കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സോണിയ പ്രസിഡന്റായ കാലം ചരിത്രനേട്ടങ്ങളുടേത്, ഇനി പുതിയ കാലത്തിന്റെ തുടക്കമെന്ന് മന്‍മോഹന്‍ സിങ്

സോണിയ ഗാന്ധി കോൺഗ്രസ് അധൃക്ഷയായിരുന്ന കാലം ചരിത്രനേട്ടങ്ങളുടേതായിരുന്നു.

  • By Ankitha
Google Oneindia Malayalam News

ദില്ലി: രാഹുൽ ഗാന്ധിയ്ക്ക് കോൺഗ്രസ് പാർട്ടിയെ ഉയരത്തിൽ എത്തിക്കാൻ കഴിയുമെന്ന് മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്. കോൺഗ്രസ് അധ്യക്ഷനായി രാഹുല്‍ ഗാന്ധി ചുമതലയേറ്റ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. പാര്‍ട്ടിയുടെ ചരിത്രത്തിലെ സമാനതകളില്ലാത്ത ദിനമാണിത്. മാറ്റത്തിന് വഴിതെളിക്കാന്‍ രാഹുലിന് കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

 അവസാന ആശ്രയം റഷ്യ മാത്രം! സഹായം അഭ്യർഥിച്ച് ട്രംപ്, പുടിന്റെ തീരുമാനം നിര്‍ണായകം... അവസാന ആശ്രയം റഷ്യ മാത്രം! സഹായം അഭ്യർഥിച്ച് ട്രംപ്, പുടിന്റെ തീരുമാനം നിര്‍ണായകം...

കൂടാതെ സോണിയ ഗാന്ധി കോൺഗ്രസ് അധ്യക്ഷയായിരുന്ന കാലം ചരിത്രനേട്ടങ്ങളുടേതായിരുന്നു. പത്തുവര്‍ഷത്തെ ഭരണത്തില്‍ രാജ്യത്തെ റെക്കോര്‍ഡ് വളര്‍ച്ചയിലെത്തിച്ചുവെന്നും മന്‍മോഹന്‍ കൂട്ടിച്ചേർത്തു. കോണ്‍ഗ്രസിന്റെ പതിനേഴാമത് പ്രസിഡന്റായാണ് രാഹുല്‍ ഗാന്ധി ചുമതലയേറ്റത്.

manmohan

 യുദ്ധം വേണ്ട, ഉത്തരകൊറിയൻ വിഷയത്തിൽ ചൈനയെ പിന്തുണച്ച് ദക്ഷിണകൊറിയ, ചൈനയുടെ നിലപാട് ഇങ്ങനെ... യുദ്ധം വേണ്ട, ഉത്തരകൊറിയൻ വിഷയത്തിൽ ചൈനയെ പിന്തുണച്ച് ദക്ഷിണകൊറിയ, ചൈനയുടെ നിലപാട് ഇങ്ങനെ...

രാജീവ് ഗാന്ധിയുടെ മരണത്തിനു ശേഷമാണ് കോണ്‍ഗ്രസ് അധൃക്ഷസ്ഥാനം സോണിയ ഗാന്ധി ഏറ്റെടുക്കുന്നത്. നിരന്തരമുള്ള സമ്മർദ്ദത്തിനൊടുവിൽ 1998 ൽ സോണിയ രാഷ്ട്രയത്തിൽ പ്രവേശിക്കുന്നത്. 1999ലെ പാര്‍ലെമെന്റ് തിരഞ്ഞെടുപ്പിലൂടെ സോണിയ പതിമൂന്നാം ലോക്‌സഭയിലെ പ്രതിപക്ഷനേതാവായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. എന്നാല്‍ ഇന്ത്യന്‍ ജനിക്കാത്ത സോണിയാ ഗാന്ധിയെ പ്രധാനമന്ത്രിയാക്കൻ കഴിയില്ലെന്നു മുതിർന്ന നേതാക്കൾ ഉന്നയിച്ചപ്പോൾ തന്റെ നേതൃസ്ഥാനം രാജിവയ്ക്കാന്‍ സോണിയ തയ്യാറായിരുന്നു . പ്രധാനമന്ത്രിയാകാനുള്ള അവസരം വേണ്ടന്ന് വച്ച് ഡോ. മന്‍മോഹന്‍ സിങ്ങിനെ പ്രധാനമന്ത്രിയാക്കിയത് സോണിയാ ഗാന്ധിയുടെ കോൺഗ്രസിന്റേയും ചരിത്രത്തിലെ മറ്റൊരു പൊന്‍ തൂവലായിരുന്നു .

English summary
Former prime minister Manmohan Singh on Saturday said Rahul Gandhi was taking over as the new Congress president amid "disturbing trends" as "politics of fear" was taking over the "politics of hope" in India.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X