന്‍സിബി അറസ്റ്റ് ചെയ്തിട്ടുള്ളത്. ആര്യനില്‍ നിന്ന് ലഹരി വസ്തുക്കള്‍ ഒന്നും തന്നെ കണ്ടെത്തിയിട്ടും ഇല്ല. മറ്റുള്ളവരില്‍ നിന്ന് 13 ഗ്രാം കൊക്കെയ്നും അഞ്ച് ഗ്രാം എംഡിയും 21 ഗ്രാം ചരസ്സും എക്സ്റ്റസിയുടെ 22 ഗുളികകളും പിടിച്ചെടുത്തു എന്നാണ് എന്‍സിബി പറയുന്നത്.
Recommended Video

ആര്യന് ഖാനില്‍ നിന്ന് ലഹരി വസ്തുക്കള്‍ ഒന്നും പിടിച്ചെടുത്തിട്ടില്ലെങ്കിലും അദ്ദേഹത്തിന്റെ വാട്സ് ആപ്പ് ചാറ്റുകള്‍ ലഹരി ഇടപാട് തെളിയിക്കുന്നതാണ് എന്നാണ് എന്‍സിബിയുടെ വാദം. താന്‍ പാര്‍ട്ടിയില്‍ പങ്കെടുക്കാന്‍ ടിക്കറ്റ് എടുത്ത് വന്ന ആളല്ല എന്നും തന്നെ അതിഥിയായി ക്ഷണിക്കപ്പെട്ടതാണെന്നും ആണ് ആര്യന് ഖാന് എന്‍സിബി ഉദ്യോഗസ്ഥരോട് പറഞ്ഞിട്ടുള്ളത്.
-
''കോൺഗ്രസ്സ് കേരളത്തിൽ മതരാഷ്ട്രം നടപ്പിലാക്കാൻ ശ്രമിച്ചാലും അത്ഭുതപ്പെടാനില്ല..'', തുറന്നടിച്ച് അഖിൽ മാരാർ -
പത്തനംതിട്ടയിൽ അഞ്ചിടത്തും പഞ്ചതന്ത്രം പയറ്റി മുന്നണികൾ -
'ഗോൾവാൾക്കറുടെ ഫോട്ടോയ്ക്കു മുന്നിൽ താണുവണങ്ങിയത് ഏത് ഡീൽ ആയിരുന്നു?' വിഡി സതീശനോട് മുഖ്യമന്ത്രി -
‘കേരള ഇലക്ഷൻ ലീഗി’ൽ എൻഡിഎയുടെ ട്വന്റി 20 മാച്ച് -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ് -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ












Click it and Unblock the Notifications