Get Updates
Get notified of breaking news, exclusive insights, and must-see stories!

സുരക്ഷ സേനയ്ക്ക് നേരെ അജ്ഞാതരായ തോക്കുധാരികൾ വെടിയുതിർത്തു; മണിപ്പൂരിൽ വീണ്ടും സംഘർഷം

ഇംഫാൽ: മണിപ്പൂരിൽ വീണ്ടും സംഘർഷം. ശനിയാഴ്ച ഉച്ച കഴിഞ്ഞ് 3.50 ഓടെ തെങ്നൗപാൽ ജില്ലയിലെ മോറെയിൽ അജ്ഞാതരായ തോക്കുധാരികളും സുരക്ഷ സേനയും തമ്മിൽ ഉണ്ടായ കനത്ത വെടി വെപ്പിൽ മണിപ്പൂർ പോലീസ് കമാൻഡോയ്ക്ക് പരിക്കേറ്റതായി അധികൃതർ അറിയിച്ചു. അതിർത്തി പട്ടണമായ മോറെയിൽ നിന്ന് കീ ലൊക്കേഷൻ പോയിന്റിലേക്ക് ( കെ ൽപി) പോകുമ്പോൾ തോക്കുധാരികൾ പോലീസ് വാഹനങ്ങളെ ലക്ഷ്യമിട്ട് അക്രമം നടത്തുകയായിരുന്നു.

കമാൻോഡകൾക്ക് പരിക്കേറ്റതായി ആണ് ലഭിക്കുന്ന റിപ്പോർട്ട്. ഇംഫാൽ -മോറെ റോഡിലെ എം ചഹ്‌നൗ വില്ലേജ് സെക്ഷൻ മുറിച്ചുകടക്കുന്നതിനിടെ ആക്രമണത്തിൽ ഒരു കമാൻഡോക്ക് പരിക്കേറ്റതായി ഒരു ഉദ്യോ​ഗസ്ഥൻ സ്ഥിരീകരിച്ചു .

Manipur

പരിക്കേറ്റ കമാൻഡോ 5 ഐ ആർ ബിയിലെ പൊൻഖലുങ് ആണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം ഇപ്പോൾ 5 അസം റൈഫിൾസ് ക്യാമ്പിൽ ചികിത്സയിലാണെന്നും അധികൃതർ പറഞ്ഞു. പ്രദേശത്ത് ഇപ്പോഴും സംഘർഷം തുടരുന്നതായാണ് വിവരം.

തെങ്നൗപാൽ ജില്ലയിലെ മോറെ വാർഡ് നമ്പർ 9 ചിക്കിം നെം​ഗിൽ മോറെയുടെ കമാൻഡോ ടീമിന് നേരെ അ‍ഞ്ജതരായ തോക്കുധാരികൾ വെടിയുതിർക്കുകയും ബോംബ് എറിയുകയും ചെയ്തുവെന്നും മണിപ്പൂർ പോലീസ് കമാൻഡോകൾ പ്രദേശത്ത് പതിവ് നിരീക്ഷണം നടത്തുന്നതിനിടയിലാണ് സംഭവമെന്നും ആണ് പോലീസ് പറഞ്ഞത്.

തുടക്കത്തിൽ, രണ്ട് ബോംബുകൾ പൊട്ടിത്തെറിച്ചുവെന്നും തുടർന്ന് 350 മുതൽ 400 റൗണ്ടുകൾ വരെ വെടി വെയ്പ്പുണ്ടായി എന്നും പോലീസ് പറഞ്ഞു. ന്യൂമോറെ പ്രവേശന കവാടത്തിനും എം ചഹ്നു ​ഗ്രാമത്തിനും സമീപം വെടി വെയപ്പ് തുടരുകയാണെന്ന് വൃത്തങ്ങൾ അറിയിച്ചു.

മേയ് 3 ന് തുടങ്ങിയ സംഘർഷം ഇപ്പോൾ വീണ്ടും തുടങ്ങിയിരിക്കുകയാണ്. ഇംഫാലിൽ നിന്ന് 45 കിലോ മീറ്റർ അകലെയുള്ള മലയോര ജില്ലായായ കാങ് പോകിൽ ഒരു കൗമാരക്കാരനെ അജ്ഞാതർ വെടിവെച്ച് കൊന്ന സംഭവം റിപ്പോർട്ട് ചെയ്തിരുന്നു. ശനിയാഴ്ച ആയിരുന്നു സംഭവം.

ഈ സംഭവത്തിൻറെ പശ്ചാത്തലത്തിൽ ​ഗ്രാമത്തിൽ സുക്ഷ ശക്തമാക്കി. കൗമാരക്കാരന്റെ കൊലപാതകത്തിൽ മണിപ്പൂർ മുഖ്യമന്ത്രി എൻ ബിരേൻ സിങ് അപലപിച്ചു. സംസ്ഥാനത്തിന്റെ സമാധാനം തകർക്കാൻ ചില ദുഷ്ടടശക്തികൾ ശ്രമിക്കുന്നുവെന്ന് മുഖ്യമന്ത്രി പറയുന്നു. കുറ്റകാരെ കണ്ടെത്താൻ അന്വേഷണം തുടരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+