കോണ്‍ഗ്രസ് പ്രതിസന്ധിയില്‍; ആത്മപരിശോധന നടത്തണമെന്ന് മണിശങ്കര്‍ അയ്യര്‍

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നിലനില്‍പ് അപകടത്തിലാണെന്ന് ചൂണ്ടിക്കാട്ടിയ മുന്‍ കേന്ദ്രമന്ത്രി ജയറാം രമേശിന്റെ പരാമര്‍ശത്തിന് പിന്നാലെ മറ്റൊരു മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതൃത്വത്തെ കുറ്റപ്പെടുത്തി രംഗത്തെത്തി. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യര്‍ ആണ് പാര്‍ട്ടിയുടെ ഇപ്പോഴത്തെ നിലയില്‍ ആശങ്ക രേഖപ്പെടുത്തിയത്.

വലിയ പ്രതിസന്ധിയാണ് പാര്‍ട്ടി നേരിടുന്നതെന്നും കോണ്‍ഗ്രസ് യാഥാര്‍ഥ്യം തിരിച്ചറിയണമെന്നും മണിശങ്കര്‍ അയ്യര്‍ പറഞ്ഞു. ആകെയുള്ളത് 44എംപിമാര്‍ മാത്രമാണ്. വലിയ തിരിച്ചടിയാണ് പാര്‍ട്ടി നേരിടുന്നത്. പുതിയ ആശയങ്ങളും ചിന്തകളുമായി കോണ്‍ഗ്രസ് മുന്നോട്ടുവരണം. പുതിയ വഴികളും പ്രവര്‍ത്തന രീതികളുമാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

mani-shankar-aiyar

പാര്‍ട്ടി രൂക്ഷമായ പ്രതിസന്ധിയാണ് നേരിടുന്നതെന്ന് കഴിഞ്ഞദിവസം ജയറാം രമേശ് പറഞ്ഞിരുന്നു. മോദിയുടെയും അമിത് ഷായുടെയും തന്ത്രങ്ങളെ നേരിടാന്‍ പുതിയ വഴികള്‍ കണ്ടെത്തണം. പഴയരീതി പാര്‍ട്ടിക്ക് ചേര്‍ന്നതല്ലെന്നും ജയറാം രമേശ് ചൂണ്ടിക്കാട്ടി. എന്നാല്‍, ജയറാം രമേശ് അച്ചടക്കം ലംഘിച്ചുവെന്നാണ് വീരപ്പ മൊയ്ലി കുറ്റപ്പെടുത്തിയത്. കെവി തോമസും രൂക്ഷ വിമര്‍ശനവുമായി രംഗത്ത് വന്നിരുന്നു.


English summary
Mani Shankar Aiyar calls for introspection, says Congress should look at reality
Please Wait while comments are loading...