കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദില്ലി സര്‍ക്കാരിന്റെ പണം ഗോവയിലെ തിരഞ്ഞെടുപ്പ് പരസ്യങ്ങള്‍ക്കായി ചിലവഴിക്കുന്നു?

കേന്ദ്ര പ്രതിരോധ മന്ത്രിയും ബിജെപി നേതാവുമായ മനോഹര്‍ പരീക്കറാണ് ആരോപണമുന്നയിച്ചത്.

  • By Afeef Musthafa
Google Oneindia Malayalam News

പനാജി: നിയമസഭാ തിരഞ്ഞെടുപ്പ് പ്രചരണം ചൂടുപിടിക്കുന്ന ഗോവയില്‍ ആംആദ്മിക്കെതിരെ പുതിയ ആരോപണവുമായി ബിജെപി. ഏറ്റവും ഒടുവില്‍ കേന്ദ്ര പ്രതിരോധ മന്ത്രിയും ബിജെപിയുടെ സമുന്നത നേതാവുമായ മനോഹര്‍ പരീക്കറാണ് ആംആദ്മിക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്. ദില്ലി സര്‍ക്കാരിലെ ഖജനാവിലുള്ള പണമാണ് ഗോവയിലെ തിരഞ്ഞെടുപ്പ് പരസ്യങ്ങള്‍ക്കായി ആംആദ്മി പാര്‍ട്ടി ഉപയോഗിക്കുന്നതെന്നാണ് അദ്ദേഹം ആരോപിച്ചത്.

അഴിമതിക്കെതിരെ വാ തോരാതെ സംസാരിക്കുന്ന അരവിന്ദ് കെജ്രിവാളും ആംആദ്മിയും യഥാര്‍ത്ഥ അഴിമതികള്‍ ചൂണ്ടിക്കാണിക്കുന്നതില്‍ പരാജയമാണെന്നും പരീക്കര്‍ ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.ഗോവയില്‍ നിന്നുള്ള രാഷ്ട്രീയ നേതാവെന്ന നിലയിലാണ് താന്‍ പ്രവര്‍ത്തിക്കുന്നതെന്നും, മുഖ്യമന്ത്രിയെ തീരുമാനിക്കേണ്ടത് പാര്‍ട്ടിയാണെന്നും മനോഹര്‍ പരീക്കര്‍ പറഞ്ഞു.

aap

മിസ്റ്റര്‍ ക്ലീന്‍ ഇമേജുള്ള മനോഹര്‍ പരീക്കറാണ് സംസ്ഥാനത്തെ ബിജെപി പ്രചാരണങ്ങളുടെ തുറുപ്പുചീട്ട്. എല്ലാ മണ്ഡലങ്ങളിലെയും തിരഞ്ഞെടുപ്പ് പ്രചാരണ യോഗങ്ങളില്‍ പങ്കെടുക്കാനും അദ്ദേഹം ശ്രമിക്കുന്നുണ്ട്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ മനോഹര്‍ പരീക്കറിന്റെ നേതൃത്വത്തില്‍ മത്സരിച്ച ബിജെപി 21 സീറ്റുകളില്‍ വിജയിച്ചാണ് അധികാരം സ്വന്തമാക്കിയത്.

manoharparikar

മനോഹര്‍ പരീക്കറിന് വീണ്ടും മുഖ്യമന്ത്രിയാക്കുന്നത് പൂര്‍ണ്ണമായും തള്ളിക്കളയാനാകില്ലെന്ന് നിതിന്‍ ഗഡ്കരി നേരത്തെ വ്യക്തമാക്കിയിരുന്നു. ഗോവയിലെ അടുത്ത ബിജെപി സര്‍ക്കാര്‍ മനോഹര്‍ പരീക്കറിന്റെ നിയന്ത്രണത്തിലാകും പ്രവര്‍ത്തിക്കുകയെന്നും, വീണ്ടും മുഖ്യമന്ത്രിയാക്കുന്ന കാര്യം തിരഞ്ഞെടുപ്പിന് ശേഷം പാര്‍ട്ടി പരിഗണിക്കുമെന്നുമാണ് ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ പറഞ്ഞത്.

English summary
Manohar Parrikar asks why AAP is using Delhi govt money for ads in Goa election.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X