ഒരു മാസം തികയുമ്പോഴേക്കും ബിജെപി മന്ത്രിസഭയില്‍ അഭിപ്രായ വ്യത്യാസം, ആരോഗ്യമന്ത്രി രാജി കത്ത് നല്‍കി

  • Posted By:
Subscribe to Oneindia Malayalam

ഇംഫാല്‍: അധികാരത്തില്‍ എത്തി ഒരു മാസം തികയുമ്പോഴേക്കും ബിജെപി മന്ത്രിസഭയില്‍ പ്രശ്‌നങ്ങള്‍ തുടങ്ങി. മണിപ്പൂരിലെ ആരോഗ്യവും മറ്റ് പ്രധാന വകുപ്പുകളും കൈകാര്യം ചെയ്യുന്ന എല്‍ ജയന്തകുമറാണ് മന്ത്രിസഭയിലെ അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്ന് രാജി വെച്ചത്. തന്റെ വകുപ്പില്‍ മുഖ്യമന്ത്രി എന്‍ ബിരേന്‍ സിങ് അനാവശ്യമായി കൈകടത്തുന്നു എന്നാരോപിച്ചാണ് ജയന്തകുമാര്‍ രാജി കത്ത് നല്‍കിയത്.

വെള്ളിയാഴ്ച വൈകിട്ടാണ് ജയന്തകുമാര്‍ മുഖ്യമന്ത്രി ബിരേന്‍ സിങിന് രാജി കത്ത് നല്‍കിയത്.തന്റെ അനുവാദമില്ലാതെ ഹെല്‍ത്ത് ഡയറക്ടര്‍ ഒക്രം ഇംബോച്ചയെ സസ്‌പെന്‍ഡ് ചെയ്തതാണ് ജയന്തറിനെ രാജിക്ക് പ്രേരിപ്പിച്ചത്.

 കേസില്ലാതെ

കേസില്ലാതെ

പ്രത്യേകിച്ച് കേസുകളൊന്നുമില്ലാതെയാണ് ഇംബോച്ചയെ സ്ഥാനത്ത് നിന്ന് പുറത്താക്കിയത്. അച്ചടക്ക നടപടിയുടെ പേര് പറഞ്ഞാണ് ഇംബോച്ചയെ പുറത്താക്കിയത്. മുന്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രിയായിരുന്ന ഒക്രം ഒബോബി സിങിന്റെ അടുത്ത ബന്ധുവാണ് ഒക്രം ഇംബോച്ചി.

മാര്‍ച്ച് 15ന് അധികാരത്തില്‍

മാര്‍ച്ച് 15ന് അധികാരത്തില്‍

നാഷ്ണല്‍ പീപ്പിള്‍സ് പാര്‍ട്ടിയിലെ അഞ്ചു എംഎല്‍എമാരില്‍ ഒരാളാണ് ജയന്തകുമാര്‍. ഇവരെ കൂട്ടുപിടിച്ചാണ് ബിജെപി മണിപ്പൂരില്‍ മന്ത്രിസഭ രൂപികരിച്ചത്.

 മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയത്

മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയത്

മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയതിന് നന്ദിയുണ്ട്. പക്ഷേ തന്റെ അനുമതിയില്ലാതെ വകുപ്പുകളിലെ അനാവശ്യ ഇടപ്പെടലുകള്‍ കാരണം അധികാരത്തില്‍ തുടരാന്‍ തനിക്ക് ബുദ്ധിമുട്ടുണ്ടെന്ന് പറഞ്ഞാണ് ജയന്തകുമാര്‍ മുഖ്യമന്ത്രിക്ക് രാജികത്ത് നല്‍കിയത്.

 ജയന്തകുമാറിന്റെ രാജി

ജയന്തകുമാറിന്റെ രാജി

മന്ത്രി ജയന്തകുമാറിന്റെ രാജി മറ്റ് എംഎല്‍എമാര്‍ക്ക് അത്ര പിടിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

English summary
Manipur health minister resigns due to 'interference'.
Please Wait while comments are loading...