പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ 60-കാരന്‍ പീഡിപ്പിച്ച് അഞ്ചുരൂപ നല്‍കി

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: ദില്ലി നിന്നും വീണ്ടും ഞെട്ടിക്കുന്ന ലൈംഗിക പീഡനസംഭവങ്ങള്‍. അഞ്ച് വയസ്സും, ഒന്‍പത് വയസ്സും പ്രായമുള്ള കുട്ടികളാണ് പീഡനത്തിന് ഇരയായത്. സംഭവത്തില്‍ 60 വയസ്സുള്ള പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. മിഠായി നല്‍കാമെന്ന് പറഞ്ഞാണ് വീട്ടുമുറ്റത്ത് കളിച്ച് കൊണ്ടിരുന്ന കുട്ടികളെ മുഹമ്മദ് ജെയ്‌നുള്‍ വീട്ടിലെത്തിച്ചത്. ഇവിടെ വെച്ച് പീഡിപ്പിച്ച ശേഷം സംഭവം പുറത്തുപറയാതിരിക്കാന്‍ 5 രൂപ കൊടുത്ത് പറഞ്ഞയയ്ക്കുകയായിരുന്നു.

സൗത്ത് വെസ്റ്റ് ഡല്‍ഹിയില്‍ ഞായറാഴ്ചയാണ് ദാരുണമായ സംഭവം അരങ്ങേറിയത്. പീഡനത്തിന് ഇരയായ പെണ്‍കുട്ടികളില്‍ ഒരാളുടെ മാതാപിതാക്കള്‍ പോലീസില്‍ വിളിച്ച് പരാതി പറഞ്ഞതോടെയാണ് സംഭവം പുറത്തുവരുന്നത്. മുറ്റത്ത് കളിച്ച് കൊണ്ടിരിക്കവെയാണ് ചോക്ലേറ്റും, മിഠായികളും നല്‍കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് മുഹമ്മദ് കുട്ടികളെ വിളിച്ചുവരുത്തിയത്. കൂലിപ്പണിക്കാരായ കുട്ടികളുടെ മാതാപിതാക്കള്‍ ജോലിക്ക് പോയ സമയത്തായിരുന്നു ഇത്.

rape

വീട്ടിലെത്തിച്ച ശേഷം രണ്ട് കുട്ടികളെയും ഇയാള്‍ ലൈംഗികമായി പീഡിപ്പിച്ചു. സംഭവം പുറത്തുപറയരുതെന്ന് മുന്നറിയിപ്പും നല്‍കി, ഇതിന് പകരമായി 5 രൂപയും നല്‍കി. ഭയന്നുപോയ കുട്ടികള്‍ വൈകുന്നേരം വരെ മിണ്ടാതിരുന്നെങ്കിലും വേദന സഹിക്കാന്‍ കഴിയാതെ 5 വയസ്സുകാരി കരഞ്ഞതോടെയാണ് പെണ്‍കുട്ടിയുടെ മാതാവ് കുട്ടിയുടെ ദേഹത്തുള്ള പാടുകള്‍ ശ്രദ്ധിച്ചത്. ഇതോടെയാണ് കുട്ടി നടന്ന കാര്യങ്ങള്‍ അറിയിച്ചത്.

കുട്ടികളില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത പോലീസ് പ്രതിയെ പോലീസ് പിടികൂടി കോടതിയില്‍ ഹാജരാക്കി. മുഹമ്മദ് വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമാണെന്ന് പോലീസ് പറഞ്ഞു. ഇവര്‍ പുറത്തുപോയ സമയത്തായിരുന്നു അതിക്രമം.

സഹോദരിക്കൊപ്പം പുരാണ സീരിയല്‍ അനുകരിച്ച പതിനാലുവയസുകാരന്‍ മരിച്ചു

ലക്ഷങ്ങളിൽ നിന്ന് തിരഞ്ഞെടുക്കൂ കേരള മാട്രിമോണിയിലൂടെ - രജിസ്ട്രേഷൻ സൗജന്യം!

English summary
60-year-old man rapes two minors, pays them 5 each to not reveal incident

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്