കാമുകിയുടെ ചിത്രങ്ങൾ ഫോണിൽ നിന്നും രഹസ്യമായി കോപ്പി ചെയ്തു; സുഹൃത്തിനെ കൊലപ്പെടുത്തി 12ാം ക്ലാസുകാരൻ
മീററ്റ്: ഉത്തർപ്രദേശിലെ മീററ്റിൽ സുഹൃത്തിനെ കൊലപ്പെടുത്തി പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥി. തന്റെ ഫോണിൽ നിന്ന് താനറിയാതെ കാമുകിയുടെ ചിത്രങ്ങളും വീഡിയോകളും രഹസ്യമായി കോപ്പി ചെയ്തതിൽ പ്രകോപിതനായാണ് വിദ്യാർത്ഥി സുഹൃത്തിനെ കൊലപ്പെടുത്തിയത്.
16 കാരനാണ് കൊല്ലപ്പെട്ടത്. ചുറ്റിക ഉപയോഗിച്ച് കൊലപ്പെടുത്തുകയായിരുന്നു. ശനിയാഴ്ച വൈകിട്ട് വിദ്യാർത്ഥി വീട്ടിൽ എത്താതിനെ തുടർന്ന് വീട്ടുകാർ കുട്ടിയെ ബന്ധപ്പെട്ടാൻ ശ്രമിച്ചെങ്കിലും ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു.

കോച്ചിംഗ് സെന്ററിലേക്ക് പോയെങ്കിലും അടച്ചിരിക്കുകയായിരുന്നു. പിന്നാലെ കുട്ടിയെ കാണാനില്ലെന്ന് കാണിച്ച് പോലീസിൽ വിവരം അറിയിക്കുകയും സ്വന്തം നിലയ്ക്ക് കുട്ടിയെ അന്വേഷിക്കുകയും ചെയ്തു. കൊല്ലപ്പെട്ട വിദ്യാർത്ഥിയെ അവസാനമായി കണ്ടത് സുഹൃത്തിനൊപ്പമാണെന്ന് കണ്ടെത്തി. ചോദ്യം ചെയ്തപ്പോൾ പ്രതി ആദ്യം പോലീസിനെ തെറ്റിദ്ധരിപ്പിച്ചെങ്കിലും ഒടുവിൽ കൊലപാതകം ചെയ്തതായി സമ്മതിച്ചു.
ഭവൻപൂരിലെ ഒരു സ്ഥലത്ത് വെച്ചാണ് കൊല ചെയ്തത്. മൃതദേഹം നദിക്കരയിലെ കുഴൽക്കിണറിന് സമീപത്ത് കണ്ടെത്തി. കൊലപാതകത്തിന് ഉപയോഗിച്ച ആയുധവും അവിടെ നിന്ന് കണ്ടെത്തി. 8000 രൂപയ്ക്ക് ഫോൺ വിൽക്കുന്നുവെന്ന് പറഞ്ഞായിരുന്നു പ്രതി സുഹൃത്തിനെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയത്. ഒരുമിച്ചിരുന്ന് ഭക്ഷണം കഴിച്ച് അല്പനേരം ചെലവഴിച്ച ശേഷം ചുറ്റിക കൊണ്ട് പ്രതി സുഹൃത്തിന്റെ തലയ്ക്കടിച്ചു. സംഭവ സ്ഥലത്ത് വെച്ച് തന്നെ വിദ്യാർത്ഥി മരിച്ചു.
" പ്രതി കുറ്റം സമ്മതിച്ചു. തന്റെ സുഹൃത്ത് തന്റെ ഫോണിൽ നിന്ന് അനുവാദമില്ലാതെ സ്വകാര്യ ഫോട്ടോസ് എടുത്തതായി വെളിപ്പെടുത്തുകയും ചെയ്തു. ഇത് പകയ്ക്ക് കാരണമായി. ആസൂത്രിതമായ കൊലപാതകത്തിലേക്ക് നയിച്ചു. പ്രതി പ്രായപൂർത്തി ആവാത്ത ആളാണ്, " കൂടതൽ അന്വേഷണം തുടരരുകയാണ് മീററ്റ് പോലസീസ് സൂപ്രണ്ട് പറഞ്ഞു.
കൊല്പപ്പെട്ട പതിനൊന്നാം ക്ലാസ് വിദ്യാർത്ഥി ഐ ഐ ടി പരീക്ഷയ്ക്ക് തയ്യാറെടുക്കുകയായിരുന്നു. ഏത മകനാണ്. പോലീസ് കസ്റ്റഡിയിൽ ഉള്ള പ്രതിയെ ഉടൻ കോടതിയിൽ ഹാജരാക്കുമെന്നാണ് വിവരം.












Click it and Unblock the Notifications