കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൌരത്വ നിയമ ഭേദഗതി: സത്യ നദല്ലക്കെതിരെ മീനാക്ഷി ലേഖി, പ്രസ്താവനയിൽ രൂക്ഷ വിമർശനം...

Google Oneindia Malayalam News

ദില്ലി: പൌരത്വ ഭേദഗതി നിയമത്തിൽ മൈക്രോസോഫ്റ്റ് സിഇഒ സത്യ നദല്ലയെ വിമർശിച്ച് ബിജെപി എംപി. പൌരത്വ ഭേദഗതി നിയമം ഇന്ത്യയ്ക്ക് നല്ലതല്ലെന്ന സത്യ നദല്ലയുടെ പ്രസ്താവനയ്ക്കെതിരെയാണ് ബിജെപി എംപി മീനാക്ഷി ലേഖി രംഗത്തെത്തിയിട്ടുള്ളത്. സാക്ഷരതയുള്ളവർ എങ്ങനെയാണ് വിദ്യാഭ്യാസമുള്ളവരായിരിക്കേണ്ടത് എന്നതിന്റെ ഉത്തമ ഉദാഹരണമാണ് ഇതെന്നാണ് മീനാക്ഷി ലേഖി ട്വിറ്ററിൽ കുറിച്ചത്.

ബിഐഎസ് ഹാള്‍മാര്‍ക്കില്ലാതെ ഇനി സ്വര്‍ണം വില്‍ക്കാനാവില്ല.... നിയമം നാളെ പ്രാബല്യത്തില്‍!!ബിഐഎസ് ഹാള്‍മാര്‍ക്കില്ലാതെ ഇനി സ്വര്‍ണം വില്‍ക്കാനാവില്ല.... നിയമം നാളെ പ്രാബല്യത്തില്‍!!

ബംഗ്ലാദേശ്, പാകിസ്താൻ, അഫ്ഗാനിസ്താൻ എന്നിവിടങ്ങളിൽ നിന്നുള്ള ന്യൂനപക്ഷങ്ങൾക്ക് എന്തുകൊണ്ട് പൌരത്വ ഭേദഗതി നിയമം അവസരം നൽകുന്നുവെന്നും ട്വീറ്റിൽ ചൂണ്ടിക്കാണിക്കുന്നു. യുഎസിൽ യസീദികൾക്ക് പകരം സിറിയൻ മുസ്ലിങ്ങൾക്ക് ഈ അവസരം നൽകിയാൽ എന്താണ് ഉണ്ടാവുക എന്ന ചോദ്യത്തോടെയാണ് ട്വീറ്റ് അവസാനിക്കുന്നത്. തിങ്കളാഴ്ചയാണ് സത്യ നദല്ല ഇത് സംബന്ധിച്ച പ്രസ്താവന നടത്തുന്നത്.

meenakshilekhi-1

"എനിക്ക് തോന്നുന്നത് ഇപ്പോൾ സംഭവിക്കുന്നത് മോശം കാര്യങ്ങളാണെന്നാണ്. ഒരു ബംഗ്ലാദേശി കുടിയേറ്റക്കാർ ഇന്ത്യയിലേക്ക് വരുന്നതും അടുത്ത തലമുറ ഇന്ത്യയിൽ വളരുന്നതും ഇൻഫോസിസിന്റെ അടുത്ത സിഇഒ ആകുന്നതുമാണ് എനിക്കിഷ്ടം" സത്യ നദല്ല പറയുന്നു.

" എല്ലാ രാജ്യങ്ങൾക്കും നിർബന്ധമായും അതിർത്തികളുണ്ടായിരിക്കും. രാജ്യ സുരക്ഷയ്ക്ക് അനുസൃതമായാണ് കുടിയേറ്റ നയം ചിട്ടപ്പെടുത്തിയിട്ടുണ്ടാകുക. എന്നാൽ ജനാധിപത്യ രാഷ്ട്രങ്ങളിൽ ഇത് സംബന്ധിച്ച് രാജ്യത്തെ ജനങ്ങൾ തമ്മിൽ ചർച്ചകൾ നടക്കുകയും അതിർത്തികൾ നിർണയിക്കുകയും ചെയ്യും"

ഇന്ത്യൻ പാരമ്പര്യമാണ് എന്നെ സൃഷ്ടിച്ചിട്ടുള്ളത്, വളർന്നിട്ടുള്ള വിവിധ സംസ്കാരങ്ങളുള്ള ഇന്ത്യയിലാണ്. യുഎസിലാണ് കുടിയേറി താമസിച്ചതിന്റെ അനുഭവമുള്ളത്. എന്നാൽ എന്റെ പ്രതീക്ഷ കുടിയേറ്റക്കാരായി ഇന്ത്യയിൽ എത്തുന്നവർക്ക് ഒരു സ്റ്റാർട്ട് അപ്പ് തുടങ്ങാനോ മൾട്ടി നാഷണൽ കോർപ്പറേഷൻ തുടങ്ങാനോ കഴിയുന്നത് ഇന്ത്യൻ സമ്പദ് വ്യവസ്ഥയ്ക്ക് ഗുണം ചെയ്യുമെന്നും സത്യ നദല്ല പ്രസ്താവനയിൽ കുറിക്കുന്നു.

അമേരിക്കയിൽ യസീദികൾക്ക് പകരം സിറിയൻ മുസ്ലിങ്ങളെ കുടിയേറ്റക്കാരായി സ്വീകരിച്ചത് അവർ പീഡനത്തിനിരയായ ന്യൂനപക്ഷമായതിനാലാണ്. അതേ നയം തന്നെയാണ് ഇന്ത്യയിൽ പൌരത്വ ഭേദഗതി നിയമം നടപ്പിലാക്കുന്നതോടെ പ്രാവർത്തിക്കുകമാക്കുക എന്നാണ് ലേഖി ചൂണ്ടിക്കാണിക്കുന്നത്.

English summary
Meenakshi Lekhi slams Nadella over CAA, says it shows how ‘literate need to be educated’
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X