Get Updates
Get notified of breaking news, exclusive insights, and must-see stories!

രാഹുല്‍ മുഖ്യമന്ത്രി പരീക്കറെ കണ്ടു; തൊട്ടുപിന്നാലെ ദില്ലിയിലേക്ക് മാറ്റി, ദുരൂഹതയെന്ന് കോണ്‍ഗ്രസ്

Recommended Video

cmsvideo
    മനോഹർ പരീക്കറുടെ നില വഷളായിക്കൊണ്ടിരിക്കുന്നു | Oneindia Malayalam

    പനാജി: ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറുടെ ആരോഗ്യ നില വഷളായി. അദ്ദേഹത്തെ ദില്ലിയിലെ എയിംസിലേക്ക് മാറ്റി. ക്യാന്‍സര്‍ ബാധിച്ച് ചികില്‍സയിലായിരുന്ന പരീക്കര്‍ അവശതകള്‍ അവഗണിച്ച് ഓഫീസില്‍ എത്താറുണ്ടായിരുന്നു. അമേരിക്കയിലും മുംബൈയിലും ദില്ലിയിലുമെല്ലാം ചികില്‍സയില്‍ കഴിഞ്ഞ ശേഷം ഒരുമാസം മുമ്പ് ഗോവയില്‍ തിരിച്ചെത്തിയ അദ്ദേഹം സ്വവസതിയില്‍ വിശ്രമത്തിലായിരുന്നു.

    ഇടക്കിടെ ഓഫീസിലെത്തും. ദിവസങ്ങള്‍ക്ക് മുമ്പ് ഇദ്ദേഹത്തെ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സന്ദര്‍ശിച്ചു. പിന്നീടാണ് ആരോഗ്യനിലയില്‍ പ്രതിസന്ധി നേരിടുന്നുവെന്ന് ചൂണ്ടിക്കാട്ടി ദില്ലിയിലേക്ക് മാറ്റിയത്. ഇതില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് രംഗത്തെത്തിയിരിക്കുകാണ് ഗോവയിലെ കോണ്‍ഗ്രസ്....

    വിവാദ ഇടപാടും മന്ത്രിയും

    വിവാദ ഇടപാടും മന്ത്രിയും

    വിവാദമായ റാഫേല്‍ യുദ്ധവിമാന ഇടപാടില്‍ ബിജെപി കേന്ദ്ര നേതൃത്വം വെട്ടിലായിരിക്കുകയാണ്. ഇടപാട് നടക്കുന്ന വേളയില്‍ പ്രതിരോധ മന്ത്രിയായിരുന്നു മനോഹര്‍ പരീക്കര്‍. പിന്നീടാണ് ഇദ്ദേഹം രാജിവെച്ച് ഗോവ മുഖ്യമന്ത്രിയായത്. പരീക്കറെ സംസ്ഥാന ഭരണം നടത്താന്‍ വിട്ടുതരണമെന്ന ബിജെപി പ്രാദേശിക ഘടകത്തിന്റെ ആവശ്യം പരിഗണിച്ചായിരുന്നു ഇത്.

     ആരോപണം ഇങ്ങനെ

    ആരോപണം ഇങ്ങനെ

    എന്നാല്‍ പിന്നീടാണ് റാഫേല്‍ ഇടപാടിലെ അഴിമതി പുറത്തായത്. അഴിമതി നടന്നിട്ടില്ലെന്ന് ബിജെപി വാദിക്കുന്നു. എന്നാല്‍ ഇടപാടിന്റെ മറവില്‍ റിലയന്‍സിന് കോടികളുടെ കരാറുകള്‍ ലഭിച്ചുവെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ആരോപിക്കുന്നു. ഈ സാഹചര്യം നിലനില്‍ക്കവെയാണ് വിവാദമായ ഒരു ഓഡിയോ പുറത്തായത്.

