കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജസ്ഥാനില്‍ മാനവേന്ദ്ര സിംഗ് നിര്‍ണായകമാകും.... ജാട്ടുകളും രജപുത്രരും കോണ്‍ഗ്രസിന് പിന്തുണ നല്‍കും

Google Oneindia Malayalam News

ജയ്പൂര്‍: രാജസ്ഥാനില്‍ ബിജെപിക്ക് പ്രതിസന്ധികളേറുന്നു. മാനവേന്ദ്ര സിംഗ് കോണ്‍ഗ്രസില്‍ ചേര്‍ന്നതോടെ അദ്ദേഹം സംസ്ഥാനത്തെ കിംഗ് മേക്കറാവുമെന്നാണ് റിപ്പോര്‍ട്ട്. ജാതിവോട്ടുകള്‍ വലിയ രീതിയില്‍ കോണ്‍ഗ്രസിലേക്ക് ഒഴുകുമെന്നാണ് മനസ്സിലായിരിക്കുന്നത്. വിവിധ വിഭാഗങ്ങളുമായി മാനവേന്ദ്ര സിംഗ് ചര്‍ച്ചകളും നടത്തുന്നുണ്ട്. കോണ്‍ഗ്രസിന് ചരിത്രത്തില്‍ ഒരിക്കലും കിട്ടാത്ത അത് സീറ്റുകള്‍ രാജസ്ഥാനില്‍ നിന്ന് ലഭിക്കുമെന്നാണ് വിലയിരുത്തല്‍. അതേസമയം കോണ്‍ഗ്രസിന് ആകെയുള്ള പ്രതിസന്ധി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാത്തതാണ്.

ഇതെല്ലാം മാനവേന്ദ്ര സിംഗിന്റെ വരവോടെ അപ്രസക്തമായിരിക്കുകയാണ്. അതേസമയം രജപുത്ര വിഭാഗവും ജാട്ടുകളും കോണ്‍ഗ്രസിനെ പിന്തുണയ്ക്കുമെന്ന സൂചനയാണ് നല്‍കുന്നത്. ജനങ്ങള്‍ ബിജെപിയോട് പ്രതികാരം ചെയ്യാന്‍ കാത്തിരിക്കുകയാണെന്ന് മാനവേന്ദ്ര സിംഗ് പറയുന്നു. ഇത് മുഖ്യമന്ത്രി വസുന്ധര രാജയ്ക്കുള്ള മുന്നറിയിപ്പ് കൂടിയാണിത്.

ബിജെപിക്ക് വന്‍ പ്രതിസന്ധി

ബിജെപിക്ക് വന്‍ പ്രതിസന്ധി

ബാര്‍മര്‍, ജലൗര്‍, ജെയ്‌സാല്‍മീര്‍, ജോധ്പൂര്‍ എന്നിവിടങ്ങളില്‍ ഇപ്പോള്‍ തന്നെ ബിജെപി വിരുദ്ധ വിഭാഗങ്ങള്‍ ഒന്നിക്കാന്‍ ആരംഭിച്ചിട്ടുണ്ട്. ഇതിന് നേതൃത്വം നല്‍കുന്നത് മാനവേന്ദ്ര സിംഗാണ്. ജസ്വന്ത് സിംഗിന് ടിക്കറ്റ് നിഷേധിച്ചതും അദ്ദേഹത്തെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതും സംസ്ഥാനത്ത് ബിജെപിക്കെതിരെ വലിയ വികാരമുണ്ടാക്കിയിട്ടുണ്ട്. വസുന്ധര രാജെയാണ് എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണമെന്നാണ് മാനവേന്ദ്ര സിംഗ് പറയുന്നത്.

