Get Updates
Get notified of breaking news, exclusive insights, and must-see stories!

പെട്രോളിന് ലിറ്ററിന് 200 രൂപ, എടിഎമ്മില്‍ പണമില്ല. മണിപ്പൂരില്‍ ജനം ദുരിതത്തില്‍

ഇംഫാല്‍: കലാപബാധിത മണിപ്പൂരില്‍ സാഹചര്യത്തില്‍ അതിവ ദയനീയം. പല അവശ്യ സാധനങ്ങളും കിട്ടാനില്ലാത്ത അവസ്ഥയാണ്. പെട്രോളിന് 200 രൂപയാണ് വില. അതും കരിഞ്ചന്തയില്‍ വേണം വാങ്ങാന്‍. ജീവന്‍ രക്ഷാ മരുന്നുകളുടെ വലിയ ക്ഷാമവും ജനങ്ങള്‍ നേടിരുന്നുണ്ട്. എടിഎമ്മുകള്‍ ഇവിടെ കാലിയാണ്.

ഇവിടെയുള്ള കടകള്‍ ആകെ ഏതാനും മണിക്കൂര്‍ മാത്രമാണ് തുറക്കുക. അതിനുള്ളില്‍ സാധനങ്ങള്‍ വാങ്ങേണ്ടി വരും. ഇംഫാലിലാണ് ഈ ഭക്ഷ്യപ്രതിസന്ധി രൂക്ഷമായി ബാധിച്ചിരിക്കുന്നത്. ഹൈവേ ബ്ലോക് ചെയ്തതോടെ ആളുകള്‍ ഇവിടെ കുടുങ്ങി കിടക്കുകയാണ്. ആഴ്ച്ചകളായി ഇത് തന്നെയാണ് അവസ്ഥയെന്ന് നാട്ടുകാര്‍ പറയുന്നു.

manipur riots

മെയ്തികള്‍ക്കും, കുക്കികള്‍ക്കും താങ്ങാവുന്നതിലും അപ്പുറമുള്ള നഷ്ടങ്ങളാണ് ഇതുവരെ ഉണ്ടായിരിക്കുന്നത്. 98 പേരാണ് ഇതുവരെ മരിച്ചത്. 310ത്തിലധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇരുവിഭാഗങ്ങളിലുള്ള നല്ലൊരു ശതമാനം സ്വന്തം വീടുകള്‍ നഷ്ടമായിട്ടുണ്ട്.

പലരും അഭയാര്‍ത്ഥി ക്യാമ്പുകളില്‍ കഴിയാന്‍ നിര്‍ബന്ധിതരായിരിക്കുകയാണ്. സ്വന്തം വീട്ടില്‍നിന്ന് ആയിരത്തിലധികം കിലോമീറ്റര്‍ അപ്പുറത്താണ് ഈ ക്യാമ്പുകളെല്ലാം ഉള്ളത്. ഡല്‍ഹി, ദിമാപൂര്‍, ഗുവാഹത്തി അടക്കമുള്ള സ്ഥലത്തിലാണ് അഭയാര്‍ത്ഥി ക്യാമ്പുകള്‍ ഉള്ളത്. ഇതാണ് പലരുടെയും ജീവിതം ദുരിതപൂര്‍ണമാക്കിയിരിക്കുന്നത്. മണിപ്പൂരില്‍ സംഘര്‍ഷം പലയിടത്തായി ഇപ്പോഴും തുടര്‍ന്ന് കൊണ്ടിരിക്കുകയാണ്.

അവശ്യവസ്തുക്കളുടെ വലിയൊരു ദൗര്‍ലഭ്യമാണ് ജനങ്ങളെ വലച്ചിരിക്കുന്നത്. അക്രമങ്ങളെ തുടര്‍ന്ന് മണിപ്പൂരില്‍ സംഭവിച്ചിരിക്കുന്നതാണ് ഈ ദൗര്‍ലഭ്യം. മെയ്തികളും, കുക്കികളും പരസ്പരം കൊല്ലാന്‍ നടക്കുമ്പോഴും, ഈ പ്രശ്‌നം അവരെ ബാധിക്കുന്നുണ്ട്. എല്ലാ വിഭാഗങ്ങളെയും ഇംഫാല്‍ കൈയ്യും നീട്ടി സ്വീകരിക്കുന്നുണ്ട്.

ഏതെങ്കിലും ഒരു വിഭാഗത്തെ മാത്രം ബാധിച്ചതല്ല ഈ ദുരിതങ്ങള്‍. ദേശീയപാത രണ്ട് തദ്ദേശ സമിതികള്‍ തടഞ്ഞതോടെ അവശ്യവസ്തുക്കളുടെ വില ഒരൊറ്റ രാത്രി കൊണ്ടാണ് ഇരട്ടിയായത്. ഇംഫാലിലേക്ക് ഗുഡ്‌സ് ട്രക്കുകളൊന്നും വരുന്നില്ല. ഈ സാഹചര്യത്തില്‍ സാധനങ്ങളൊന്നും കിട്ടാനും പോകുന്നില്ല.

അരിയുടെ ശരാശരി വില 60 രൂപയായിട്ടാണ് ഉയര്‍ന്നത്. നേരത്തെ ഇത് മുപ്പത് രൂപയായിരുന്നു. പച്ചക്കറികളുടെ വിലയും പരിധി വിട്ട് കുതിക്കുകയാണ്. ഉള്ളിക്ക് 35ല്‍ നിന്ന് 70 രൂപയിലെത്തിയിരിക്കുകയാണ്. ഉരുളക്കിഴങ്ങ് വില പതിനഞ്ചില്‍ നിന്ന് നാല്‍പ്പതിലേക്കാണ് കുതിച്ചത്. കോഴിമുട്ടയുടെ വില പത്ത് രൂപയായി ഉയര്‍ന്നു. നേരത്തെ ഇത് ആറ് രൂപയായിരുന്നു.

എണ്ണയുടെ വില 280 രൂപയിലെത്തിയിരിക്കുകയാണ്. നേരത്തെ ഇത് 220 രൂപയായിരുന്നു. നമ്മുടെ നാട്ടില്‍ നൂറ് രൂപയില്‍ പെട്രോള്‍ വില എത്തിയപ്പോഴേ സര്‍ക്കാരിനോട് നമ്മള്‍ രോഷം തീര്‍ത്തിരുന്നു.എന്നാല്‍ ഇംഫാലില്‍ 200 രൂപയാണ് പെട്രോളിന് നല്‍കേണ്ടത്. ഭൂരിഭാഗം പമ്പുകളിലും ഇന്ധനമില്ല. അതുകൊണ്ട് വാങ്ങേണ്ടത് കരിഞ്ചന്തയില്‍ നിന്നാണ്. മരുന്നുകളും കിട്ടാനില്ല. ഈ ദുരിതം എന്ന് തീരുമെന്നാണ മണിപ്പൂരുകാര്‍ ചോദിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+