കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എഎപിയെ വിജയിപ്പിച്ചത് ഇവരാണ്

  • By Meera Balan
Google Oneindia Malayalam News

ദില്ലി: ആം ആദ്മി പാര്‍ട്ടിയുടെ വിജയം എന്നത് ഒരു വ്യക്തിയില്‍ മാത്രം ഒതുങ്ങുന്നല്ല. ദില്ലിയിലെ പാര്‍ട്ടിയുടെ വിജയത്തിനു പിന്നില്‍ പരസ്യമായ ഒരു രഹസ്യമുണ്ട്.മറ്റ് രാഷ്ട്രീയപാര്‍ട്ടികള്‍ക്കില്ലാത്ത ഒരു ശക്തമായ പിന്തുണ, അഭ്യസ്ഥവിദ്യരായ ഒരു കൂട്ടം ചെറുപ്പക്കാര്‍ തന്നെ. എഎപിയുടെ പ്രചാരണ പരിപാടികള്‍ മുതല്‍ വോട്ട് പിടുത്തത്തിന് വരെ ഇറങ്ങിയതില്‍ സിവില്‍ സര്‍വീസ് ഉദ്യോഗാര്‍ഥികള്‍ മുതല്‍ ടെക്കികള്‍ വരെയുണ്ടായിരുന്നു.

യുവാക്കളുടെ നിരതന്നെയാണ് കെജ്രിവാളിനെ തുണച്ചത്. ഇനിയുള്ള പടയൊരുക്കം 2014 ലോക്‌സഭാ തെരഞ്ഞെടുപ്പിന് വേണ്ടിയാണ്. ഇന്ത്യയില്‍ നിന്നും വിദേശത്ത് നിന്നും പഠനവും ജോലുിയും ഉപേക്ഷിച്ച് ആംആദ്മിയുടെ പ്രവര്‍ത്തനത്തിനെത്തിയവര്‍ കുറവല്ല.

AAP

ധനം സമാഹരിയ്ക്കല്‍, സോഷ്യല്‍ മീഡിയ ക്യാംപയിന്‍, പ്രചാരണം, വോളണ്ടിയര്‍ പരിശീലനം, റിസര്‍ച്ച്, സര്‍വ്വേ എന്നീ മേഖലകളെല്ലാം തന്നെ ഏറ്റെടുത്തത് യുവ നിരയായിരുന്നു.

ഹോങ്കോങില്‍ മെച്ചപ്പെട്ട ശമ്പളത്തോടെ ജോലി ചെയ്തിരുന്ന ദിലീപ് പാണ്ഡെ എന്ന യുവാവ് എഎപിയോടുള്ള താത്പര്യം കൊണ്ടാണ് ജോലി രാജി വച്ച് ഇന്ത്യയിലെത്തിയത്. സിവില്‍ സര്‍വീസ് കോച്ചിംഗിന് അലഹബാദില്‍ നിന്നും ദില്ലിയിലെത്തിയ ദുര്‍ഗേഷ് പതക് എന്ന യുവാവ് എഎപിയുടെ വീടുവീടാന്തിരമുള്ള പ്രചാരണത്തില്‍ സജീവമായിരുന്നു.

ചണ്ഡീഗഡ് സ്വദേശിയായ കരണ്‍ സിംഗ് തന്റെ മെഡിക്കല്‍ ഷോപ്പ് അടച്ചിട്ട ശേഷമാണ് ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍ക്കിടയില്‍ എഎപിയുടെ പ്രചാരണത്തിനിറങ്ങിയത്. അങ്കിത് ലാല്‍ എന്ന ഐടി പ്രൊഫഷണല്‍ തന്റെ ജോലി ഉപേക്ഷിച്ചാണ് എഎപിയുടെ സോഷ്യല്‍ മീഡിയ ക്യാംപയിനില്‍ സജീവമായത്. തന്റെ അച്ഛന്‍ ജയപ്രകാശ് നായരായണന്റെ ജനകീയമുന്നേറ്റത്തില്‍ പങ്കാളിയായിരുന്നെന്നും എഎപിയ്‌ക്കൊപ്പം ചേരാന്‍ പറ്റിയതില്‍ അഭിമാനിയ്ക്കുന്നുവെന്നും അങ്കിത് പറഞ്ഞു.

English summary
Behind the Aam Aadmi Party’s spectacular electoral debut lay a team of young
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X