കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിനിമകളില്‍ സ്ത്രീ വിരുദ്ധത മാത്രം; പൂവാലശല്ല്യം സിനിമകളില്‍ പ്രണയമാകുനെന്ന് മനേക ഗാന്ധി

  • By Akshay
Google Oneindia Malayalam News

ദില്ലി: കഴിഞ്ഞ അര നൂറ്റാണ്ടായി മോശമായ രീതിയിലാണ് സ്ത്രീകളെ സിനിമകളില്‍ ചിത്രീകരിച്ചിരിക്കുന്നതെന്ന് കേന്ദ്രമന്ത്രി മനേക ഗാന്ധി. ഗോവയില്‍ 'ബേട്ടി ബച്ചാവോ ബേട്ടി പഠാവോ' പ്രചാരണത്തിന്റെ ഭാഗമായുള്ള പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അവര്‍.

ഒട്ടുമിക്ക ഇന്ത്യന്‍ സിനിമകളിലും പൂവാലശല്യത്തില്‍ നിന്നാണ് പ്രണയം ആരംഭിക്കുന്നതെന്നും അവര്‍ പറഞ്ഞു. അഭിനേതാവ് ആദ്യം പെണ്‍കുട്ടിയോട് മോശമായി പെരുമാറും. പിന്നീട് അവളെ പിന്തുടരും. ശല്യം ചെയ്യും. ഒടുവില്‍ പെണ്‍കുട്ടി ഇയാളുമായി പ്രണയത്തിലാകും.

Maneka Gandhi

അരനൂറ്റാണ്ടോളമായി നമ്മെ സ്വാധീനിക്കുന്ന സിനിമ എന്ന മാധ്യമത്തില്‍ ഇങ്ങനെയാണ് സ്ത്രീയെ ചിത്രീകരിച്ചുവരുന്നത്. ഹിന്ദി ചിത്രങ്ങളില്‍ മാത്രമല്ല, ഒട്ടുമിക്ക പ്രാദേശിക ഭാഷാചിത്രങ്ങളിലും ഇതുതന്നെയാണ് അവസ്ഥയെന്നും മനേക ഗാന്ധി പറഞ്ഞു. പെണ്‍കുട്ടികളെ സംരക്ഷിക്കാനുള്ള പദ്ധതി ജമ്മുകശ്മീരില്‍ പരാജയമായിരുന്നു എന്നും മേനക ചൂണ്ടിക്കാട്ടി.

English summary
Maneka Gandhi slams films for promoting sexual harassment
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X