കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോളേജുകള്‍ക്ക് ഷോക്ക്; മെഡിക്കല്‍ സീറ്റില്‍ അഡ്മിഷന്‍ ലഭിച്ച 500 വിദ്യാര്‍ഥികള്‍ പുറത്തേക്ക്

  • By Anwar Sadath
Google Oneindia Malayalam News

ദില്ലി: നിയമാനുസരണമല്ലാതെ വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം നല്‍കിയ മെഡിക്കല്‍ കോളേജുകള്‍ക്ക് ഷോക്ക് നല്‍കി മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ. പതിനേഴ് കോളേജുകളിലായി 519 പേരുടെ അഡ്മിഷന്‍ തെറ്റായ രീതിയിലാണെന്ന് കണ്ടെത്തിയതോടെ ഈ വിദ്യാര്‍ഥികളെ പുറത്താക്കണമെന്ന് മെഡിക്കല്‍ കൗണ്‍സില്‍ നിര്‍ദ്ദേശിച്ചു.

കോളേജുകള്‍ നേരിട്ട് നിയമനം നടത്തിയ വിദ്യാര്‍ഥികള്‍ക്കാണ് അവസരം നഷ്ടപ്പെടുക. 2016 സപ്തംബര്‍ 26ന് സുപ്രീംകോടതിയുടെ ഉത്തരവില്‍ നാഷണല്‍ എലിജിബിലിറ്റി ടെസ്റ്റിലൂടെ റാങ്ക് ലിസ്റ്റില്‍ ഉള്ളവരെ മാത്രമേ നിയമനം നടത്താന്‍ പാടുള്ളുവെന്ന് നിര്‍ദ്ദേശിക്കുന്നുണ്ട്. ഈ നിര്‍ദ്ദേശം അവഗണിച്ച കോളേജുകള്‍ക്കെതിരെയാണ് ഇപ്പോള്‍ നടപടി ഉണ്ടായിരിക്കുന്നത്.

medical-students

മൂന്നു സംസ്ഥാനങ്ങളിലെ 17 കോളേജുകളിലായി 519 നിയമനങ്ങള്‍ സുപ്രീംകോടതി നിര്‍ദ്ദേശത്തിന് വിരുദ്ധമായാണെന്ന് മെഡിക്കല്‍ കൗണ്‍സില്‍ അധികൃതര്‍ വ്യക്തമാക്കി. കൂടുതല്‍ അന്വേഷണം നടക്കുന്നതോടെ പല കോളേജുകളിലെയും വിദ്യാര്‍ഥികള്‍ക്ക് അഡ്മിഷന്‍ നഷ്ടപ്പെട്ടേക്കാം. ഇതാദ്യമായാണ് എംബിബിഎസ് വിദ്യാര്‍ഥികള്‍ക്ക് കൂട്ടത്തോടെ അവസരം നഷ്ടപ്പെടുന്നത്.

ഉത്തര്‍ പ്രദേശില്‍ 14 കോളേജുകളിലായി 481 വിദ്യാര്‍ഥികള്‍ക്കും കര്‍ണാടക, തമിഴ്‌നാട്, മധ്യപ്രദേശ് എന്നിവിടങ്ങളിലെ ഓരോ കോളേജുകളില്‍ നിന്നായി ആകെ 38 വിദ്യാര്‍ഥികളുമാണ് പുറത്താകുക. ലക്ഷക്കണക്കിന് രൂപ ഡൊണേഷന്‍ വാങ്ങിയാണ് ഈ വിദ്യാര്‍ഥികള്‍ക്ക് അഡ്മിഷന്‍ നല്‍കിയതെന്ന് ആരോപണമുണ്ട്. ഇക്കാര്യം മെഡിക്കല്‍ കൗണ്‍സില്‍ പരിശോധിച്ചുവരികയാണ്.

English summary
Medical shocker: 500 MBBS students lose seats in 17 colleges
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X