10 രൂപയ്ക്ക് ഏത് രോഗത്തിനും ചികിത്സ! കുത്തിവെയ്പും ഫ്രീ; ഒരു ഗ്രാമത്തെ എയ്ഡ്സ് വിഴുങ്ങിയതിന് പിന്നിൽ

  • Posted By: Desk
Subscribe to Oneindia Malayalam

ലഖ്നൗ: ഉത്തർപ്രദേശിലെ ബംഗാർമൗ ഗ്രാമവാസികൾക്ക് ഇപ്പോഴും അതൊന്നും വിശ്വസിക്കാൻ കഴിയുന്നില്ല. ഗ്രാമത്തിലെ നാൽപ്പതിലേറെ പേർക്ക് എയ്ഡ്സ് വരാൻ കാരണം തങ്ങളുടെ പ്രിയപ്പെട്ട യാദവ് ഡോക്ടറാണെന്ന വാർത്ത പുറത്തുവന്നപ്പോൾ എല്ലാം കുപ്രചരണമായിരിക്കുമെന്നായിരുന്നു അവരുടെ പ്രതീക്ഷ. പക്ഷേ, സത്യം തിരിച്ചറിഞ്ഞപ്പോൾ നാട്ടുകാരും ഞെട്ടിത്തരിച്ചു.

സുനിയുടെ കോടീശ്വരിയായ സുഹൃത്ത്! ആക്രമിക്കപ്പെട്ടതിന് ശേഷമുള്ള നടിയുടെ ചികിത്സ; ആവശ്യങ്ങൾ ഇതെല്ലാം...

രക്ഷകനെന്ന് വാഴ്ത്തിയിരുന്ന യാദവ് ഡോക്ടർ ഒരിക്കലും അങ്ങനെ ചെയ്യില്ലെന്നാണ് ഗ്രാമവാസികൾ ഇപ്പോഴും വിശ്വസിക്കുന്നത്. മറ്റ് ഡോക്ടർമാർ തങ്ങളോട് മുഖംതിരിച്ചപ്പോൾ യാദവ് ഡോക്ടറാണ് ചികിത്സ നൽകിയിരുന്നതെന്നും ഇവർ പറയുന്നു.

 എച്ച്ഐവി...

എച്ച്ഐവി...

എയ്ഡ്സ് രോഗിയെ കുത്തിവെയ്ക്കാൻ ഉപയോഗിച്ച അതേ സൂചി കൊണ്ട് മറ്റു രോഗികളെയും കുത്തിവെച്ചതിനാൽ നാൽപ്പതിലേറെ പേർക്ക് എയ്ഡ്സ് ബാധിച്ചെന്നായിരുന്നു കഴിഞ്ഞദിവസം പുറത്തുവന്ന റിപ്പോർട്ട്. ഉത്തർപ്രദേശിലെ ഉന്നാവോ ജില്ലയിലെ ബംഗാർമൗ മേഖലയിലാണ് സംഭവമുണ്ടായത്.

 സൈക്കിളിൽ ക്ലിനിക്ക്...

സൈക്കിളിൽ ക്ലിനിക്ക്...

സൈക്കിളിൽ സഞ്ചരിച്ച് രോഗികളെ ശുശ്രൂഷിച്ചിരുന്ന രാജേന്ദ്ര യാദവ് എന്നയാളാണ് ഇത്രയും പേർക്ക് കുത്തിവെയ്പ് നൽകിയത്. ഇയാൾ വ്യാജ ഡോക്ടറാണെന്ന് പിന്നീട് സ്ഥിരീകരിച്ചു. എന്നാൽ രാജേന്ദ്ര യാദവ് വ്യാജ ഡോക്ടറാണെന്ന കാര്യം ഗ്രാമവാസികൾക്ക് അറിയില്ലായിരുന്നു.

 യാദവ്...

യാദവ്...

