കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫലം വരുമ്പോള്‍ വോട്ടിങ് യന്ത്രത്തെ കുറ്റം പറയരുതെന്ന് ബിജെപി നേതാവ്; സ്ട്രോങ് റൂമിന് കാവലുമായി എഎപി

Google Oneindia Malayalam News

ദില്ലി: രാജ്യതലസ്ഥാനത്തെ ഭരണം പിടിക്കാനായി അരയും തലയും മുറുക്കിയുള്ള പ്രചാരണമായിരുന്നു ബിജെപി ദില്ലിയില്‍ നടത്തിയിരുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷ, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തുടങ്ങിയവര്‍ ദില്ലിയില്‍ നേരിട്ടിറങ്ങി പ്രചാരണത്തിന് നേതൃത്വം നല്‍കി.

ഷഹീന്‍ബാഗും രാമക്ഷേത്ര നിര്‍മ്മാണവുമൊക്കെ സജീവ പ്രചരാണ വിഷയമാക്കിയെങ്കിലും പുറത്തു വന്ന എക്സിറ്റ് പോള്‍ ഫലങ്ങളൊന്നും ബിജെപിക്ക് ആശ്വാസം പകരുന്നതല്ല. എന്നാല്‍ തിരഞ്ഞെടുപ്പ് ഫലത്തിന്‍റെ കാര്യത്തില്‍ വലിയ ആത്മവിശ്വാസമാണ് ബിജെപി നേതൃത്വം പ്രകടിപ്പിക്കുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ..

അധികാരം ലഭിക്കില്ല

അധികാരം ലഭിക്കില്ല

ദില്ലിയില്‍ നിയമസഭ തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ പ്രധാനപ്പെട്ട 13 എക്സിറ്റ് പോള്‍ ഫലങ്ങളാണ് പുറത്തുവന്നത്. ഇതില്‍ ഒരെണ്ണം പോലും ബിജെപി അധികാരം ലഭിക്കുമെന്ന് പ്രവചിക്കുന്നില്ല. അതേസമയം തന്നെ 12 സര്‍വേകള്‍ ബിജെപിക്ക് കഴിഞ്ഞ തവണത്തേക്കാള്‍ കൂടുതല്‍ സീറ്റുകള്‍ കിട്ടുമെന്ന് അഭിപ്രായപ്പെടുന്നുണ്ട്.

2015 ല്‍

2015 ല്‍

2015 ല്‍ ദില്ലിയെ 70 നിയമസഭ സീറ്റുകളില്‍ 3 സീറ്റുകള്‍ മാത്രമായിരുന്നു ബിജെപിക്ക് ലഭിച്ചത്. ഇത്തവണ അത് ഇരുപതിന് മുകളില്‍ വരെയായി വര്‍ധിപ്പിക്കാന്‍ കഴിയുമെന്നാണ് മിക്ക എക്സിറ്റ് പോളുകളും പ്രവചിക്കുന്നത്. സുദര്‍ശന്‍ ന്യൂസിന്‍റെ 28 ബിജെപിക്ക് എക്സിറ്റ് പോളുകളില്‍ പ്രവചിക്കുന്ന ഏറ്റവും ഉയര്‍ന്ന സംഖ്യ.

2 മുതല്‍ 11 വരെ

2 മുതല്‍ 11 വരെ

അതസമയം തന്നെ ഇന്ത്യ-ടുഡെ ആക്സിസ് സര്‍വ്വേയില്‍ 2 മുതല്‍ 11 വരെ സീറ്റുകളാണ് പ്രവചിക്കുന്നതെന്നതും ശ്രദ്ധേയേമാണ്. വോട്ടിങിന് മുന്‍പ് നടത്തിയ സര്‍വേകളിലും ദില്ലിയില്‍ ബിജെപി അധികാരത്തിലെത്തുമെന്ന് ആരും പ്രവച്ചിരുന്നില്ല.

അവകാശപ്പെടുന്നത്

അവകാശപ്പെടുന്നത്

എന്നാല്‍ എല്ലാ എക്സിറ്റ് പോള്‍ പ്രവചനങ്ങളേയും കാറ്റില്‍ പറത്തുന്ന വിജയം ദില്ലിയില്‍ പാര്‍ട്ടിക്ക് ഉണ്ടാകുമെന്നാണ് ബിജെപി നേതാക്കള്‍ അവകാശപ്പെടുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിന്‍റെ ഫലം വരുമ്പോള്‍ വോട്ടിങ് യന്ത്രത്തെ കുറ്റം പറയുരുതെന്നാണ് ബിജെപി ദില്ലി അധ്യക്ഷന്‍ മനോജ് തിവാരി അഭിപ്രായപ്പെട്ടത്.

സര്‍വേകള്‍ തെറ്റും

സര്‍വേകള്‍ തെറ്റും

26 സീറ്റുവരെ ബിജെപി നേടുമാണ് ചില അഭിപ്രായ സര്‍വേകള്‍ പ്രവചിക്കുന്നത്. എന്നാല്‍ 48 സീറ്റുവരെ നേടി ബിജെപി സര്‍ക്കാരുണ്ടാക്കും. അഭിപ്രായ സര്‍വേകള്‍ തെറ്റുമെന്നും അദ്ദേഹം പറഞ്ഞു. 50 നടുത്ത് ദില്ലിയില്‍ ബിജെപിക്ക് നേടാനാകുമെന്നാണ് പര്‍വേശ് സിംങ് എംപിയുടെ അവകാശവാദം.

