ഫെമിന മിസ് ഇന്ത്യ കിരീടം മാനുഷി ചില്ലാറിന്

  • Posted By:
Subscribe to Oneindia Malayalam

മുംബൈ: ഫെമിന മിസ് ഇന്ത്യാ കിരീടം മാനുഷി ചില്ലാറിന്. ഹരിയാനയില്‍ നിന്നുള്ള മാനുഷിയാണ് 54ാമത് ഫെമിന മിസ് ഇന്ത്യ കിരീടമണിഞ്ഞത്. ജമ്മു കശ്മീരില്‍ നിന്നുള്ള സന ദുഅ, ബീഹാര്‍ സ്വദേശി പ്രിയങ്ക കുമാരി എന്നിവരാണ് രണ്ടും മൂന്നും സ്ഥാനങ്ങള്‍ സ്വന്തമാക്കിയത്.

ശനിയാഴ്ച രാത്രി മുംബൈയിലെ യാഷ് രാജ് സ്റ്റുഡിയോയിലായിരുന്നു മത്സരം. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 30 മത്സരാര്‍ത്ഥികളാണ് റാംപില്‍ ചുവടുവെച്ചത്. ഡോക്ടര്‍ ദമ്പതികളുടെ മകളായ മാനുഷി ചില്ലാര്‍ ദില്ലി സെന്‍റ് തോമസ് സ്കൂള്‍, ഭഗത്ഫൂല്‍ സിംഗ് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളിലായാണ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്.

 ബോളിവുഡ് താരനിര

ബോളിവുഡ് താരനിര

ഫാഷന്‍ രംഗത്തെയും ബോളിവുഡിലെയും സജീവ സാന്നിധ്യമായ അര്‍ജുന്‍ രാംപാല്‍, മനീഷ് മല്‍ഹോത്ര, ഇലേന ഡിക്രൂസ്, ബിപാഷ ബസു, അഭിഷേക് കപൂര്‍, വിദ്യുത് ജാംവാല്‍, 2016ലെ മിസ് വേള്‍ഡ് സ്റ്റെഹാനീ ദല്‍ വാലേ എന്നിവരായിരുന്നു ഫെമിന മിസ് ഇന്ത്യ മത്സരത്തിന്‍റെ ജഡ്ജിംഗ് പാനലിലുണ്ടായിരുന്നത്.

സാമൂഹിക പ്രശ്നങ്ങളില്‍

സാമൂഹിക പ്രശ്നങ്ങളില്‍

റാംപില്‍ ചുവടുവെയ്ക്കുന്നതിന് മുന്നോടിയായി മത്സരാര്‍ത്ഥികളെ സ്ക്രീനിംഗിനും വിധേയരാക്കിയിരുന്നു. വിവിധ സാമൂഹിക പ്രശ്നങ്ങളില്‍ അഭിപ്രായം പ്രകടിപ്പിക്കാനും ബോധവല്‍ക്കരണം നടത്താനുമായിരുന്നു റാമ്പില്‍ മത്സരിക്കാനിരിക്കുന്ന സുന്ദരികള്‍ക്ക് ലഭിച്ച ടാസ്ക്.

 ആദ്യ ആറില്‍

ആദ്യ ആറില്‍

മാനുഷി ചില്ലാറിന് പുറമേ ഷെഫാലി സൂദ്, സന ദുഅ, പ്രിയങ്ക കുമാരി, അനുകൃതി ഗുസൈന്‍, ഐശ്വര്യ ദേവന്‍ എന്നിവരാണ് ആദ്യ ആറ് സ്ഥാനങ്ങളിലെത്തിയത്.

ഐ ക്യാന്‍ ചെയ്ഞ്ച് ദി വേള്‍ഡ്

ഐ ക്യാന്‍ ചെയ്ഞ്ച് ദി വേള്‍ഡ്

മാനുഷി ചില്ലാറിന് പുറമേ ഷെഫാലി സൂദ്, സന ദുഅ, പ്രിയങ്ക കുമാരി, അനുകൃതി ഗുസൈന്‍, ഐശ്വര്യ ദേവന്‍ എന്നിവരാണ് ആദ്യ ആറ് സ്ഥാനങ്ങളിലെത്തിയത്.

 ഐ ക്യാന്‍ ചെയ്ഞ്ച് ദി വേള്‍ഡ്

ഐ ക്യാന്‍ ചെയ്ഞ്ച് ദി വേള്‍ഡ്

ജീവിത യാത്രയില്‍ മുഴുവന്‍ എനിക്കൊരു കാഴ്ചപ്പാടുണ്ടാവും അതിലെത്തിച്ചേരുമെന്ന വിശ്വാസവുമുണ്ടായിരുന്നു. ഈ ലോകത്തെ മാറ്റിമറിയ്ക്കാന്‍ എനിക്ക് കഴിയും. ഫെമിന മിസ് ഇന്ത്യ കിരീടമണിഞ്ഞ ശേഷം മാനുഷി പറയുന്നു. ഹരിയാന സ്വദേശിയാ മാനുഷി ചില്ലാര്‍ ഡോക്ടര്‍ ദമ്പതികളുടെ മകളാണ്. ഭഗത്ഫൂല്‍ സിംഗ് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളിലായാണ് ചില്ലാര്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്.

 കാഴ്ചക്കാരായി താരനിര

കാഴ്ചക്കാരായി താരനിര

ബോളിവുഡിലെ സൂപ്പര്‍ സ്റ്റാറുകളായ രണ്‍ബീര്‍ കപൂര്‍, സുശാന്ത് സിംഗ് രാജ്പുത്ര, ആലിയ ഭട്ട്, ഗായകന്‍ സോനു സിംഗ് എന്നിവരും പെര്‍ഫോമന്‍സ് കൊണ്ട് കാഴ്ച്ക്കാരെ കയ്യിലെടുത്തു. കരണ്‍ ജോഹര്‍, റിതേഷ് ദേശ്മുഖ് എന്നിവരുടെ നേതൃത്തിലായിരുന്നു ഫെമിന മിസ് ഇന്ത്യ മത്സരം അരങ്ങേറിയത്.

English summary
the new face of India has been chosen--Miss Haryana Manushi Chhillar has been declared Miss India 2017.
Please Wait while comments are loading...