വെറും പത്തു രൂപ മാത്രം ഫീസ് വാങ്ങി രോഗികളെ ചികിത്സിക്കുന്ന യാദവ് ഡോക്ടറെ ഒരു രക്ഷകനായാണ് നാട്ടുകാർ കണ്ടിരുന്നത്. പനി, ജലദോഷം, ചുമ തുടങ്ങിയവയ്ക്ക് പുറമേ വലിയ അസുഖങ്ങൾക്കും ഇയാൾ രോഗികളെ ചികിത്സിച്ചിരുന്നു.

മറ്റു ഡോക്ടർമാർ...

മറ്റു ഡോക്ടർമാർ...

മറ്റു ഡോക്ടർമാർ വിലകൂടിയ മരുന്ന് മാത്രം എഴുതിനൽകുമ്പോൾ യാദവ് വിലകുറഞ്ഞ മരുന്നുകളാണ് രോഗികൾക്ക് നൽകിയിരുന്നത്. കൂടാതെ സൗജന്യമായും മരുന്നുകൾ നൽകാറുണ്ടായിരുന്നു. ഇതിനെല്ലാം പുറമേ മറ്റു ഡോക്ടർമാർക്കുള്ള അഹങ്കാരവും പുച്ഛവുമെല്ലാം യാദവിനില്ലായിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്.

 രോഗികൾ...

രോഗികൾ...

ചെലവ് കുറഞ്ഞ ചികിത്സാരീതികൾ തന്നെയാണ് യാദവിനെ നാട്ടുകാർക്കിടയിൽ പ്രശസ്തനാക്കിയത്. എന്നാൽ രാജേന്ദ്ര യാദവ് ഒരു വ്യാജ ഡോക്ടറായിരുന്നുവെന്ന കാര്യം ആർക്കുമറിയില്ലായിരുന്നു. ബംഗാർമൗ ടൗണിലെ പ്രേംഗുഞ്ജ്, കരീമുദ്ദീൻ നഗർ, ചക്മീര തുടങ്ങിയ മേഖലകളിലാണ് യാദവ് രോഗികളെ ചികിത്സിച്ചിരുന്നത്.

ഗ്ലാസ് സിറിഞ്ച്...

ഗ്ലാസ് സിറിഞ്ച്...

ഒരോ ഗ്രാമങ്ങളിലും സൈക്കിളിൽ ചവിട്ടിയെത്തുന്ന രാജേന്ദ്ര യാദവ് ഗ്ലാസ് കൊണ്ടുള്ള ഒരൊറ്റ സിറിഞ്ചാണ് എല്ലാ കുത്തിവെയ്പിനും ഉപയോഗിച്ചിരുന്നത്. ഇതുതന്നെയാണ് ഇത്രയധികം പേർക്ക് എച്ച്ഐവി ബാധിക്കാനിടയായ പ്രധാനകാരണം.

സ്വിച്ച് ഓഫ്

സ്വിച്ച് ഓഫ്

അതേസമയം, നാൽപ്പതിലേറെ പേർക്ക് എയ്ഡ്സ് സ്ഥിരീകരിച്ചതിനെ തുടർന്ന് വ്യാജ ഡോക്ടർ ഒളിവിൽപോയിരിക്കുകയാണ്. ഇയാളുടെ യഥാർഥ വിലാസം ആർക്കുമറിയാത്തതിനാൽ പോലീസ് അന്വേഷണവും വഴിമുട്ടി. യാദവ് ഉപയോഗിച്ചിരുന്ന മൊബൈൽ ഫോൺ നമ്പറും കഴിഞ്ഞദിവസം മുതൽ സ്വിച്ച് ഓഫ് ചെയ്തിരിക്കുകയാണ്.

സോനു നിഗത്തിന്റെ ജീവൻ അപകടത്തിൽ! ഏതുനിമിഷവും അത് സംഭവിച്ചേക്കാം! ഇന്റലിജൻസ് മുന്നറിയിപ്പ്...

ത്രിപുരയെന്ന ചെങ്കോട്ട തകർന്നടിയും! ചെങ്കൊടിക്ക് പകരം കാവിക്കൊടി ഉയരും... ബിജെപിക്ക് ഉജ്ജ്വലവിജയം...


English summary
many hiv cases reported in unnao district up, rajendra yadav offered cheap treatment in village.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്