വിവാഹ ശേഷമുള്ള ബലാത്സംഗം ഗുരുതരം, ഭര്‍ത്താവ് അറിഞ്ഞിരിക്കേണ്ടത്

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: വിവാഹത്തിന് ശേഷമുള്ള ബലാത്സംഗം ഗുരുതര പ്രശ്‌നമാണെന്ന് ദില്ലി ഹൈക്കോടതി. ഭാര്യമാരെ ബലാത്സംഗം ചെയ്യുന്ന പരിരക്ഷ നല്‍കുന്ന നിയമത്തിനെതിരെ നല്‍കിയ പൊതുതാത്പര്യ ഹര്‍ജിയില്‍ ചീഫ് ജസ്റ്റീസ് ഗീതാ മിത്തല്‍ ജസ്റ്റീസ് സി ഹരിശങ്കര്‍ എന്നിവരാണ് വാദിച്ചത്.

ലോകത്ത് എത്ര രാജ്യങ്ങളില്‍ വിവാഹത്തിന് ശേഷം ബലാത്സംഗം നടക്കുന്നുണ്ടെന്നും ചോദിച്ചു. സംസ്‌കാരത്തിന്റെ ഭാഗമാണിത്. എന്നാല്‍ ഇത് ഒരു സീരിയസ് പ്രശ്‌നമാണെന്നും കോടതി പറഞ്ഞു.

marriage

സംസ്‌കാരത്തിന്റെ ഭാഗമാകുന്നതുകൊണ്ട് തന്നെ കേസുകള്‍ ചെയ്യാന്‍ സ്ത്രീകള്‍ക്ക് ബുദ്ധിമുട്ടാണെന്നും കൂട്ടിചേര്‍ത്തു. ആര്‍ഐടി ഫൗണ്ടേഷന്‍ നല്‍കിയ പൊതുതാത്പര്യ ഹര്‍ജിയിലാണ് കോടതിയില്‍ വാദം നടക്കുന്നത്.

ഐപിസി 375 പ്രകാരം ഭര്‍ത്താവ് തന്റെ ഭാര്യയെ ലൈംഗികമായി പീഡിപ്പിക്കുന്നത് ബലാത്സംഗമായി പരിഗണിക്കുന്നില്ലെന്ന് ഹര്‍ജിയില്‍ ചൂണ്ടികാണിക്കുന്നു. ജൂലായ് 18ന് ഇനി വാദം കേള്‍ക്കും.

English summary
Marital rape is a serious issue: Delhi HC
Please Wait while comments are loading...