കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കർഷക സമരത്തിന് മേഘാലയ ഗവർണറുടെ പിന്തുണ: കേന്ദ്രത്തിന്റെ ഉദ്ദേശ്യം ചോദ്യം ചെയ്ത് സത്യപാൽ മാലിക്

Google Oneindia Malayalam News

ദില്ലി: കാർഷിക നിയമങ്ങൾക്കെതിരായ കർഷകരുടെ പ്രക്ഷോഭത്തെ പിന്തുണച്ച് മേഘാലയ ഗവർണർ സത്യപാൽ മാലിക്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും കർഷകരെ കുറ്റപ്പെടുത്തരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കാർഷിക വിളകൾക്ക് മിനിമം താങ്ങുവിലയ്ക്ക് (എംഎസ്പി) കേന്ദ്രം നിയമപരമായ ഉറപ്പ് നൽകിയാൽ കർഷകർക്ക് അനുകമ്പ തോന്നുമെന്നും മാലിക് പറഞ്ഞു. കർഷക നേതാവ് രാകേഷ് ടിക്കായത്തിനെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ പ്രചരിച്ചതോടെ അദ്ദേഹത്തെ അറസ്റ്റ് ചെയ്യുന്നത് തടഞ്ഞതായും മേഘാലയ ഗവർണർ അവകാശപ്പെട്ടു.

ലതിക സ്വതന്ത്രയാവുന്നു, ജോസഫ് ഗ്രൂപ്പിന് പരാജയ ഭീതി; നേതാക്കളുമായി സംസാരിച്ച് പ്രിന്‍സ് ലൂക്കോസ്ലതിക സ്വതന്ത്രയാവുന്നു, ജോസഫ് ഗ്രൂപ്പിന് പരാജയ ഭീതി; നേതാക്കളുമായി സംസാരിച്ച് പ്രിന്‍സ് ലൂക്കോസ്

കർഷകരും സൈനികരും സംതൃപ്തരല്ലാത്ത രാജ്യം സംരക്ഷിക്കാൻ ആർക്കും കഴിയില്ല. നിയമങ്ങളൊന്നും കർഷകർക്ക് അനുകൂലമല്ല. ഒരാൾ പോകുന്നിടത്തെല്ലാം ലാത്തി ചാർജ് നടക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഓരോ മൂന്നു വർഷത്തിനുശേഷവും സർക്കാർ ഉദ്യോഗസ്ഥരുടെയും ജീവനക്കാരുടേയും ശമ്പളം വർദ്ധിക്കുമ്പോൾ കർഷകർ ദിനംപ്രതി ദരിദ്രരായിക്കൊണ്ടിരിക്കുകയാണ്. ഒരു കൃഷിക്കാരൻ വിതയ്ക്കുന്നതെല്ലാം വിലകുറഞ്ഞതാണ്, അയാൾ വാങ്ങുന്നതെല്ലാം ചെലവേറിയതാണ്. അവർ എങ്ങനെയാണ് ദരിദ്രരാകുന്നത് എന്ന് അവർക്കും അറിയില്ലെന്നും മാലിക്ക് ചൂണ്ടിക്കാണിക്കുന്നു. " "ഞാൻ ഒരു കർഷക കുടുംബത്തിലാണ് ജനിച്ചത്. അതിനാൽ, എനിക്ക് അവരുടെ പ്രശ്നങ്ങൾ മനസ്സിലാക്കാൻ കഴിയും. കർഷകരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ ഞാൻ ഏതറ്റം വരെയും പോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ​​

satya-pal-malik-15648213

കേന്ദ്രസർക്കാർ പാസാക്കിയ കാർഷിക നിയമങ്ങൾ റദ്ദാക്കണമെന്നും കർഷകർക്ക് മിനിമം താങ്ങുവിലയ്ക്ക് നിയമപരമായ ഗ്യാരണ്ടി നൽകണമെന്നും ആവശ്യപ്പെട്ട് രാജ്യത്തെ ആയിരക്കണക്കിന് കർഷകരാണ് ദില്ലി അതിർത്തിയിൽ സമരം ചെയ്തുവരുന്നത്. പഞ്ചാബ്, ഹരിയാന, പടിഞ്ഞാറൻ ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ള കർഷകരാണ് കഴിഞ്ഞ നവംബർ 28 മുതൽ നിരവധി ദില്ലി അതിർത്തിയിൽ സമരം ചെയ്തുവരുന്നത്. സർക്കാറും കർഷക നേതാക്കളും തമ്മിൽ 11 തവണ ചർച്ചകൾ നടന്നെങ്കിലും ഇത് സംബന്ധിച്ച് ധാരണയിലെത്താൻ സാധിച്ചിട്ടില്ല.

മഹാരാഷ്ട്രയില്‍ രണ്ടാംഘട്ട ലോക്ക്ഡൗണ്‍, ചിത്രങ്ങള്‍ കാണാം

അതേ സമയം അവസാനഘട്ട ചർച്ചയിൽ, 1-1.5 വർഷത്തേക്ക് നിയമങ്ങൾ താൽക്കാലികമായി നിർത്തിവയ്ക്കാനും പരിഹാരങ്ങൾ കണ്ടെത്തുന്നതിനായി ഒരു സംയുക്ത സമിതി രൂപീകരിക്കാമെന്നുമുള്ള നിർദേശങ്ങളാണ് സർക്കാർ മുന്നോട്ടുവെച്ചിട്ടുള്ളത്. കാർഷിക നിയമങ്ങൾ റദ്ദാക്കണമെന്ന കർഷക യൂണിയനുകളുടെ ആവശ്യങ്ങൾ ഉയർത്തിക്കാട്ടുന്നതിനായി ജനുവരി 26 ന് ദില്ലിയിൽ നടന്ന റിപ്പബ്ലിക് ദിന ട്രാക്ടർ പരേഡിൽ അക്രമ സംഭവങ്ങൾ ഉടലെടുത്തിരുന്നു.

കാനന മനോഹാരിതയ്‌ക്കൊപ്പം അതിഥി ബാലന്‍: ചിത്രങ്ങള്‍

Recommended Video

cmsvideo
കര്‍ഷകര്‍ക്കെതിരെ രാജ്യദ്രോഹം ചുമത്തിയതിന് വിമര്‍ശനം | Oneindia Malayalam

English summary
Meghalaya Governor Satya Pal Malik Supports Farmers Protest
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X