ഭാര്യമാര്‍ അത്ര പോര,58കാരന് ഇനിയും കെട്ടണം
കൊല്‍ക്കത്ത: വിവാഹ വാഗ്ദാനം നല്‍കി സ്ത്രീകളെ പറ്റിച്ച ആഭരണവും പണവും തട്ടിയെടുത്ത 58 കാരന്‍ പിടിലായി. ഇയാള്‍ക്ക് നിലവില്‍ രണ്ട് ഭാര്യമാരുണ്ട്. ഇവരോടൊപ്പം ബോല്‍പൂരിലാണ് താമസം. താനൊരു പൂജാരിയാണെന്നാണ് ഇയാള്‍ നാട്ടുകാരോട് പറഞ്ഞത്.
പ്രമുഖ പത്രങ്ങളില്‍ 40 കാരന് വധുവിനെ ആവശ്യമുണ്ടെന്ന പരസ്യം നല്‍കിയായിരുന്നു ഇയാളുടെ തട്ടിപ്പ്. 35 വയസ്സിന് മുകളില്‍ പ്രായമുള്ള സ്ത്രീകളാണ് ഇയാളുടെ തട്ടിപ്പിന് ഇരയായത്. മൂന്ന് സ്ത്രീകള്‍ ഇയാള്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കിയിരുന്നു.

വിവാഹ പരസ്യം നല്‍കിയ ശേഷം സ്ത്രീകളെ ഇയാള്‍ സ്വന്തം വീടിലേയ്ക്ക് വിളിയ്ക്കും. ഒരു ജൂവല്ലറിയിലേയ്ക്കാണ് ഇയാള്‍ സ്ത്രീകളെ കൊണ്ട വന്നിരുന്നത്. സ്ത്രീകളുടെ ആഭരണങ്ങളുടെ അളവെടുക്കാനെന്നും പുതിയത് നല്‍കാനാണിതെന്നും ഇയാള്‍ വരെ പറഞ്ഞ് വിശ്വസിപ്പിച്ചിരുന്നു. എന്നാല്‍ പലര്‍ക്കും ആഭരണങ്ങള്‍ നഷ്ടമാവുകയായിരുന്നു.
ഇയാളുടെ വീട്ടില്‍ പൊലീസ് നടത്തിയ റെയ്ഡില്‍ 30 ലക്ഷം രൂപയുടെ സ്വര്‍ണ പിടിച്ചെടുത്തു. തട്ടിപ്പിനിരയായ സ്ത്രീകള്‍ അപമാനം ഭയന്നാണ് ആദ്യം പരാതിയുമായി രംഗത്തെത്താതിരുന്നത്.താനോരു ടെക്കിയാണെന്ന് പരിചയ്‌പ്പെടുത്തിയായിരുന്നു തട്ടിപ്പ്. പൊലീസിന്റെ ചോദ്യം ചെയ്യലില്‍ ഇയാള്‍ ബെഹല സ്വദേശിയാണെന്ന് കണ്ടെത്തി.












Click it and Unblock the Notifications