കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൃത്രിമ ബുദ്ധി ഉപയോഗിച്ച് ദിവ്യാംഗരുടെ ജീവിതം മെച്ചപ്പെടുത്തണമെന്ന് പ്രധാനമന്ത്രി

  • By Desk
Google Oneindia Malayalam News

ദില്ലി: മഹാന്മാരായ ശാസ്ത്രജ്ഞരുടെ പാരമ്പര്യമുള്ള നാടാണ് ഇന്ത്യയെന്ന് നാൽപ്പത്തൊന്നാമത് മൻ കി ബാത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി അഭിപ്രായപ്പെട്ടു. കൃത്രിമ ബുദ്ധി ഉപയോഗിച്ച് ദിവ്യാംഗരുടെ ജീവിതം മെച്ചപ്പെടുത്താനുള്ള വഴികള്‍ കണ്ടെത്തേണ്ടതുണ്ട്. മനുഷ്യരാശിയുടെ ക്ഷേമത്തിനായി മാത്രം സാങ്കേതികവിദ്യ ഉപയോഗിക്കണമെന്ന് അദ്ദേഹം പറഞ്ഞു.

ശ്രീദേവിയുടെ മൃതദേഹം ഞായറാഴ്ച മുംബൈയിലെത്തും; വസതികളിലേക്ക് ആരാധകരുടെ പ്രവാഹം!ശ്രീദേവിയുടെ മൃതദേഹം ഞായറാഴ്ച മുംബൈയിലെത്തും; വസതികളിലേക്ക് ആരാധകരുടെ പ്രവാഹം!

വസ്തുതകൾ അറിയാൻ ഒരാൾ ജിജ്ഞാസുവായിരിക്കണം. വിസ്മയകരമായ എല്ലാ ഗവേഷണഫലങ്ങള്‍ക്കു പിന്നിലുമുള്ള യഥാർത്ഥ പ്രചോദനമാണിത്. എപ്പോഴും ഈ ജിജ്ഞാസ നാം ഉള്ളില്‍ സൂക്ഷിക്കേണ്ടതുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. മാലിന്യത്തില്‍ നിന്നും ഊർജ്ജം, ഊർജ്ജത്തില്‍ നിന്നും തുടങ്ങിയവയ്ക്ക് ഈ തവണത്തെ ബജറ്റില്‍ പ്രാധാന്യം നല്‍കിയിട്ടുണ്ട്. സ്വച്ച് ഭാരത് പദ്ധതിയ്ക്കു ഗൊബാർ-ധാൻ സംരംഭം വഴി കമ്പോസ്റ്റ് നിര്‍മ്മാണം, വിതരണം അതുവഴി കര്‍ഷകറുടെ സ്വയംപര്യാപ്തത ഉറപ്പു വരുത്തുക തുടങ്ങിയവയും ഇതിലൂടെ നടപ്പിലാക്കുന്നു. ഇതുവഴി ഗ്രാമങ്ങള്‍ വൃത്തിയായി സൂക്ഷിക്കപ്പെടുകയും ചെയ്യുന്നുവെന്നും അദ്ദേഹം മൻ കി ബാത്തിൽ പറഞ്ഞു.

Narendra Modi

മാലിന്യ സംസ്കരണത്തിനായി ഛത്തീസ്ഗഡില്‍ 'ട്രാഷ് മഹോത്സവ്' ആഘോഷിച്ചു. മാലിന്യങ്ങളുടെ പുനരുപയോഗമായിരുന്നു ആ പരിപാടിയുടെ പ്രധാന ലക്‌ഷ്യം. സ്ത്രീകളെ അടിസ്ഥാനപ്പെടുത്തിയുള്ള വികസനമാണ് ഇന്ത്യയില്‍ ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്നത്. സാമൂഹ്യവും സാമ്പത്തികവുമായ എല്ലാ മേഖലകളിലും സ്ത്രീകളുടെ തുല്യ പങ്കാളിത്തം ഉറപ്പുവരുത്തണമെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. കഴിഞ്ഞ 70 വർഷത്തെ ഇരുട്ടിലെ ജീവിതത്തിനുശേഷം എലിഫന്റ് ഐലൻഡിലെ മൂന്ന് ഗ്രാമങ്ങളില്‍ അടുത്തിടെ വൈദ്യുതി വിതരണം ചെയ്തു. വികസനഘട്ടത്തിന്‍റെ ഒരു പുതിയ തുടക്കമാണിതെന്നും അദ്ദേഹം മൻ കീ ബാത്തിലൂടെ പറഞ്ഞു.

ശ്രീദേവിയുടെ മരണം; ഞെട്ടൽ മാറാതെ രാജ്യം, ദു:ഖത്തിൽ പങ്കുചേർന്ന് രാഷ്ട്രപതിയും പ്രധാനമന്ത്രിയും...ശ്രീദേവിയുടെ മരണം; ഞെട്ടൽ മാറാതെ രാജ്യം, ദു:ഖത്തിൽ പങ്കുചേർന്ന് രാഷ്ട്രപതിയും പ്രധാനമന്ത്രിയും...

ഹൃദയാഘാതം, ബോളിവുഡ് താരറാണി ശ്രീദേവി അന്തരിച്ചു... മരണം ദുബായിൽ!!ഹൃദയാഘാതം, ബോളിവുഡ് താരറാണി ശ്രീദേവി അന്തരിച്ചു... മരണം ദുബായിൽ!!

English summary
Prime Minister Narendra Modi addressed the nation on Sunday through his monthly radio program, Mann ki Baat. The 41st edition of his radio show talks about women-led development in the country and introduction of GOBAR-dhan scheme under the Swach Bharat initiative for the farmers in rural India.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X