Get Updates
Get notified of breaking news, exclusive insights, and must-see stories!

കനയ്യ കുമാറിനെ 'രാജ്യസ്‌നേഹം' പഠിപ്പിച്ച ജസ്റ്റിസ് പ്രതിഭാ റാണി, ആരാണിവര്‍?

രസകരമായ വിധിപ്രസ്താവമായിരുന്നു ജസ്റ്റിസ് പ്രതിഭാ റാണിയുടേത്. ദേശവിരുദ്ധ പ്രവര്‍ത്തനം നടത്തി എന്ന് ആരോപണമുള്ള ജെ എന്‍ യു വിദ്യാര്‍ഥി നേതാവ് കനയ്യ കുമാറിന് ഇടക്കാല ജാമ്യം അനുവദിച്ച ദില്ലി ഹൈക്കോടതി ജഡ്ജി പ്രതിഭാ റാണിയെക്കുറിച്ചാണ് പറയുന്നത്. 23 പേജുള്ള വിധിപ്രസ്താവം തുടങ്ങിയത് തന്നെ ഉപകാര്‍ എന്ന സിനിമയിലെ ദേശഭക്തിഗാനത്തെപ്പറ്റി പറഞ്ഞുകൊണ്ടാണ്.

ദേശസ്‌നേഹത്തെയും മൗലികാവകാശത്തെയും പറ്റിയുള്ള ഒരു സ്റ്റഡി ക്ലാസായിരുന്നു പ്രതിഭാ റാണി ജെ എന്‍ യുവിലെ വിദ്യാര്‍ഥികള്‍ക്ക് നല്‍കിയത്. അതിര്‍ത്തിയില്‍ പട്ടാളക്കാര്‍ കാവല്‍ നില്‍ക്കുന്നത് കൊണ്ടാണ് ജെ എന്‍ യുവില്‍ വിദ്യാര്‍ഥികള്‍ക്ക് സുഖിച്ച് ജീവിക്കാന്‍ കഴിയുന്നത് എന്ന് വരെ ജസ്റ്റിസ് പ്രതിഭാ റാണി പറഞ്ഞു. കനയ്യ കുമാറടക്കമുള്ള കുട്ടികളെ രാജ്യസ്‌നേഹം പഠിപ്പിച്ച ജസ്റ്റിസ് പ്രതിഭാ റാണി ആരാണ്, കാണൂ...

ജസ്റ്റിസ് പ്രതിഭാ റാണി

ജസ്റ്റിസ് പ്രതിഭാ റാണി

1956 ആഗസ്ത് 25ന് ജനനം. ദില്ലി യൂണിവേഴ്‌സിറ്റിയിലെ ശ്രീരാം കോളജില്‍ പഠനം. 1978ല്‍ നിയമപഠനം പൂര്‍ത്തിയാക്കി അടുത്ത വര്‍ഷം ദില്ലി ജുഡിഷ്യല്‍ സര്‍വ്വീസില്‍ ചേര്‍ന്നു. മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ്, സിവില്‍ഡ ജഡ്ജ, ലേബര്‍ കോടതി പ്രിസൈഡിങ് ഓഫീസര്‍ എന്നീ സ്ഥാനങ്ങളിലാണ് ആദ്യകാലത്ത് പ്രവര്‍ത്തിച്ചത്. (Photo: delhi highcourt)

ദില്ലി ഹൈക്കോടതിയിലേക്ക്

ദില്ലി ഹൈക്കോടതിയിലേക്ക്

സി ബി ഐ സ്‌പെഷല്‍ ജഡ്ജി, അഡീഷണല്‍ ഡിസ്ട്രിക്ട് സെഷന്‍സ് ജഡ്ജി, ജില്ലാ ജഡ്ജി എന്നീ സ്ഥാനങ്ങള്‍ക്ക് ശേഷം 2011 മാര്‍ച്ച് ഒന്നാം തീയതി ജില്ലാ, സെഷന്‍സ് ജഡ്ജിയായി. ഈ വര്‍ഷം ഒക്ടോബറില്‍ ദില്ലി ഹൈക്കോടതി അഡീഷണല്‍ ജഡ്ജിയായി. ചിന്തോദ്ദീപകമായ ഒരുപാട് കാര്യങ്ങള്‍ വിധിപ്രസ്താവനത്തിനിടെ പ്രതിഭാ റാണി പറഞ്ഞിട്ടുണ്ട്

ഇതാണോ അഭിപ്രായസ്വാതന്ത്ര്യം

ഇതാണോ അഭിപ്രായസ്വാതന്ത്ര്യം

ഫെബ്രുവരി 9ന് ജെ എന്‍ യുവില്‍ ഉയര്‍ന്ന മുദ്രാവാക്യങ്ങള്‍ അഭിപ്രായസ്വാതന്ത്രമായോ മൗലികാവകാശമായോ കാണാനാകില്ലെന്നാണ് ജസ്റ്റിസ് പ്രതിഭാ റാണി പറഞ്ഞത്. കുട്ടികള്‍ക്ക് പിടിപെട്ടിരിക്കുന്ന പകര്‍ച്ചവ്യാധി നിയന്ത്രിക്കുകയോ ചികിത്സിച്ച് ഭേദമാക്കുകയോ വേണം

രസകരമായ വാചകം

രസകരമായ വാചകം

കാലിന് അസുഖം വന്നാല്‍ ആന്റിബയോട്ടിക് കഴിച്ച് സുഖപ്പെടുത്താനാണ് നോക്കുക. ചിലപ്പോള്‍ ശസ്ത്രക്രിയ വേണ്ടിവന്നേക്കാം. എന്നിട്ടും ശരിയായില്ലെങ്കില്‍ ചിലപ്പോള്‍ കാല് തന്നെ മുറിച്ചുകളയേണ്ടി വരുമെന്നും കോടതി പറഞ്ഞു.(Photo: delhi highcourt)

പട്ടാളക്കാരെയും വലിച്ചിഴച്ചു

പട്ടാളക്കാരെയും വലിച്ചിഴച്ചു

അതിര്‍ത്തിയില്‍ പട്ടാളക്കാര്‍ കാവല്‍ നില്‍ക്കുന്നതുകൊണ്ടാണ് ജെ എന്‍ യുവില്‍ സുഖിച്ച് ജീവിക്കാന്‍ കഴിയുന്നതെന്നും സിയാച്ചിനില്‍ ഓക്സിജന്‍ പോലും ലഭിക്കാതെയാണ് സൈനികര്‍ രാജ്യം സംരക്ഷിക്കുന്നതെന്നും കോടതി ഓര്‍മ്മിപ്പിക്കുകയുണ്ടായി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+