    രാഹുലിന്റെ നീക്കം

    രാഹുലിന്റെ നീക്കം

    റാഫേല്‍ ഇടപാടുമായി ബന്ധപ്പെട്ട നിര്‍ണായക രേഖകള്‍ പരീക്കറുടെ ഗോവയിലെ വീട്ടിലുണ്ടെന്ന് ഗോവയിലെ മന്ത്രി പറയുന്നതായിരുന്നു ഓഡിയോ. ഇത് രാഹുല്‍ ഗാന്ധി പാര്‍ലമെന്റില്‍ പരസ്യപ്പെടുത്തി. ഇതോടെയാണ് സംഭവം വീണ്ടും കത്തിയത്. തുടര്‍ന്നായിരുന്നു രാഹുല്‍ പരീക്കറെ ഗോവയിലെത്തി സന്ദര്‍ശിച്ചത്.

    രാഹുല്‍ പരീക്കര്‍ ചര്‍ച്ച

    രാഹുല്‍ പരീക്കര്‍ ചര്‍ച്ച

    കോണ്‍ഗ്രസ് നേതാക്കള്‍ക്കൊപ്പമാണ് രാഹുല്‍ ഗാന്ധി പരീക്കറെ കാണാന്‍ എത്തിയത്. നേതാക്കളെ പുറത്തുനിര്‍ത്തിയ ശേഷം രാഹുലും പരീക്കറും മാത്രമായി അല്‍പ്പ നേരം സംസാരിക്കുകയും ചെയ്തു. പിന്നീട് രാഹുല്‍ ഗാന്ധി ദില്ലിയിലേക്ക് പോകുകയും ചെയ്തു.

    ഇരുവരും തമ്മില്‍ വാക് പോര്

    ഇരുവരും തമ്മില്‍ വാക് പോര്

    എന്നാല്‍ സന്ദര്‍ശനത്തിന് പിന്നാലെ രാഹുല്‍ ഗാന്ധി റാഫേല്‍ ഇടപാടില്‍ അഴിമതി നടന്നതിന് വ്യക്തമായ തെളിവുണ്ടെന്ന് വീണ്ടും പ്രസംഗിച്ചിരുന്നു. ഇതിനെതിരെ പരീക്കര്‍ രംഗത്തുവരികയും ചെയ്തു. വ്യാജ വിവരങ്ങള്‍ പുറത്തുവിടരുതെന്നാണ് പരീക്കര്‍ രാഹുല്‍ ഗാന്ധിയോട് ആവശ്യപ്പെട്ടത്.

    ദില്ലിയിലേക്ക് മാറ്റി

    ദില്ലിയിലേക്ക് മാറ്റി

    തൊട്ടുപിന്നാലെയാണ് പരീക്കറുടെ ആരോഗ്യനില വഷളായി എന്ന് ചൂണ്ടിക്കാട്ടി പരീക്കറെ ദില്ലിയിലെ എയിംസിലേക്ക് മാറ്റിയത്. രാഹുല്‍ ഗാന്ധി സന്ദര്‍ശിച്ചതിന് പിന്നാലെ പരീക്കറെ ദില്ലിയിലേക്ക് മാറ്റിയതില്‍ ദുരൂഹതയുണ്ടെന്ന് ഗോവ കോണ്‍ഗ്രസ് അധ്യക്ഷന്‍ ഗിരീഷ് ചോദന്‍കര്‍ ആരോപിക്കുന്നു. പരീക്കറുടെ ജീവന്‍ അപകടത്തിലാണെന്ന് സംശയിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

    പരീക്കറുടെ ജീവന്‍ അപകടത്തില്‍

    പരീക്കറുടെ ജീവന്‍ അപകടത്തില്‍

    രാഹുല്‍ ഗാന്ധി സന്ദര്‍ശിച്ച് തൊട്ടടുത്ത ദിവസമാണ് പരീക്കറെ ദില്ലിയിലേക്ക് മാറ്റിയത്. ഇത് സംശയകരമാണ്. റാഫേല്‍ ഇടപാടുമായി ഈ മാറ്റത്തിന് ബന്ധമുണ്ടാകാം. പരീക്കറുടെ ജീവന്‍ അപകടത്തിലാണ് സംശയിക്കുന്നു. പരീക്കറെ കാണാനെത്തിയവരെ കുറിച്ച് അന്വേഷിക്കണമെന്നും ചോദന്‍കര്‍ ആവശ്യപ്പെട്ടു.

