കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗല്‍വാന്‍ താഴ്‌വര തങ്ങളുടേതാണെന്ന് ചൈന; പ്രതിഷേധവുമായി ഇന്ത്യ, പഴയ നിലപാട് മറന്നോ

  • By Desk
Google Oneindia Malayalam News

ദില്ലി: കിഴക്കന്‍ ലഡാക്കിലെ ഗല്‍വാന്‍ താഴ്‌വരയില്‍ അവകാശവാദം ഉന്നയിക്കുന്ന ചൈനയുടെ നിലപാട് തള്ളി ഇന്ത്യ. ഒരിക്കലും അംഗീകരിക്കാന്‍ പറ്റാത്ത വാദമാണ് ചൈന ഉന്നയിക്കുന്നതെന്ന് കേന്ദ്ര വിദേശകാര്യ വക്താവ് അനുരാഗ് ശ്രീവാസ്തവ പറഞ്ഞു. ചരിത്രപരമായി പിന്തുണയില്ലാത്ത വാദമാണ് ചൈനയുടെത്. മാത്രമല്ല, അവരുടെ തന്നെ മുന്‍നിലപാടിന് വിരുദ്ധമാണിതെന്നും ശ്രീവാസ്തവ പറഞ്ഞു. ചൈനീസ് സൈന്യത്തിന്റെ ധാരണാ ലംഘനത്തിന് ഇന്ത്യന്‍ സൈനികര്‍ അനിയോജ്യമായ മറുപടി നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

X

ഇന്ത്യയുടെ നിലപാട് ചരിത്രപരമായി വളരെ വ്യക്തമാണ്. ചൈനീസ് അതിര്‍ത്തിയിലെ നിയന്ത്രണ രേഖയുമായി സഹകരിച്ചാണ് ഇന്ത്യന്‍ സൈനികര്‍ മുന്നോട്ട് പോകുന്നത്. ഇന്ത്യയുടെ മറ്റു അതിര്‍ത്തിയിലും അങ്ങനെ തന്നെയാണ്. അതിര്‍ത്തിയില്‍ ഇന്ത്യന്‍ സേന പട്രോളിങ് നടത്താറുണ്ട്. എന്നാല്‍ യാതൊരു പ്രകോപനവുമുണ്ടാക്കിയിട്ടില്ല. ചൈനീസ് സൈന്യത്തിന്റെ നിലപാട് മറിച്ചാണ്. മെയ് മാസം മുതല്‍ ഇവര്‍ വിവിധ അതിര്‍ത്തി പ്രദേശങ്ങളില്‍ കടന്നുകയറ്റത്തിലും ലംഘനത്തിനും ശ്രമിക്കുന്നുണ്ട്. ഇരുരാജ്യങ്ങളുടെയും വിദേശകാര്യ മന്ത്രിമാര്‍ നടത്തിയ ചര്‍ച്ചയിലുണ്ടാക്കിയ ധാരണ പാലിക്കാന്‍ ചൈന തയ്യാറാകണമെന്നും ശ്രീവാസ്തവ ആവശ്യപ്പെട്ടു.

ബിജെപിക്ക് വന്‍ മുന്നേറ്റം; കോണ്‍ഗ്രസിനേക്കാള്‍ ഇരട്ടിയിലധികം സീറ്റ്, ആശങ്ക അകന്ന് മോദി സര്‍ക്കാര്‍ബിജെപിക്ക് വന്‍ മുന്നേറ്റം; കോണ്‍ഗ്രസിനേക്കാള്‍ ഇരട്ടിയിലധികം സീറ്റ്, ആശങ്ക അകന്ന് മോദി സര്‍ക്കാര്‍

കഴിഞ്ഞ തിങ്കളാഴ്ചയാണ് മേഖലയില്‍ ചൈനീസ് സൈന്യത്തിന്റെ ആക്രമണം നടന്നത്. ഒരു കേണല്‍ ഉള്‍പ്പെടെ 20 ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. 43ലധികം ചൈനീസ് സൈനികരും കൊല്ലപ്പെട്ടുവെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ചൈനീസ് സൈന്യത്തിന്റെ പ്രകോപനമാണ് ലഡാക്കിലെ അതിര്‍ത്തിയില്‍ ശക്തമായ ഏറ്റുമുട്ടലുണ്ടാകാന്‍ കാരണമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.

Recommended Video

cmsvideo
അതിര്‍ത്തിയില്‍ ചൈനയുടെ ക്രൂര നീക്കങ്ങള്‍ തുടരുന്നു | Oneindia Malayalam

ഇന്ത്യന്‍ സൈന്യത്തിന്റെ വന്‍ നീക്കം; ദിവസങ്ങള്‍ക്കകം അതിര്‍ത്തിയുടെ മുഖം മാറും, റിപ്പോര്‍ട്ട് ഇങ്ങനെഇന്ത്യന്‍ സൈന്യത്തിന്റെ വന്‍ നീക്കം; ദിവസങ്ങള്‍ക്കകം അതിര്‍ത്തിയുടെ മുഖം മാറും, റിപ്പോര്‍ട്ട് ഇങ്ങനെ

ഇരുവിഭാഗങ്ങളും തമ്മിലുള്ള ഏറ്റുമുട്ടല്‍ മൂന്ന് മണിക്കൂറോളം നീണ്ടുവെന്നാണ് റിപ്പോര്‍ട്ടുകള്‍. 1975ന് ശേഷം ആദ്യമായിട്ടാണ് ചൈനീസ് അതിര്‍ത്തിയില്‍ സൈനികര്‍ കൊല്ലപ്പെടുന്നത്. ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ കേന്ദ്രം സൈന്യത്തിന് അനുമതി നല്‍കിയിട്ടുണ്ട്. മാത്രമല്ല അതിര്‍ത്തിയില്‍ കൂടുതല്‍ സൈനികനെ വിന്യസിക്കാനും തീരുമനിച്ചു.

എന്താണിത്? മോദി ഒന്ന് പറയുന്നു... വിദേശകാര്യ മന്ത്രി മറ്റൊന്ന് പറയുന്നു... ചോദ്യങ്ങളുമായി ഒവൈസിഎന്താണിത്? മോദി ഒന്ന് പറയുന്നു... വിദേശകാര്യ മന്ത്രി മറ്റൊന്ന് പറയുന്നു... ചോദ്യങ്ങളുമായി ഒവൈസി

English summary
MEA Rejects China's Claim of Sovereignty over Galwan Valley
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X