കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുംബൈയില്‍ കെട്ടിടം തകര്‍ന്ന് മലയാളി മരിച്ചു, കൂടുതല്‍ മലയാളികള്‍ കുടുങ്ങിക്കിടക്കുന്നതായി സൂചന

Google Oneindia Malayalam News

മുംബൈ: മഹാരാഷ്ട്രയിലെ താനെയില്‍ കെട്ടിടം തകര്‍ന്ന് വീണ് മലയാളി ഉള്‍പ്പടെ ഏഴ് പേര്‍ മരിച്ചു. കല്യാണിനടുത്തുള്ള തര്‍ക്കുളിയിലാണ് സംഭവം. മലയാളിയായ പന്തളം സ്വദേശിനി ഉഷ ഭൂഷനാണ് മരിച്ച മലയാളി.

ചൊവ്വാഴ്ച രാത്രിയെടെയാണ് ചോറലഗാവിലുള്ള 'മാതൃകൃപ' എന്ന കെട്ടിടം തകര്‍ന്ന് വീണത്. നാലോളം മലയാളി കുടുംബങ്ങള്‍ ഈ കെട്ടടത്തില്‍ താമസിയ്ക്കുന്നു. എട്ടോളം പേര്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നതായി റിപ്പോര്‍ട്ടുണ്ട്. പന്ത്രണ്ട് പേര്‍ക്ക് പരിക്കേറ്റു.

Maharashtra

ചൊവ്വാഴ്ച രാത്രി 11 മണിയോടെയാണ് കനത്ത മഴയില്‍ കെട്ടടത്തിന്റെ ഒരുഭാഗം തകര്‍ന്ന് വീണത്. ശബ്ദം കേട്ട് മറ്റുള്ളവര്‍ പുറത്തേയ്ക്ക് ഒടുകയായിരുന്നുവെന്ന് കെട്ടിടത്തിലെ താമസക്കാരനായ ബാല ഗണേഷ് പറയുന്നു.

12 മുതല്‍ പതിനഞ്ച് വരെ കുടുംബങ്ങള്‍ അപകടത്തില്‍പെട്ടിട്ടുണ്ടെന്നാണ് ഇയാള്‍ പറയുന്നത്. ഇതില്‍ നാലോളം മലയാളി കുടുംബങ്ങളും ഉള്‍പ്പെടുന്നു. ദുരന്ത വിവാരണ സേനയെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തുകയാണ്. കെട്ടിടത്തിനുള്ളില്‍ കൂടുതല്‍പേര്‍ കുടുങ്ങിക്കിടക്കുന്നതിനാല്‍ മരണ സംഖ്യ ഉയരാന്‍ സാധ്യതയുണ്ട്.

English summary
Many feared trapped as building collapses in Thane
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X