• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നേത്രദാനം മഹാദാനം; നേത്രദാനത്തിന് ബെംഗളൂരുവില്‍ ബ്ലൈന്‍ഡ് വാക്, തെരുവില്‍ അണിനിരക്കുക ആയിരങ്ങള്‍!!

Google Oneindia Malayalam News

ബെംഗളൂരു: നേത്രദാനത്തെ പ്രോത്സാപ്പിക്കുന്നതിനുള്ള പരിപാടി സംഘടിപ്പിച്ച് എന്‍ജിഒ. ബെംഗളുരു കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ദി പ്രൊജക്ട് വിഷനാണ് ബ്ലൈന്‍ഡ് വാക് എന്ന പേരില്‍ ലോക കാഴ്ച ദിനമായ ഒക്ടോബര്‍ പത്തിന് പരിപാടി സംഘടിപ്പിക്കുന്നത്. ലോകത്തിന്റെ വ്യത്യസ്ത ഭാഗങ്ങളിലും ഇതേ ദിവസം ബ്ലൈന്‍ഡ് വാക് പരിപാടി സംഘടിപ്പിക്കും. വൈകിട്ട് 4.30ന് സെന്റ് ജോസഫ്സ് സ്കൂളില്‍ നിന്നാരംഭിച്ച് മ്യൂസിയം റോഡ് വഴി വരുന്ന ഫ്രീഡം വാക്ക് ബ്രിഗേഡ് ജംങ്ഷനിലെ സാംസങ്ങ് ഒപേരാ ഹൗസിന് മുമ്പിലാണ് അവസാനിക്കുന്നത് .

നിങ്ങൾക്ക് എപ്പോഴെങ്കിലും മറ്റൊൾക്ക് വെളിച്ചമാകണമെന്ന് തോന്നിയിട്ടുണ്ടോ? ഇതേ സന്ദേശമാണ് വേൾഡ് ബ്ലൈൻഡ് വാകും ജനങ്ങളിലേക്ക് എത്തിക്കുന്നത്. മരണ ശേഷം നേത്രദാനത്തിനുള്ള സന്ദേശം ആളുകളിലേക്കെത്തിക്കുകയാണ് പ്രൊജക്ട് വിഷൻ. നേതൃദാനം സംബന്ധിച്ച് പ്രതിജ്ഞയെടുക്കാനും ബ്ലൈന്‍ഡ് വാക്ക് അവസരം നല്‍കുന്നുണ്ട്.

ബ്ലൈൻഡ് വാക്കിനെത്തുന്ന കാഴ്ചാ വൈകല്യമില്ലാത്തവർക്ക് കണ്ണ് തുണികൊണ്ട് കെട്ടിയാണ് മനുഷ്യച്ചങ്ങലയിൽ പങ്കെടുക്കാൻ കഴിയുക. നേത്രദാനം ചെയ്ത് സമൂഹത്തിന് സ്വയം വിഷന്‍ അംബാസിഡ‍ര്‍മായി നേത്ര എളുപ്പത്തിലാക്കുകയാണ് ബ്ലൈന്‍ഡ് വാക് മുന്നോട്ടുവക്കുന്ന ലക്ഷ്യം. 2014ല്‍ ആരംഭിച്ച ദൗത്യത്തിന് അഞ്ച് വര്‍ഷം പിന്നിടുമ്പോള്‍ മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്നാണ് സംഘാടകര്‍ സാക്ഷ്യപ്പെടുത്തുന്നത്. എന്നാല്‍ കഴിഞ്ഞ തവണത്തേക്കാള്‍ വളന്റിയര്‍മാര്‍ ഇത്തവണത്തെ ബ്ലൈന്‍ഡ് വാക്കില്‍ പങ്കാളിയാകുമെന്നാണ് കരുതുന്നത്. എന്നാല്‍ രാജ്യത്ത് ഇതിനകം 750 ലധികം ബ്ലൈന്‍ഡ് വാക്കുകളാണ് കഴിഞ്ഞ അ‍ഞ്ച് വര്‍ഷത്തിനിടെ സംഘടിപ്പിട്ടിട്ടുള്ളത്. ഇതില്‍ എന്‍എസ്എസും യുവജന സംഘടനകളുടെയും പങ്കാളിത്തത്തോടെയും പിന്തുണയോടെയുമാണ് കേരളത്തില്‍ പരിപാടി സംഘടിപ്പിച്ച് വരുന്നതെന്ന് പ്രൊജക്ട് വിഷന്‍ ഡയറക്ടര്‍ ഫാ. ജോര്‍ജ് പറയുന്നു.

