കശാപ്പ് നിയന്ത്രണത്തില്‍ പ്രതിഷേധിച്ച് ബിജെപി നേതാവ് പാര്‍ട്ടി വിട്ടു !!!

Subscribe to Oneindia Malayalam

ഷില്ലോങ്: കേന്ദ്രസര്‍ക്കാരിന്റെ മൂന്നാം വാര്‍ഷികം ആഘോഷിക്കാന്‍ ബീഫ് പാര്‍ട്ടി വെയ്ക്കണമെന്നു പറഞ്ഞ ബിജെപി നേതാവ് തന്റെ തീരുമാനം മറ്റു പാര്‍ട്ടി അംഗങ്ങള്‍ അംഗീകരിക്കാത്തതിനെത്തുടര്‍ന്ന് പാര്‍ട്ടിയില്‍ നിന്നം രാജി വെച്ചു. മേഘാലയ ഹിരോന്‍സിലെ ബിജെപി നേതാവ് ബെര്‍ണാര്‍ഡ് മരാക്ക് ആണ് പാര്‍ട്ടിയില്‍ നിന്നും രാജി വെച്ചത്.

കഴിഞ്ഞ ആഴ്ചയും ഇയാള്‍ വിവാദക്കുരുക്കില്‍ പെട്ടിരുന്നു. സംസ്ഥാനത്ത് കുറഞ്ഞ വിലക്ക് പോത്തിറച്ചി ലഭ്യമാകുമെന്നു പറഞ്ഞാണ് ഇയാള്‍ വിവാദപ്രസംഗം നടത്തിയത്. ഇന്ത്യയുടെ പാരമ്പര്യത്തെയും ജനങ്ങളുടെ സംസ്‌കാരത്തെയും ബിജെപി നേതാക്കള്‍ മാനിക്കുന്നില്ലെന്നും ബെര്‍ണാര്‍ഡ് മാരക്ക് കുറ്റപ്പെടുത്തി. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ജനങ്ങള്‍ക്ക് അവരുടേതായ ആഘോഷരീതകളുണ്ട്. ഗാരോ കുന്നുകളില്‍ ആഘോഷവേളകളില്‍ പശുവിനെ കൊല്ലാറുണ്ട്. അതുകൊണ്ടു തന്നെയാണ് മോദി സര്‍ക്കാരിന്റെ മൂന്നാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ബീഫ് പാര്‍ട്ടി നടത്താന്‍ തങ്ങള്‍ ആലോചിച്ചത്. എന്നാല്‍ പാര്‍ട്ടി നേതാക്കള്‍ അതിന് എതിരായിരുന്നുവെന്ന് മരാക്ക് പറഞ്ഞു.

beefban

പരമ്പരാഗത ക്രിസ്ത്യന്‍ ഗോത്രവിഭാഗമായ ഗരോസ് മേഖലയിലെ ബിജെപി നേതാവായിരുന്നു മരാക്ക്. ഇവരുടെ പ്രധാനഭക്ഷണം പോത്തിറച്ചിയാണ്. അതുകൊണ്ടുതന്നെ തങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെ കശാപ്പ് നിയന്ത്രണത്തെ അംഗീകരിക്കാന്‍ കഴിയില്ലെന്ന് രാജിക്കു ശേഷം ബെര്‍ണാര്‍ഡ് മരാക്ക് വ്യക്തമാക്കി.

English summary
Meghalaya leader quits BJP after party opposes 'bitchi-beef party' to celebrate 3 years of Narendra Modi's govt
Please Wait while comments are loading...