മാനവേന്ദ്ര സിംഗ് നിര്‍ണായകമാകും

മാനവേന്ദ്ര സിംഗ് നിര്‍ണായകമാകും

ബിജെപിയുടെ വോട്ടു ബാങ്കില്‍ വലിയ ചോര്‍ച്ചയുണ്ടാക്കാന്‍ മാനവേന്ദ്ര സിംഗിന് സാധിക്കും. കോണ്‍ഗ്രസിലെ കിംഗ് മേക്കറായി അദ്ദേഹം ഉയരാനും സാധ്യതയുണ്ട്. രാഹുല്‍ ഗാന്ധി ഇത് തിരിച്ചറിഞ്ഞാണ് അദ്ദേഹത്തെ പാര്‍ട്ടിയില്‍ എത്തിച്ചത്. രാജസ്ഥാനില്‍ ബിജെപിക്ക് തിരിച്ചടി നേരിട്ടാല്‍ അത് മധ്യപ്രദേശിലും ഛത്തീസ്ഗഡിലും പ്രതിഫലിക്കാന്‍ എല്ലാ സാധ്യതയുമുണ്ട്. അതേസമയം സംസ്ഥാനത്ത് ഉടനീളം മാനവേന്ദ്ര സിംഗിന്റെ നേതൃത്വത്തില്‍ പ്രചാരണം നടത്താനും കോണ്‍ഗ്രസ് ലക്ഷ്യമിടുന്നുണ്ട്.

ജാതി വോട്ടുകള്‍ നിര്‍ണായകം

ജാതി വോട്ടുകള്‍ നിര്‍ണായകം

സംസ്ഥാനത്ത് ജാതി വോട്ടുകള്‍ നിര്‍ണായമാകുമെന്നാണ് വ്യക്തമാകുന്നത്. ജാട്ടുകള്‍, രജപുത്രര്‍, ഗുജ്ജാറുകള്‍, മീണകള്‍ എന്നീ വിഭാഗങ്ങളാണ് ശക്തം. ഇവര്‍ ബിജെപിയുമായി ഇടഞ്ഞ് നില്‍ക്കുകയാണ്. ഈ നാല് വിഭാഗങ്ങളും തമ്മില്‍ പരസ്പര ശത്രുതയിലാണ്. അതേസമയം കോണ്‍ഗ്രസ് വിട്ട കിരോലി ലാല്‍ മീണ മാനവേന്ദ്ര സിംഗിന്റെ വരവിനെ എതിര്‍ത്തിട്ടുണ്ട്. ഇത് മീണ വിഭാവും രജപുത്രരും തമ്മില്‍ കാലങ്ങളായുള്ള പ്രശ്‌നങ്ങളുടെ പേരിലാണ്. ജാട്ടുകള്‍ സ്ഥിരമായി കോണ്‍ഗ്രസിനെ പിന്തുണയ്ക്കുന്നവരാണ്.

ഇനിയുള്ള നീക്കങ്ങള്‍...

ഇനിയുള്ള നീക്കങ്ങള്‍...

ബിജെപിയുടെ സ്ഥിരം വോട്ടുബാങ്കായ രജപുത്ര വിഭാഗം ഏതാണ്ട് കൈയ്യൊഴിഞ്ഞ അവസ്ഥയാണ്. മാനവേന്ദ്ര സിംഗ് വരുന്നത് വഴി ആ വോട്ട് ബാങ്ക് കോണ്‍ഗ്രസ് ഉറപ്പിക്കും. പക്ഷേ പകരം മീണ വിഭാഗത്തെ കൂടെ നിര്‍ത്താന്‍ കഷ്ടപ്പെടേണ്ടി വരം. ഹനുമാന്‍ ബേനിവാള്‍ എന്ന ജാട്ട് നേതാവ് സ്വതന്ത്രനായി മത്സരിക്കുന്നുണ്ട്. ബേനിവാള്‍ യുവനേതാക്കളില്‍ വലിയ സ്വാധീനമുള്ളയാളാണ്. ഇയാള്‍ മൂന്നാം മുന്നണിയുണ്ടാക്കിയാല്‍ കോണ്‍ഗ്രസിന് അത് തിരിച്ചടിയാകും. സച്ചിന്‍ പൈലറ്റ് ഇയാളുടെ പിന്തുണയ്ക്കായി ശ്രമിക്കുന്നുണ്ട്.

രാഹുല്‍ രംഗത്ത്....

രാഹുല്‍ രംഗത്ത്....

രാജസ്ഥാനില്‍ ഇതുവരെ കാണാത്ത നീക്കങ്ങളാണ് രാഹുല്‍ ഗാന്ധി നടത്തുന്നത്. മാനവേന്ദ്ര സിംഗിനൊപ്പം ജാട്ട് വോട്ടുകളെ ഒപ്പം നിര്‍ത്താന്‍ അദ്ദേഹം ശ്രമം തുടങ്ങിയിട്ടുണ്ട്. പശ്ചിമ രാജസ്ഥാനില്‍ ജാട്ടുകള്‍ വലിയ ശക്തിയാണ്. പരമ്പരാഗത വോട്ടു ബാങ്കായ ജാട്ടുകളെ കൂടെ കൂട്ടിയിട്ടില്ലെങ്കിലും മുസ്ലീങ്ങളുടെയും ബ്രാഹ്മണരുടെയും വോട്ടുകള്‍ കോണ്‍ഗ്രസിന് നഷ്ടമാകും. ഇവര്‍ ജാട്ടുകളുമായി അടുത്ത ബന്ധം പുലര്‍ത്തുന്നവരാണ്. ബേനിവാളിനെ പ്രതിരോധിച്ചില്ലെങ്കില്‍ ഈ വോട്ടുകള്‍ അദ്ദേഹത്തിന് ലഭിക്കും.