നേത്രദാനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പൊതുജനങളെ ബോധവല്‍ക്കരിക്കുകയാണ് ബ്ലൈന്‍ഡ‍് വാക്ക് വഴി ലക്ഷ്യമിടുന്നതെന്ന് പ്രൊജക്ട് വിഷന്‍ ഡയറക്ടര്‍ ഫാ. ജോര്‍ജ് വണ്‍ ഇന്ത്യയോട് പറഞ്ഞു. ഇന്ത്യയില്‍ മാത്രം 30 ലക്ഷം പേരാണ് കോര്‍ണയിലുള്ള തകരാറുകള്‍ മൂലം കാഴ്ചാ വൈകല്യം അനുഭവിക്കുന്നത്. നേത്രദാനം വഴി ഇത് പരിഹരിക്കാനാവും, എന്നാവും നേത്രദാനത്തിന് സന്നദ്ധരായി ആരും മുമ്പോട്ട് വരുന്നില്ല. 30 ലക്ഷം കോര്‍ണിയ വേണ്ടിടത്ത് 30000 മാത്രമാണ് ഓരോ വര്‍ഷവും ശേഖരിക്കാന്‍ കഴിയുന്നതെന്നും അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു. എന്നാല്‍ ഈ അന്തരം നികത്താനാകുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവെക്കുന്നുണ്ട്. ഇന്ത്യയ്ക്ക് പുറമേ കാഴ്ചാ വൈകല്യം അനുഭവിക്കുന്നവര്‍ക്ക് ഐക്യധാര്‍ഡ്യം പ്രഖ്യാപിച്ച് ശ്രീലങ്ക, ഫിലിപ്പൈന്‍സ്, കാനഡ‍, ചൈന എന്നീ രാജ്യങ്ങളിലും ബ്ലൈന്‍‍ഡ് വാക്ക് സംഘടിപ്പിക്കപ്പെടുന്നുണ്ട്.

കാഴ്ചാ വൈകല്യമുള്ള ഡോ. ജയന്ത്കുമാറാണ് ശാരീരിക അവസ്ഥകള്‍ വെച്ചുകൊണ്ട് കലാപരിപാടികള്‍ അവതരിപ്പിക്കാന്‍ പ്രചോദനം നല്‍കുന്നത്. അദ്ദേഹം തന്റെ ജീവിതാനുഭവങ്ങളും വണ്‍ഇന്ത്യയുമായി പങ്കുവെച്ചു. 'ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം ഇന്ത്യയില്‍ 15 മില്യണ്‍ കാഴ്ചാ വൈകല്യം അനുഭവിക്കുന്നവരാണുള്ളത്. എന്നാല്‍ ഇവരില്‍ മൂന്ന് മില്യണ്‍ ആളുകള്‍ക്ക് മാത്രമാണ് നേത്രദാനം വഴി കാഴ്ച തിരിച്ചുകിട്ടുന്നത്. എന്‍പിസിബിയുടെ കണക്ക് പ്രകാരം ഒമ്പത് മില്യണ്‍ പേരാണ് കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ മരിച്ചത്. എന്നാല്‍ 68409 പേര്‍ മാത്രമാണ് തങ്ങളുടെ കണ്ണുകള്‍ ദാനം ചെയ്തിട്ടുള്ളത്' ജയന്ത് കുമാര്‍ പറയുന്നു.

ലോകത്ത് ഏറ്റവും അധികം കണ്ണുകൾ ദാനം ചെയ്യുന്ന കാര്യത്തില്‍ ശ്രീലങ്കയാണ് മുമ്പില്‍. 57 ശതമാനത്തോളം കോർണിയ കയറ്റുമതി ചെയ്യുന്ന രാജ്യവും ശ്രീലങ്ക തന്നെയാണ്. ഇന്ത്യയെ അപേക്ഷിച്ച് നേതൃ ദാനത്തെ പ്രോത്സാഹിപ്പിക്കുന്നതില്ഡ സിങ്കപ്പൂരും, സ്പെയിനും ബ്രിട്ടനും ഉൾപ്പെട്ട രാജ്യങ്ങളാണ് മുന്നിട്ടുനില്‍ക്കുന്നത്. ഈ രാജ്യങ്ങളിലാവട്ടെ ഒപ്കോ ആക്ട് റൂൾ എന്നപേരിൽ മരണമടയുന്നവരുടെ കണ്ണുകൾ ദാനം ചെയ്യുന്നതിനുള്ള മാനദണ്ഡവും പ്രാബല്യത്തിലുണ്ട്.

English summary
Many to join 'Blind walk', to sensitise public on eye donation on October 10th
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X