    രാഷ്ട്രപതിക്ക് കോണ്‍ഗ്രസ് കത്ത്

    രാഷ്ട്രപതിക്ക് കോണ്‍ഗ്രസ് കത്ത്

    മനോഹര്‍ പരീക്കറുടെ ജീവന്‍ അപകടത്തിലാണെന്ന് ചൂണ്ടിക്കാട്ടി നേരത്തെ രാഷ്ട്രപതിക്ക് കോണ്‍ഗ്രസ് കത്തയച്ചിരുന്നു. പരീക്കര്‍ക്ക് അത്യാഹിതം സംഭവിച്ചേക്കാമെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ ആശങ്ക പ്രകടിപ്പിക്കുന്നത്. പരീക്കര്‍ക്ക് പഴുതടച്ച സുരക്ഷ ഉറപ്പാക്കണമെന്ന് കോണ്‍ഗ്രസ് രാഷ്ട്രപതിയോട് ആവശ്യപ്പെട്ടു. പരീക്കറുടെ ജീവന്‍ അപകടത്തിലാണെന്ന് സംശയിക്കാന്‍ ചില കാരണങ്ങളും കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടി.

    പ്രധാനമന്ത്രിക്കെതിരെ

    പ്രധാനമന്ത്രിക്കെതിരെ

    റാഫേല്‍ യുദ്ധവിമാന ഇടപാടുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാരിനെതിരെ കോണ്‍ഗ്രസും അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും ഒട്ടേറെ ആരോപണങ്ങളാണ് ഉന്നയിക്കുന്നത്. ഇടപാടില്‍ അഴിമതി നടന്നിട്ടുണ്ടെന്നും റിലയന്‍സിന് കോടികളുടെ കരാര്‍ ലഭിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി കൂട്ടുനിന്നുവെന്നും കോണ്‍ഗ്രസ് ആരോപിക്കുന്നു.

    പരീക്കറുടെ കിടപ്പുമുറിയില്‍

    പരീക്കറുടെ കിടപ്പുമുറിയില്‍

    കഴിഞ്ഞമാസം വിവാദമായ ഒരു ഓഡിയോ ക്ലിപ്പ് പുറത്തുവന്നിരുന്നു. ഗോവ ആരോഗ്യ മന്ത്രി വിശ്വജിത്ത് റാണെ ഒരു മാധ്യമപ്രവര്‍ത്തകനുമായി സംസാരിച്ച ഓഡിയോ സന്ദേശമാണ് പുറത്തായത്. റാഫേല്‍ ഇടപാടിന്റെ പ്രധാന രേഖകള്‍ നഷ്ടപ്പെട്ടിട്ടില്ലെന്നും എല്ലാം പരീക്കറുടെ സ്വകാര്യ വസതിയിലെ കിടപ്പുമുറിയില്‍ സൂക്ഷിച്ചിട്ടുണ്ടെന്നുമാണ് റാണെ പറയുന്നത്. ഈ ഓഡിയോ വ്യാജമാണെന്ന് റാണെ പറഞ്ഞെങ്കിലും ഇതുമായി ബന്ധപ്പെട്ട് പരാതി സമര്‍പ്പിക്കുകയോ ഓഡിയോ പുറത്തായത് സംബന്ധിച്ച് അന്വേഷണം പ്രഖ്യാപിക്കുകയോ ചെയ്തില്ല.

    സുരക്ഷ ശക്തമാക്കണം

    സുരക്ഷ ശക്തമാക്കണം

    വ്യാജമായ പ്രചാരണമാണ് ഓഡിയോ ക്ലിപ്പ് വഴി നടത്തുന്നത് എന്ന് ബോധ്യമുണ്ടെങ്കില്‍ എന്തുകൊണ്ട് മന്ത്രി റാണെ പരാതി നല്‍കിയില്ലെന്ന് കോണ്‍ഗ്രസ് ചോദിക്കുന്നു. രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന, അഴിമതികള്‍ നടന്നുവെന്ന് സംശയിക്കുന്ന രേഖകള്‍ പരീക്കറുടെ കിടപ്പുമുറിയില്‍ ഉണ്ടെന്ന വിവരം പുറത്തുവന്ന പശ്ചാത്തലത്തില്‍ പരീക്കറുടെ സുരക്ഷ ശക്തമാക്കണമെന്ന് ഗോവ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഷ്ട്രപതിക്ക് അയച്ച കത്തില്‍ ആവശ്യപ്പെട്ടു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+