കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജയലളിതയ്ക്ക് ശോഭന്‍ ബാബുവില്‍ മകന്‍? രേഖകള്‍ ഹാജരാക്കി, ആ രഹസ്യം!! ഒതുക്കാന്‍ തമിഴ്‌പോലീസ്

തിരുപ്പൂരിലുള്ള ദമ്പതികളാണ് കൃഷ്ണമൂര്‍ത്തിയുടെ യഥാര്‍ഥ മാതാപിതാക്കളെന്നു പരിശോധനയില്‍ തെളിഞ്ഞു. ജയലളിതയുടെ മകനാണെന്ന വാദം തെളിയിക്കാന്‍ ഹാജരാക്കിയ രേഖകള്‍ പര്യാപ്തമല്ലെന്നും പോലീസ് വ്യക്തമാക്കുന്നു.

  • By Ashif
Google Oneindia Malayalam News

ചെന്നൈ: തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മകനാണെന്ന് അവകാശപ്പെട്ടെത്തിയ യുവാവ് പോലീസിന് തലവേദനയാവുന്നു. മദ്രാസ് ഹൈക്കോടതി തന്നെ ജയലളിതയുടെ മകനായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ടാണ് ജെ കൃഷ്ണമൂര്‍ത്തി എത്തിയത്. ഇയാള്‍ക്കെതിരേ നടപടിയെടുക്കാന്‍ ഹൈക്കോടതി പോലീസിന് നിര്‍ദേശം നല്‍കി.

തെലുങ്ക് നടന്‍ ശോഭന്‍ ബാബുവിന് ജയലളിതയില്‍ പിറന്ന മകനാണ് താനെന്ന് യുവാവ് പറയുന്നു. ഇതുമായി ബന്ധപ്പെട്ട രേഖകളും ഇയാള്‍ കോടതിക്ക് കൈമാറിയിരുന്നു. തന്റെ രക്ഷിതാക്കള്‍ ഒപ്പുവച്ച രേഖയാണിതെന്ന് ഇയാള്‍ കോടതിയെ ധരിപ്പിച്ചു. എന്നാല്‍ ഇതെല്ലാം വ്യാജമാണെന്ന് പരിശോധനയില്‍ തെളിഞ്ഞു.

യുവാവ് കോടതിയെ വഞ്ചിച്ചു

കൃഷ്ണമൂര്‍ത്തി ഹാജരാക്കിയ രേഖകള്‍ വ്യാജമായിരുന്നു. യുവാവിനെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച ജസ്റ്റിസ് ആര്‍ മഹാദേവന്‍, ഇയാള്‍ക്കെതിരേ നടപടിയെടുക്കാന്‍ പോലീസിന് നിര്‍ദേശം നല്‍കി. കൃഷ്ണമൂര്‍ത്തി കോടതിയെ വഞ്ചിച്ചുവെന്നും കോടതി നിരീക്ഷിച്ചു.

ഹൈക്കോടതിയുടെ വാക്കുകള്‍

വ്യാജ രേഖകളാണ് യുവാവ് ഹാജരാക്കിയത്. ഇയാള്‍ക്കെതിരേ പോലീസ് അനിയോജ്യമായ നടപടി സ്വീകരിക്കണം. കോടതിയെ പോലും പറ്റിക്കാന്‍ നോക്കിയ വ്യക്തിയെ വെറുതെ വിടരുതെന്നും ജസ്റ്റിസ് മഹാദേവന്‍ നിര്‍ദേശം നല്‍കി.

ഒരാഴ്ച മുമ്പ് കോടതിയില്‍ നടന്നത്

ഒരാഴ്ച മുമ്പാണ് കൃഷ്ണമൂര്‍ത്തി ഹൈക്കോടതിയെ സമീപിച്ചത്. തുടര്‍ന്ന് ദേശീയമാധ്യമങ്ങളില്‍ സംഭവം വാര്‍ത്തയായിരുന്നു. തുറന്ന കോടതിയില്‍ വച്ച് തന്നെ ജഡ്ജി ഇക്കാര്യത്തില്‍ നടപടി സ്വീകരിച്ചു. രേഖകള്‍ ചെന്നൈ സിറ്റി പോലീസ് കമ്മീഷണര്‍ക്ക് കൈമാറാനും നിര്‍ദേശം നല്‍കി.

യുവാവ് ഹാജരാക്കിയ രേഖകള്‍

ഹൈക്കോടതി നിര്‍ദേശ പ്രകാരം സെന്‍ട്രല്‍ ക്രൈം ബ്രാഞ്ച് രേഖകള്‍ സൂക്ഷ്മമായി പരിശോധിച്ചു. ജയലളിതയുടെയും ശോഭന്‍ ബാബുവിന്റെയും ഫോട്ടോകളും കൈയ്യൊപ്പുമായിരുന്നു രേഖകള്‍. കൂടാതെ ജയലളിതയുടെയും എംജിആറിന്റെയും ഒപ്പുകളുമുണ്ടായിരുന്നു.