മനോജ് തിവാരി

ട്വീറ്റ്

കാവലിരിക്കും

കാവലിരിക്കും

മനോജ് തിവാരിയുടെ പ്രസ്താവനയ്ക്ക് പിന്നാലെ, വോട്ടിങ് യന്ത്രങ്ങള്‍ സൂക്ഷിക്കുന്ന സ്ട്രോങ് റൂമുകള്ക്ക് മുന്നില്‍ കാവലിരിക്കാന്‍ ആംആദ്മി പാര്‍ട്ടി തീരുമാനിച്ചു. വോട്ടിങ് യന്ത്രങ്ങളുടെ സുരക്ഷയെ കുറിച്ച് പാര്‍ട്ടി കണ്‍വീനറും മുഖ്യമന്ത്രിയുമായ അരിവിന്ദ് കെജ്രിവാളിന്‍റെ വസതിയില്‍ ചേര്‍ന്ന യോഗത്തിലായിരുന്നു ഇതു സംബന്ധിച്ച തീരുമാനം എടുത്തത്.

യോഗത്തില്‍

യോഗത്തില്‍

യോഗത്തിൽ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, പ്രശാന്ത് കിഷോർ, സഞ്ജയ് സിങ്, ഗോപാൽ റായ് തുടങ്ങിയവർ പങ്കെടുത്തു. നിയമസഭ തിരഞ്ഞെടുപ്പിന്‍റെ വോട്ടിങ് കഴിഞ്ഞ ശേഷം ദില്ലിയില്‍ ചിലയിടത്ത് പോളിങ് ഉദ്യോഗസ്ഥര്‍ വോട്ടിങ് യന്ത്രങ്ങള്‍ സ്ട്രോങ് റൂമിലേക്ക് കൈമാറിയില്ലെന്നും ആം അദ്മി പാര്‍ട്ടി നേതാക്കള്‍ ആരോപിക്കുന്നുണ്ട്.

ആരോപണം

ആരോപണം

സീല്‍ ചെയ് വോട്ടിങ് യന്ത്രങ്ങള്‍ സ്ട്രോങ് റൂമിലേക്ക് അയക്കാതെ ചിലയിടങ്ങളില്‍ പോളിങ് ഉദ്യോഗസ്ഥര്‍ കൈവശം വച്ചിരിക്കുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. ഇവിഎമ്മുകള്‍ കയ്യിലെടുത്ത് ഡിടിസി ബസില്‍ നിന്നും ഇറങ്ങുന്ന പോളിങ് ഉദ്യോഗസ്ഥരുടെ വീഡിയോ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണുകളില്‍ പ്രചരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കമ്മീഷനെ അറിയിക്കും

കമ്മീഷനെ അറിയിക്കും

ബാബര്‍പൂരിലെ ശാന്തി വിദ്യാനികേതിനില്‍ നിന്നുള്ള ദൃശ്യങ്ങളാണ് ഇത്. ഇവിടെ നിന്നും ഇവിഎം യന്ത്രങ്ങളുമായി ഒരു പോളിങ് ഉദ്യോഗസ്ഥനെ ജനങ്ങള്‍ പിടികൂടി. കിഴക്കന്‍ ദില്ലിയിലെ ഷഹദാര്‍ മേഖലയിലേ വിശ്വാസ് നഗറില്‍ നിന്നും സമാനമായ രീതിയില്‍ വിവരങ്ങള്‍ പുറത്തു വന്നിട്ടുണ്ടെന്നും സഞ്ജയ് സിങ് അവകാശപ്പെട്ടു. ഈ വിവരം തിരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കാന്‍ ആംദ്മി പാര്‍ട്ടി തീരുമാനിച്ചതായും അദ്ദേഹം അറിയിച്ചു.

എഎന്‍ഐ ട്വീറ്റ്

കാവല്‍ ഏര്‍പ്പെടുത്തും

എംപിമാരുടെ യോഗം

എംപിമാരുടെ യോഗം

അതിനിടെ, ദില്ലിയില്‍ ബിജെപി എംപിമാരുടെ യോഗം ആഭ്യന്തര മന്ത്രി അമിത് ഷാ വിളിച്ചു ചേര്‍ത്തിട്ടുണ്ട്. എക്‌സിറ്റ് പോള്‍ ഫലങ്ങളിലെല്ലാം ആംആദ്മി പാര്‍ട്ടി വന്‍ ഭൂരിപക്ഷത്തില്‍ അധികാരത്തില്‍ തുടരമെന്ന പ്രവചനത്തെ തുടര്‍ന്നാണ് അമിത് ഷാ എംപിമാരുടെ യോഗം വിളിച്ചതെന്നാണ് സൂചന. ബിജെപി ദേശീയാധ്യക്ഷന്‍ ജെപി നദ്ദയും മറ്റു പ്രവര്‍ത്തകരും യോഗത്തില്‍ പങ്കെടുത്തേക്കും.

 ദില്ലി: സീല്‍ ചെയ്ത വോട്ടിങ് യന്ത്രങ്ങള്‍ സ്ട്രോങ് റൂമിലെത്തിയില്ല, ഗുരുതര ആരോപണവുമായി ആംആദ്മി ദില്ലി: സീല്‍ ചെയ്ത വോട്ടിങ് യന്ത്രങ്ങള്‍ സ്ട്രോങ് റൂമിലെത്തിയില്ല, ഗുരുതര ആരോപണവുമായി ആംആദ്മി

 പതിനൊന്നാം തിയതി സിപിഎം വലിയ വായില്‍ ബഡായി വിടരുത്; പരിഹാസവുമായി സുരേന്ദ്രന്‍ പതിനൊന്നാം തിയതി സിപിഎം വലിയ വായില്‍ ബഡായി വിടരുത്; പരിഹാസവുമായി സുരേന്ദ്രന്‍

English summary
manoj tiwari say about bjp hope in delhi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X