Get Updates
Get notified of breaking news, exclusive insights, and must-see stories!

മണിപ്പൂരില്‍ സ്ത്രീകളെ നഗ്നരാക്കി റോഡിലൂടെ നടത്തിച്ച ശേഷം കൂട്ടബലാത്സംഗത്തിനിരയാക്കി; വീഡിയോ പ്രചരിപ്പിച്ചു

ഇംഫാല്‍: മണിപ്പൂരില്‍ രണ്ട് സ്ത്രീകളെ വിവസ്ത്രരാക്കി പരസ്യമായി റോഡിലൂടെ നടത്തിച്ച ശേഷം കൂട്ടബലാത്സംഗത്തിനിരയാക്കി. മേയ് നാലിന് നടന്ന സംഭവത്തിന്റെ നടുക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നുണ്ട്. കൂട്ടബലാത്സംഗത്തിനിരയായ രണ്ട് സ്ത്രീകളും കുക്കി-സോ ഗോത്രത്തില്‍പ്പെട്ടവരാണെന്ന് കുക്കി വിഭാഗത്തെ പ്രതിനിധീകരിക്കുന്ന ഐ ടി എല്‍ എഫ് പ്രസ്താവനയില്‍ പറഞ്ഞു.

റോഡിലൂടെ നഗ്നരാക്കി നടത്തിയ സ്ത്രീകളെ വയലില്‍ വെച്ചാണ് കൂട്ടബലാത്സംഗത്തിനിരയാക്കിയത്. സംഭവത്തില്‍ വലിയ പ്രതിഷേധമാണ് ഉയരുന്നത്. ഇംഫാലില്‍ നിന്ന് 35 കിലോമീറ്റര്‍ അകലെയുള്ള കാങ്പോക്പി ജില്ലയിലാണ് സംഭവം നടന്നതെന്ന് ഐ ടി എല്‍ എഫ് പ്രസ്താവനയില്‍ പറഞ്ഞു. സംസ്ഥാനത്ത് മെയ്തി-കുക്കി സംഘര്‍ഷം ഉടലെടുത്തതിന്റെ പിറ്റേ ദിവസമാണ് പൈശാചികമായ ഈ ക്രൂരകൃത്യം അരങ്ങേറിയത്.

manipur

മെയ്തി വിഭാഗത്തില്‍പ്പെട്ടവരാണ് സംഭവത്തിന് പിന്നില്‍ എന്നാണ് ഐ ടി എല്‍ എഫ് പറയുന്നത്. ഇരകളുടെ ഐഡന്റിറ്റി കാണിക്കുന്ന വീഡിയോ ചിത്രീകരിച്ച് സോഷ്യല്‍ മീഡിയയില്‍ പങ്ക് വെച്ച കുറ്റവാളികളുടെ നടപടി മാപ്പര്‍ഹിക്കാത്തതാണെന്നും ഉടനടി സംഭവത്തില്‍ നടപടിയെടുക്കണം എന്നും ദേശീയ വനിതാ കമ്മീഷനോടും പട്ടികജാതി-വര്‍ഗ കമ്മീഷനോടും ഐ ടി എല്‍ എഫ് ആവശ്യപ്പെട്ടു.

അതിനിടെ സംഭവത്തില്‍ കൂട്ടബലാത്സംഗത്തിനും കൊലപാതകത്തിനും കേസെടുത്തതായി മണിപ്പൂര്‍ പൊലീസ് പ്രസ്താവനയില്‍ അറിയിച്ചു. വൈറല്‍ വീഡിയോയുടെ അടിസ്ഥാനത്തില്‍ തട്ടിക്കൊണ്ടുപോകലിനും കൂട്ടബലാത്സംഗത്തിനും കൊലപാതകത്തിനും നോങ്പോക്ക് സെക്മായി പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കുറ്റവാളികളെ എത്രയും വേഗം പിടികൂടാനുള്ള എല്ലാ ശ്രമങ്ങളും നടത്തുകയാണ് എന്നും പൊലീസ് അറിയിച്ചു.

അതേസമയം സംഭവത്തില്‍ ആരെയെങ്കിലും അറസ്റ്റ് ചെയ്തിട്ടുണ്ടോ എന്നതിനെക്കുറിച്ച് മണിപ്പൂര്‍ പൊലീസ് ഇതുവരെ പ്രതികരിച്ചിട്ടില്ല. വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ രാജ്യത്തെ രാഷ്ട്രീയ-സാമൂഹ്യപ്രവര്‍ത്തകര്‍ നടുക്കം രേഖപ്പെടുത്തി. സംഭവത്തില്‍ ഉള്‍പ്പെട്ടവര്‍ക്കെതിരെ നടപടിയെടുക്കണമെന്നും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളോട് ആവശ്യപ്പെട്ട് നിരവധി പേര്‍ രംഗത്തെത്തി.

മണിപ്പൂരില്‍ നിന്ന് വരുന്ന സ്ത്രീകള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങളുടെ ചിത്രങ്ങള്‍ ഹൃദയഭേദകമാണെന്ന് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി പറഞ്ഞു. മണിപ്പൂരില്‍ നിന്ന് അസ്വസ്ഥജനകമായ വീഡിയോകള്‍ ഉയര്‍ന്നുവരുന്നുവെന്നും സംസ്ഥാനത്ത് വിദ്വേഷം വിജയിച്ചു എന്നും ത്രിപുരയിലെ ടിപ്ര മോത പാര്‍ട്ടി നേതാവ് പ്രദ്യോത് ബിക്രം മാണിക്യ ദേബ്ബര്‍മ ട്വീറ്റ് ചെയ്തു. രണ്ട് മാസത്തിലേറെയായി കലാപം തുടരുന്ന മണിപ്പൂരില്‍ ദിനംപ്രതി സ്ഥിതി വഷളായിക്കൊണ്ടിരിക്കുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+