ഗുജ്ജാറുകളും മീണകളും

ഗുജ്ജാറുകളും മീണകളും

സംസ്ഥാനത്തെ പോരാട്ടം ഗുജ്ജാറുകളും മീണകളും തമ്മിലുള്ള പോരാട്ടമായിട്ടാണ് ബിജെപി ഉയര്‍ത്തിക്കാട്ടുന്നത്. ഇത് അപകടകരമായ നീക്കമാണ്. കോണ്‍ഗ്രസ് അധ്യക്ഷനായ സച്ചിന്‍ പൈലറ്റ് ഗുജ്ജാര്‍ വിഭാഗക്കാരനാണ്. സംസ്ഥാനത്ത് ഗുജ്ജാറുകളും മീണകളും തമ്മില്‍ കടുത്ത ശത്രുതയിലാണ്. എസ്ടി വിഭാഗത്തില്‍ ഗുജ്ജാറുകളെ ഉള്‍പ്പെടുത്തണമെന്നാണ് മീണയുടെ ആവശ്യം. ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണവും ഇത് തന്നെയാണ്. എന്തുകൊണ്ടാണ് സച്ചിന്‍ പൈലറ്റ് ഈ ആവശ്യം ഉന്നയിക്കാത്തതെന്നും അദ്ദേഹം ചോദിക്കുന്നു.

ജാതി വാദം തിരിച്ചടിക്കുന്നു

ജാതി വാദം തിരിച്ചടിക്കുന്നു

കിരോരി ലാല്‍ മീണയുടെ ജാതി വാദം ബിജെപിക്ക് തിരിച്ചടിയാവുമെന്നാണ് വിലയിരുത്തല്‍. കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പിലും പരാജയപ്പെട്ട കിരോരി ലാലിന് മീണ വിഭാഗത്തിനിടയില്‍ വലിയ മതിപ്പില്ല. പോരാത്തതിന് ബിജെപി തങ്ങള്‍ക്കായി കഴിഞ്ഞ അഞ്ച് വര്‍ഷം ഒന്നും ചെയ്തിട്ടില്ലെന്ന വാദവും ഇവര്‍ക്കിടയിലുണ്ട്. ഇവര്‍ കോണ്‍ഗ്രസിന് തന്നെ വോട്ടു ചെയ്യുമെന്നാണ് പ്രവചനം. അതേസമയം ജാതിവോട്ടുകള്‍ ഇല്ലാതെ 2013ല്‍ മാത്രമാണ് ഒരു വിജയം രാജസ്ഥാനില്‍ ഉണ്ടായത്. അന്ന് മോദി പ്രഭാവമാണ് ബിജെപിയെ മുന്നോട്ട് നയിച്ചത്.

മാനവേന്ദ്ര സിംഗ് കോണ്‍ഗ്രസിലേക്ക്.... ദുര്‍ഗാഷ്ടമി ദിനത്തില്‍ പാര്‍ട്ടി പ്രവേശനം നല്‍കും!!മാനവേന്ദ്ര സിംഗ് കോണ്‍ഗ്രസിലേക്ക്.... ദുര്‍ഗാഷ്ടമി ദിനത്തില്‍ പാര്‍ട്ടി പ്രവേശനം നല്‍കും!!

ശബരിമല വിഷയത്തില്‍ ദേവസ്വം ബോര്‍ഡ് സുപ്രീം കോടതിയിലേക്ക്... നിലപാടുമായി പദ്മകുമാര്‍!!ശബരിമല വിഷയത്തില്‍ ദേവസ്വം ബോര്‍ഡ് സുപ്രീം കോടതിയിലേക്ക്... നിലപാടുമായി പദ്മകുമാര്‍!!

English summary
manvendra singh may be the kingmaker in rajasthan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X