 തിരുപ്പൂരിലെ ദമ്പതകള്‍

പരിശോധനാ റിപ്പോര്‍ട്ട് സെന്‍ട്രല്‍ ക്രൈം ബ്രാഞ്ച് ഐജി മുദ്രവച്ച കവറില്‍ കോടതിയില്‍ ഹാജരാക്കി. തിരുപ്പൂരിലുള്ള ദമ്പതികളാണ് കൃഷ്ണമൂര്‍ത്തിയുടെ യഥാര്‍ഥ മാതാപിതാക്കളെന്നു പരിശോധനയില്‍ തെളിഞ്ഞു. ജയലളിതയുടെ മകനാണെന്ന വാദം തെളിയിക്കാന്‍ ഹാജരാക്കിയ രേഖകള്‍ പര്യാപ്തമല്ലെന്നും പോലീസ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. തുടര്‍ന്നാണ് കോടതി ഇയാള്‍ക്കെതിരേ നടപടിയെടുക്കാന്‍ ആവശ്യപ്പെട്ടത്.

ജയലളിതയ്ക്ക് മകള്‍

ജയലളിത മരിച്ചതിന് ശേഷം രംഗത്തെത്തുന്ന രണ്ടാമത്തെ വ്യക്തിയാണ് കൃഷ്ണമൂര്‍ത്തി. നേരത്തെ മാധ്യമങ്ങള്‍ ജയലളിതയ്ക്ക് ഒരു മകളുണ്ടെന്ന് റിപ്പോര്‍ട്ട് പുറത്തുവിട്ടിരുന്നു. ജയലളിതയുടെ മകനാണ് താനെന്നും അവരുടെ മരണത്തിലേക്ക് നയിച്ച സംഭവങ്ങള്‍ ഉണ്ടായത് ഇതിന്റെ പേരിലാണെന്നുമായിരുന്നു കൃഷ്ണമൂര്‍ത്തിയുടെ വാദം.

 നായകന്‍മാര്‍ രണ്ടുപേര്‍

മുമ്പും ജയലളിതയുമായി ബന്ധപ്പെട്ട നിരവധി കഥകള്‍ പ്രചരിച്ചിട്ടുണ്ട്. നായകന്‍മാര്‍ എംജിആറും തെലുങ്കു നടന്‍ ശോഭന്‍ ബാബുവും തന്നെ. ജയലളിതയുടെ സുഹൃത്തായിരുന്ന വനിതമണിയുടെ വീട്ടിലാണ് താന്‍ താമസിച്ചിരുന്നതെന്ന് കൃഷ്ണമൂര്‍ത്തി പറഞ്ഞിരുന്നു.

 പ്രിയലക്ഷ്മി എന്ന മകള്‍!!

ജയലളിത മരിച്ചതിന് തൊട്ടുപിന്നാലെ മകളാണെന്ന് അവകാശപ്പെട്ട് ഒരു യുവതി രംഗത്തെത്തിയിരുന്നു. എംജിആറില്‍ ജയലളിതയ്ക്കുണ്ടായ മകളാണ് താനെന്നായിരുന്നു പ്രിയലക്ഷ്മി എന്ന യുവതിയുടെ വാദം. എന്നാല്‍ ഇതിന്റെ തുടര്‍വാദങ്ങള്‍ പിന്നീട് കണ്ടില്ല.

പോലീസ് അറസ്റ്റ് ചെയ്തു

പ്രിയലക്ഷ്മിയുടെ വാദം തുടക്കത്തിലേ പാളിയിരുന്നു. പോലീസ് സംഭവം അന്വേഷിച്ചു. കള്ളമാണെന്ന് ബോധ്യപ്പെടുകയും ചെയ്തു. ഒടുവില്‍ പ്രിയലക്ഷ്മിയെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

മറ്റൊരു മകളുടെ ഫോട്ടോ പ്രചരിച്ചു

അതിനും മുമ്പ് മറ്റൊരു മകളെ കുറിച്ചായിരുന്നു വാര്‍ത്തകള്‍. പഴയ സൂപ്പര്‍ താരം ശോഭന്‍ ബാബു തന്നെയായിരുന്നു അക്കഥയിലെയും നായകന്‍. ശ്രീഹര്‍ഷ, ശോഭന എന്നീ പേരുകളില്‍ ജയലളിതയുടെ മകളാണെന്ന് കാണിച്ച് ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചിരുന്നു. ചിത്രത്തിലെ യുവതിയെ കണ്ടാല്‍ ജയലളിതയെ പോലെ തോന്നുകയും ചെയ്തിരുന്നു.

 യാഥാര്‍ഥ്യം ഇതായിരുന്നു

ജയലളിതയും ശോഭന്‍ ബാബുവും പ്രണയത്തിലായിരുന്നുവെന്നും ഇവര്‍ക്കുണ്ടായ മകളാണ് ഫോട്ടോയില്‍ കാണുന്നതെന്നുമായിരുന്നു വാര്‍ത്തകള്‍. പ്രസവം സിംഗപ്പൂരിലാണ് നടന്നതെന്നും പ്രചരിപ്പിക്കപ്പെട്ടു. എന്നാല്‍ ഈ ചിത്രത്തില്‍ പ്രചരിപ്പിക്കപ്പെട്ട യുവതി മൃദംഗവിദ്വാന്‍ വി ബാലാജിയുടെ ബന്ധുവായ ദിവ്യ രാമനാഥന്‍ ആയിരുന്നു.

English summary
A man who claimed to be former Tamil Nadu chief minister J Jayalalithaa's son+ and audaciously moved the Madras high court seeking to be declared her son, besides protection for himself, is now facing arrest.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X