കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദിയെ കുന്തമുനയിൽ നിർത്തി കോൺഗ്രസ്! മെയ് 3 കഴിഞ്ഞാൽ കൊവിഡ് അപ്രത്യക്ഷമാവില്ല,5 ചോദ്യങ്ങൾ!!

  • By Aami Madhu
Google Oneindia Malayalam News

ദില്ലി; കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ സംബന്ധിച്ച് ശക്തമായ ഇടപെടലുകളാണ് കോൺഗ്രസ് നടത്തുന്നത്. കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധിയും കൊവിഡുമായി ബന്ധപ്പെട്ടുള്ള കേന്ദ്ര സർക്കാർ നടപടികളെ ഇഴകീറി മുറിച്ച് ചോദ്യം ചെയ്യുകയാണ്. പല നിർദ്ദേശങ്ങളും ഇതിനോടകം തന്നെ കോൺഗ്രസ് സർക്കാരിന് മുന്നിൽ വെച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസം കൊവിഡ് സംബന്ധിച്ച് തിരുമാനങ്ങൾ രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട് സോണിയ ഗാന്ധി 11 അംഗ ടീമിനെ രൂപീകരിച്ചിരുന്നു. മോദിയെ കുന്തമുനയിൽ നിർത്തുകയാണ് ടീം അംഗങ്ങൾ. വിശദാംശങ്ങളിലേക്ക്

 ചോദ്യശരങ്ങളെറിഞ്ഞ് രാഹുൽ

ചോദ്യശരങ്ങളെറിഞ്ഞ് രാഹുൽ

കൊവിഡ് മഹാമാരിയെ തുരത്താൻ രാഷ്ട്രീയം പറയില്ലെന്നും യോജിച്ചുള്ള പ്രവർത്തനത്തിൽ പ്രതിപക്ഷം അകമഴിഞ്ഞ പിന്തുണ നൽകുമെന്നുമായിരുന്നു നേരത്തേ രാഹുൽ ഗാന്ധി വ്യക്തമാക്കിയത്. അതേസമയം കൊവിഡുമായി ബന്ധപ്പെട്ടുള്ള സർക്കാർ വീഴ്ചകളെ നിരന്തരം ചോദ്യം ചെയ്യുകയാണ് രാഹുൽ ഗാന്ധി. കൊവിഡ് പരിശോധനകൾ നടത്തേണ്ടതിന്റെ ആവശ്യകത, സാമ്പത്തിക പ്രതിസന്ധിയെ മറികടക്കാനുള്ള പാക്കേജുകൾ എന്നിവ സംബന്ധിച്ച് സർക്കാരിനെതിരെ രാഹുൽ ചോദ്യ ശരങ്ങൾ ഉയർത്തിയിട്ടുണ്ട്.

 ഒരു ലക്ഷം കോടി

ഒരു ലക്ഷം കോടി

കഴിഞ്ഞ ദിവസം ചെറുകിട-വ്യാപര മേഖലകൾക്ക് വേണ്ട പ്രത്യേക പാക്കേജുകൾ ഉടൻ പ്രഖ്യാപിക്കണമെന്നും രാഹുൽ ഗാന്ധി ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെ ഇതേ ആവശ്യം ഉന്നയിച്ച് സോണിയ ഗാന്ധി പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു. ഒരു ലക്ഷം കോടി മേഖലയ്ക്കായി അടിയന്തരമായി പ്രഖ്യാപിക്കണമെന്ന് സോണിയ ആവശ്യപ്പെട്ടിരുന്നു.

 കൊവിഡ് പ്രതിരോധ പദ്ധതികൾ

കൊവിഡ് പ്രതിരോധ പദ്ധതികൾ

ഞായറാഴ്ച ചേർന്ന കോൺഗ്രസിന്റെ 11 അംഗ സമിതി യോഗത്തിൽ സർക്കാരിനോട് നിരവധി ചോദ്യങ്ങളാണ് നേതാക്കൾ ഉന്നയിച്ചിരിക്കുന്നത്. ലോക്ക് ഡൗൺ ഉൾപ്പെടെയുള്ള നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത് പോലെ ദേശീയ ദുരന്ത നിവാരണ നിയമ പ്രകാരം കൊവിഡ് പ്രതിരോധ പദ്ധതികൾ അവതരിപ്പിക്കണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു.

 മുഖ്യമന്ത്രിമാരുമായുള്ള ചർച്ച

മുഖ്യമന്ത്രിമാരുമായുള്ള ചർച്ച

മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി ചർച്ച നടത്തുന്നതിന് മുൻപ് തന്നെ ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തണമെന്നും കോൺഗ്രസ് നേതാക്കൾ ആവശ്യപ്പെട്ടു. ഇത് അനുസരിച്ച് സംസ്ഥാന സർക്കാരുകൾക്ക് കാര്യങ്ങൾ തിരുമാനിക്കാനാകുമെന്നും നേതാക്കൾ പറഞ്ഞു. ഏപ്രിൽ 27 നാണ് മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി ചർച്ച നടത്തുന്നത്.

 തയ്യാറെടുപ്പ് നടത്തണം

തയ്യാറെടുപ്പ് നടത്തണം

മെയ് 3 ന് ലോക്ക് ഡൗൺ നീട്ടുന്നത് സംബന്ധിച്ചുള്ള തിരുമാനങ്ങൾ മുഖ്യമന്ത്രിമായി പ്രധാനമന്ത്രി ചർച്ച നടത്തിയേക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്. അതേസമയം
മെയ് 3 കഴിഞ്ഞാൽ കൊവിഡ് അപ്രത്യക്ഷമാകാൻ പോകുന്നില്ല. അതപകൊണ്ട് തന്നെ സാഹചര്യത്തെ അതിജീവിക്കണമെങ്കിൽ എല്ലാവിധ തയ്യാറെടുപ്പുകളും നമ്മൾ നടത്തേണ്ടതുണ്ട്, കോൺഗ്രസ് വക്താവ് മനീഷ് തിവാരി പറഞ്ഞു.

 ആർഎൻഐ കിറ്റുകൾ

ആർഎൻഐ കിറ്റുകൾ

പ്രതിസന്ധികൾ കുറയ്ക്കുന്നതിന് പകരം അത് രൂക്ഷമാക്കുകയാണ് കേന്ദ്രസർക്കാർ ചെയ്യുന്നതെന്നും തിവാരി കുറ്റപ്പെടുത്തി. സാഹചര്യത്തെ അതിജീവിക്കാൻ ഒരു ദേശീയ നയം ഉടൻ തന്നെ തയ്യാറാക്കേണ്ടതുണ്ടെന്നും തിവാരി ചൂണ്ടിക്കാട്ടി. ആർഎൻഎ കിറ്റുകൾ സംബന്ധിച്ചും തിവാരി ചോദ്യമുയർത്തി.

 എങ്ങനെ സംഭവിച്ചു

എങ്ങനെ സംഭവിച്ചു

ഇന്ത്യയുടെ കൈവശം മൂന്ന് ലക്ഷം ആർഎൻഐ കിറ്റുകൾ മാത്രമേ ഉള്ളൂവെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരന്നു. ഇത് പ്രകാരം ഒരാഴ്ചക്കുള്ളിൽ രാജ്യത്തിന്റെ പരിശോധനാ ശേഷി അവസാനിക്കും എന്നാണ് റിപ്പോർട്ട്.
എന്നാൽ എങ്ങനെയാണ് ഇത്തരമൊരു സാഹചര്യം ഉണ്ടായതെന്ന് മനീഷ് തിവാരി ചോദിച്ചു.

 ഇന്ത്യ നടത്തുന്നത്

ഇന്ത്യ നടത്തുന്നത്

കിറ്റുകളുടെ സംഭരണം, ലഭ്യത, വിതരണം എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ
സംസ്ഥാന, ജില്ലാ ഭരണകൂടങ്ങളോട് സർക്കാർ പരസ്യപ്പെടുത്തണം, തിവാരി പറഞ്ഞു. ആരോഗ്യ സംഘടനകൾ ഒരു ദിവസം ഒരു ലക്ഷം ടെസ്റ്റുകൾ ശുപാർശ ചെയ്യുമ്പോൾ ഇന്ത്യ നടത്തുന്നത് 39,000 മാത്രമാണെന്നും തിവാരി ചൂണ്ടിക്കാട്ടി.

 സർക്കാരിന് ഉറപ്പില്ലേ?

സർക്കാരിന് ഉറപ്പില്ലേ?

പരിശോധന കുറച്ച് പ്രശ്നത്തിന്റെ വ്യാപ്തി കുറയ്ക്കാനുള്ള ശ്രമമാണോ നടക്കുന്നത്? അല്ലെങ്കിൽ പരിശോധനാ ശേഷി വർദ്ധിപ്പിച്ചാൽ അതുണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ കൈകാര്യം ചെയ്യാനുള്ള ശേഷി ഉണ്ടെന്ന് സർക്കാരിന് ഉറപ്പില്ലേ? തിവാരി ചോദിച്ചു.

 വിതരണം ചെയ്തു?

വിതരണം ചെയ്തു?

കഴിഞ്ഞ 36 ദിവസങ്ങളിലായി എത്ര കിറ്റുകള്‍ ഇറക്കുമതി ചെയ്തു അല്ലെങ്കില്‍ എത്രയെണ്ണം നിർമ്മിച്ചു, എത്ര സംസ്ഥാനങ്ങളിലേക്ക് ഇവ വിതരണം ചെയ്തു, വിവിധ സംസ്ഥാനങ്ങള്‍ ഉന്നയിക്കുന്ന ആവശ്യങ്ങള്‍ എന്തൊക്കെയാണ്, പി.പിഇ കിറ്റുകളെക്കുറിച്ചുള്ള സര്‍ക്കാരിന്റെ നിലപാട് എന്താണ് എന്നും മനീഷ് തിവാരി ചോദിച്ചു.

 ദേശീയ നയം

ദേശീയ നയം

അതേസമയം ദേശീയ നയം രൂപീകരിക്കേണ്ട അഞ്ച് മേഖലകളെ കുറിച്ചുള്ള ചോദ്യങ്ങളും കോൺഗ്രസ് ഉയർത്തി.കൂടുതൽ പരിശോധന നടത്തുക, ലോക്ക് ഡൗൺ നീട്ടുന്നത് സംബന്ധിച്ച്, സാമ്പത്തിക പദ്ധതി, കുടിയേറ്റ തൊഴിലാളികളെ പ്രശ്നങ്ങൾ, ചെറുകിട-ഇടത്തരം മേഖലയിലെ വ്യവസായികളുടെ പ്രശ്നങ്ങൾ എന്നിവയിൽ അടിയന്തരമായി സർക്കാർ നിലപാട് സ്വീകരിക്കേണ്ടതുണ്ടെന്ന് പാർട്ടി ഔദ്യോഗിക ട്വിറ്ററിലൂടെ കോൺഗ്രസ് വ്യക്തമാക്കി.

English summary
Manish tiwari asks for a national plan after may 3
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X